Category: kerala

ആദിത്യന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ബെംഗളൂരുവില്‍ ജീവനൊടുക്കിയ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ കുടുംബത്തെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആദിത്യന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ശിവന്‍കുട്ടി പറഞ്ഞു. തന്റെ സഹപാഠികളുടെ ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഇത്തരമൊരു ദുരവസ്ഥയുണ്ടായത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം. ലഹരിക്കെതിരെ ഉറച്ച നിലപാടെടുത്ത ആദിത്യനെ മാനസികമായി പീഡിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു എന്നാണ് കുടുംബത്തിന്റെ ആരോപണം. കോളേജ് മാനേജ്മെന്റിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് […]
Read more

പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

കൊച്ചി: പ്രമുഖ പൊതുപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡിജോ കാപ്പന്റെ മൃതദേഹം സംസ്‌കരിച്ചു. പാലായിലെ ചെറുപുഷ്പം പള്ളിവിലയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുളള നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. ഇന്നലെ വൈകുന്നേരം നാലുമണി മുതല്‍ തുടങ്ങിയ പൊതുദര്‍ശനം ഇന്ന് മൂന്നുമണിവരെ നീണ്ടു. സഹപ്രവര്‍ത്തകര്‍, അനുയായികള്‍, സുഹൃത്തുക്കള്‍ എന്നുവേണ്ട രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. മൂന്നുമണിയോടെ വീടിനു സമീപത്തുള്ള ചെറുപുഷ്പം പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോയി. സംസ്‌കാര ശുശ്രൂഷകള്‍ക്ക് […]
Read more

UDFന് 90 ലധികം സീറ്റ് കിട്ടും’; മാത്യു കുഴൽനാടൻ

കൊച്ചി: തൊണ്ണൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് മാത്യു കുഴൽനാടൻ . ഇടത് മനസ്സുള്ളവർ പോലും കോൺഗ്രസിനാണ് വോട്ടു ചെയ്തത്. ഭരണ വിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചുവെന്നും മാത്യുകുഴൽനാടൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ടേക്കൺ ഫോർ ഗ്രാന്റഡ് അല്ല. ജനങ്ങളെ കബളിപ്പിക്കാനുള്ള സിപിഐഎം നീക്കം പാളി. ഭരണ വിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചു. ഇടത് മനസ്സുള്ളവർ പോലും കോൺഗ്രസിനാണ് വോട്ട് ചെയ്തതെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു. കേരളം ആര് ഭരിക്കുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രമാണ് ഇനിയുള്ളത്. വോട്ടെണ്ണൽ […]
Read more

കേരളത്തിൽ ഭരണ വിരുദ്ധ തരംഗമെന്ന് അഡ്വ. എ ജയശങ്കർ

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ഇടതുസർക്കാരിനെതിരെ സംസ്ഥാനത്ത് ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. ഇത്തവണത്തെ വിധി നിർണ്ണയം വളരെ വ്യക്തമാണെന്നും അത് എൽഡിഎഫിന് അനുകൂലമാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള ജനവികാരം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും പ്രകടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജാതിമത രാഷ്ട്രീയ ബേധമില്ലാതെ, ഈ സർക്കാർ മാറണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ ഭരണം അത്ര മോശമല്ലെങ്കിലും, പല […]
Read more

മോഹിനിയാട്ടം’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം കോമഡിക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണം നല്‍കുന്ന കാലമാണ് ഇത്. എന്നാല്‍ കോമഡി ഉണ്ട് എന്നതുകൊണ്ട് ഒരു ചിത്രവും വിജയിക്കുന്നില്ല. മറിച്ച് അവതരണത്തില്‍ എന്തെങ്കിലും പുതുമയും മികച്ച പാക്കേജിംഗും വേണം. അത്തരത്തില്‍ സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു മോഹിനിയാട്ടം. 2024 ല്‍ തിയറ്ററുകളിലെത്തിയ ഭരതനാട്യത്തിന്‍റെ രണ്ടാം ഭാഗം ആയാണ് മോഹിനിയാട്ടം എത്തിയത്. ഏപ്രില്‍ 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. വലിയ പ്രീ റിലീസ് ഹൈപ്പോ സ്ക്രീന്‍ കൗണ്ടോ […]
Read more

അതിരടിയിലെ പുത്തൻ ഗാനം പുറത്ത്

കൊച്ചി: ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് ‘അതിരടി. മെയ് 14 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പട്ടിഷോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വിഷ്ണു വിജയ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ഡബ്സിയും അറിവും സുഹൈൽ കോയയും ചേർന്നാണ്. സുഹൈൽ കോയയും അറിവും ചേർന്നാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് […]
Read more

മഞ്ഞക്കുളത്ത് വിവാഹ ദിവസം ആഡംബര കാറുകളിൽ യുവാക്കളുടെ അപകട യാത്ര

കോഴിക്കോട്: വിവാഹ ദിവസം വരന്റെ സുഹൃത്തുക്കള്‍ ആഡംബര കാറുകളില്‍ നടത്തിയ അപകട യാത്രയില്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കോഴിക്കോട് പേരാമ്പ്ര ജോയിന്റ് ആര്‍.ടി.ഒ എം പ്രജീഷിന്റെ നേതൃത്വത്തിലാണ് കര്‍ശന നടപടി സ്വീകരിച്ചത്. പേരാമ്പ്ര മേപ്പയ്യൂർ മഞ്ഞക്കുളത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാദത്തിനിടയായ വിവാഹം നടന്നത്. മഞ്ഞക്കുളം പുലപ്രോല്‍ ഷഫീഖിന്റെ വിവാഹത്തോടനുബന്ധിച്ചാണ് സുഹൃത്തുക്കള്‍ അപകടകരമാം വിധം പൊതുറോഡിലൂടെ ആഡംബര കാറുകളില്‍ സഞ്ചരിച്ചത്. കാറുകള്‍ക്ക് മുകളിലും ബോണറ്റിലും കയറി നിന്നും ഡോര്‍ തുറന്നു പിടിച്ചും നിര്‍ത്താതെ ഹോണ്‍ മുഴക്കിയുമായിരുന്നു […]
Read more

ഡോ. സംഗീതയ്ക്ക് സ്വീകരണം, ഡോ. റാമിനെ പിടികൂടാൻ ശ്രമിക്കുന്നില്ല; പോലീസിനെതിരെ നിതിൻ രാജിന്റെ അച്ഛൻ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ. പോലീസും സർക്കാരും ഒത്തുകളിക്കുകയാണെന്നും പോലീസ് അനുകൂല നിലപാട് സ്വീകരിക്കില്ലെന്നും രാജൻ പറഞ്ഞു. ഡോക്ട്ടർ സംഗീതയ്ക്ക് പോലീസ് സ്റ്റേഷനിൽ ലഭിച്ചത് ഊഷ്മള സ്വീകരണമാണ്. ഡോക്ടർ റാമിനെ പിടികൂടാൻ പോലീസ് ശ്രമിക്കുന്നില്ല. രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ലെന്നും രാജൻ ആരോപിച്ചു. അതുകാരണം കോടതിയെ സമീപിക്കാൻ കഴിയുന്നില്ല. തന്നെ കാണിച്ചത് പ്രിൻസിപ്പലിന്റെ മുറിയിലെ ദൃശ്യങ്ങൾ മാത്രമാണ്. താൻ ആറുദിവസമായി […]
Read more

വിഡി സതീശന്റെ മുഖ്യമന്ത്രി സ്ഥാനം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും

ഇടുക്കി : തൊടുപുഴയിൽ വിഡി സതീശന് അനുകൂലമായി ഫ്‌ലക്സ് വെച്ചതിന്റെ ചുമതല പരസ്യമായി ഏറ്റെടുത്ത് കോൺഗ്രസ് നേതാക്കൾ.ജനവികാരം പറഞ്ഞതിന്റെ പേരിൽ കെപിസിസി നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും. നിയുക്ത മുഖ്യമന്ത്രി വടശ്ശേരി ദാമോദരന്‍ സതീശന് ഹൃദയാഭിവാദ്യങ്ങള്‍ എന്നായിരുന്നു തൊടുപുഴയില്‍ ഉയര്‍ന്ന ഫ്‌ലെക്‌സിലെ വാചകങ്ങള്‍. ജനങ്ങളുടെ വികാരമാണ് വിഡി സതീശൻ മുഖ്യമന്ത്രി ആകേണ്ടതെന്ന് കെപിസിസി മൈനോറിറ്റി സെൽ ഇടുക്കി ജില്ലാ കൺവീനർ റോയി മണർകാട്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചുകൊണ്ട് പ്രകടനം നടത്തുമെന്നും […]
Read more

കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നു; എം എം മണി

ഇടുക്കി: കേരളത്തിൽ നൂറിൽ കൂടുതൽ സീറ്റ്‌ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് എംഎം മണി. ഇടുക്കിയിൽ നാലു സീറ്റും നിലനിർത്തുമെന്ന് പറഞ്ഞ എംഎം മണി തൊടുപുഴയിൽ എൽഡിഎഫ് ജയിച്ചാൽ അത്ഭുതപ്പെടാനില്ലെന്നും കൂട്ടിച്ചേർത്തു. പി ജെ ജോസഫ് മാറിയത് ഗുണമാകും. അപ്പൻ ഒന്നും ചെയ്യാത്തിടത്ത് മകനെ നിർത്തി എന്നൊരു പ്രശ്നവും യുഡിഎഫ് നേരിടുന്നുണ്ട്. ഉടുമ്പൻചോലയിൽ ഭൂരിപക്ഷം കുറഞ്ഞാലും ജയം ഉറപ്പാണ്. ഇടുക്കിയിൽ കൈപ്പത്തിയിൽ യുഡിഎഫ് മത്സരിച്ചത് കൊണ്ട് ജയിക്കണം എന്നില്ല. കൈപ്പത്തി കൊണ്ട് ഉണ്ടാക്കി ഉണ്ടാക്കി ആണല്ലോ ഇപ്പം […]
Read more

Recent News