പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

കൊച്ചി: പ്രമുഖ പൊതുപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡിജോ കാപ്പന്റെ മൃതദേഹം സംസ്‌കരിച്ചു. പാലായിലെ ചെറുപുഷ്പം പള്ളിവിലയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുളള നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. ഇന്നലെ വൈകുന്നേരം നാലുമണി മുതല്‍ തുടങ്ങിയ പൊതുദര്‍ശനം ഇന്ന് മൂന്നുമണിവരെ നീണ്ടു.

സഹപ്രവര്‍ത്തകര്‍, അനുയായികള്‍, സുഹൃത്തുക്കള്‍ എന്നുവേണ്ട രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

മൂന്നുമണിയോടെ വീടിനു സമീപത്തുള്ള ചെറുപുഷ്പം പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോയി. സംസ്‌കാര ശുശ്രൂഷകള്‍ക്ക് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നല്‍കി.

നാലരയോടെ പള്ളിയുടെ കല്ലറയില്‍ ബിജോ കപ്പ മൃദുദേഹം സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് വെച്ചുണ്ടായ ഒരു കാര്‍ അപകടത്തില്‍ പരിക്കേറ്റ ഡിജോ കാപ്പന്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് അന്തരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *