Category: kerala

‘തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹം’; ബിജെപി ഭരണത്തെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നഗരസഭയിലെ ഭരണം ദുസ്സഹമാണെന്നും മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. മാലിന്യ നീക്കം ഫോട്ടോ ഷൂട്ടായി മാറിയെന്നും നഗരത്തിലെ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നും മന്ത്രി വിമര്‍ശിച്ചു. കുടിവെള്ള പ്രശ്നത്തിന് നഗരസഭക്ക് ഉത്തരവാദിത്തം ഇല്ലെന്ന് മേയർ പറയുന്നത് പരിഹാസ്യമാണ്. നഗരസഭ ഭരണത്തിനെതിരെ പ്രക്ഷോഭം ഉയർന്ന് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ടി. പി സെൻകുമാറിനും ആർ. ശ്രീലേഖക്കുമെതിരെയും മന്ത്രി വി.ശിവൻകുട്ടി […]
Read more

സ്വകാര്യ സ്കൂളുകളിൽ സർക്കാർ പുസ്തകങ്ങൾ ഒഴിവാക്കുന്നു

തിരുവനന്തപുരം: സ്വകാര്യ സ്കൂളുകളിൽ എൻ.സി.ഇ.ആർ.ടി, എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ അവഗണിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. സർക്കാർ നിശ്ചയിച്ചിട്ടുള്ള പാഠപുസ്തകങ്ങൾക്ക് പകരം സ്വകാര്യ സ്കൂളുകൾ സ്വകാര്യ പബ്ലിഷർമാരുടെ പുസ്തകങ്ങൾ ഉപയോഗിക്കുന്നത് തുടരുന്നു എന്ന ആരോപണത്തെത്തുടർന്ന്, ഇക്കാര്യത്തിൽ പരിശോധനയോ സർവേയോ ഓഡിറ്റോ നടത്തിയിട്ടുണ്ടോ എന്ന് വിശദീകരിക്കാനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ബെഞ്ച് കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്. എൻ.സി.ഇ.ആർ.ടി അല്ലെങ്കിൽ എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾക്ക് പകരം സ്വകാര്യ പബ്ലിഷർമാരുടെ പുസ്തകങ്ങൾ ഉപയോഗിക്കുന്നത് കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത […]
Read more

വടക്കഞ്ചേരിയിൽ വർക്ക്ഷോപ്പിൽ അഗ്നിബാധ

വടക്കഞ്ചേരി: മംഗലം പാലത്തിനു സമീപം ബൈക്ക് വർക്ക്ഷോപ്പിന് തീപ്പിടിച്ച് 24 ബൈക്കുകൾ കത്തിനശിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ നാട്ടുകാരാണ് വർക്ക്ഷോപ്പിൽ തീപ്പിടിത്തമുണ്ടായതായി കണ്ടത്. തുടർന്ന് അഗ്നിരക്ഷാസേനയിലും പോലീസിലും വിവരമറിയിച്ചു.കടയുടെ അകത്തും പുറത്തുമായി നിർത്തിയിട്ടിരുന്ന ബൈക്കുകളാണ് കത്തിയത്. പുതുക്കോട് സ്വദേശി മുദസിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആണെന്ന് സംശയിക്കുന്നു.
Read more

കാട്ടാക്കടയിൽ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവാവിനെ വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. എള്ളുവിള സ്വദേശി രാഹുൽ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ കിള്ളിയിലെ രാജശ്രീ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. തർക്കത്തിനിടെ വാഹനത്തിന്റെ താക്കോൽ എടുത്ത് രാഹുലിന്റെ കഴുത്തിലും വാരിയെല്ലിലും അതിശക്തമായി കുത്തിയിറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അർധരാത്രിയോടെ മരണം സ്ഥിരീകരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ […]
Read more

‘നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ’; മലപ്പുറത്ത് ഫ്ലെക്സ് ബോർഡ്‌ സ്ഥാപിച്ചു

മലപ്പുറം: കോൺ​ഗ്രസ് നേതാവ് വി.ഡി സതീശന് അഭിവാദ്യവുമായി മലപ്പുറത്ത് ഫ്ലെക്സ് ബോർഡ്‌ ഉയർന്നു. “നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് “അഭിവാദ്യങ്ങൾ എന്നെഴുതിയ ഫ്ലെക്സ് ബോർഡാണ് സ്ഥാപിച്ചത്. കാലടി പഞ്ചായത്തിലെ പാറപ്പുറത്താണ് ഫ്ലെക്സ് ബോർഡ്‌ സ്ഥാപിച്ചത്. കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെയാണ് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പി.വി അൻവറിന് ആശംസകൾ നേർന്നുകൊണ്ടുള്ള ഫ്ലെക്സ് ബോർഡ് ബേപ്പൂരിലും ഉയർന്നിരുന്നു. അതിനിടെ, ജനനായകൻ വീഡിയോക്ക് പിന്നാലെ പോഡ് കാസ്റ്റുമായി രമേശ് ചെന്നിത്തല രം​ഗത്തെത്തി. കേരള യാത്ര എന്ന പേരിലാണ് […]
Read more

ഇടിഞ്ഞ് വീണ്ടും താഴേക്ക് തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22കാരറ്റ് സ്വർണത്തിന് ഇന്നലത്തെ വിലയിൽ നിന്ന് ഇന്നേക്ക് ഗ്രാമിന് 130 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 1040 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 1 ഗ്രാം സ്വർണത്തിന് 14,020 രൂപയും 1 പവൻ സ്വർണത്തിന് 1,12,160 രൂപയുമായി ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,13,200 രൂപയായിരുന്നു. അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന […]
Read more

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ട് കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ രണ്ട് കുട്ടികൾക്ക് സൂര്യാ​ഘാതമേറ്റു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റത്. പൈങ്കണ്ണൂര്‍ നിരപ്പില്‍ തെങ്ങും തോട്ടത്തില്‍ പ്രമോദ് – ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുമുള്ള ആണ്‍കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. വീടിന് ചേര്‍ന്നുള്ള പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികള്‍. മൂന്ന് വയസ്സുകാരന്റെ കൈകള്‍ക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ചു വയസ്സുകാരന്റെ കൈകള്‍ക്കും പൊള്ളലുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുട്ടികളുടെ ശരീരത്തില്‍ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബുധനാഴ്ചയോടെ ഇവ വലുതായി വന്നതിനെ തുടര്‍ന്ന് ആശുപത്രിയിൽ വേശിപ്പിക്കുകയായിരുന്നു. […]
Read more

ഉഷ്ണതരംഗത്തിന് സാധ്യത; തൃശ്ശൂരിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ ( പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ ശിഖ സുരേന്ദ്രൻ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ഏപ്രിൽ 23 , 24 തിയ്യതികളിൽ ഉഷ്‌ണതരംഗസാധ്യതക്കുള്ള ഓറഞ്ച്‌ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് തീരുമാനം. കൂടാതെ ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനുള്ള സാധ്യത മുന്നറിയിപ്പും കാണണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, സ്ഥാപനങ്ങൾക്ക് അത്യാവശ്യ സാഹചര്യങ്ങളിൽ ഓൺലൈൻ ആയി ക്ലാസുകൾ നടത്താവുന്നതാണ്. സർവ്വകലാശാലകൾ/ ബോർഡുകൾ , […]
Read more

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ടു നടന്നു; യുവാവിന് പാമ്പുകടിയേറ്റു

മലപ്പുറം: മലപ്പുറത്ത് ഒതായിയിൽ പാമ്പിനെ പാന്റിന്റെ പോക്കലിട്ട് നടന്ന യുവാവിന് പാമ്പുകടിയേറ്റു. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഇതര സംസ്ഥാന തൊഴിലാളിയാണ് പാമ്പിനെ പോക്കറ്റിലിട്ട് അങ്ങാടിയിൽ എത്തിയത്. പാമ്പിന്റെ കടിയേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ ഭീഷണി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് കേസെടുത്തിരിക്കുന്നത്. ഡ്യൂട്ടിക്കിടയിലെ സംഭവങ്ങളുടെ പേരിൽ തന്നെ വ്യക്തിഹത്യ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കാട്ടി സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് നൽകിയ പരാതിയിലാണ് നടപടി. അരുൺ രാജേന്ദ്രന് പുറമെ ടോം കുര്യാക്കോസ്, യാസർ കെ.പി, സോണി പനംതാനം, ശരത് പിള്ള, രാഹുൽ […]
Read more

Recent News