Category: kerala

അക്ഷയ തൃതീയ മുതൽ പതിയെ താഴേക്കിറങ്ങി സ്വർണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് കേരളത്തിൽ 1,12,600 രൂപയാണ് വില വരുന്നത്. പവന് 880 രൂപയാണ് ഇന്നത്തേക്ക് ഇടിഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 110 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് […]
Read more

കണ്ണൂരിൽ സൂര്യതാപമേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ സൂര്യതാപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് കിണർ പണിക്കിടെ ആണ് സനൽ കുഴഞ്ഞുവീണത്. അതേസമയം സംസ്ഥാനത്തു ഉഷ്‌ണതരംഗ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് , കൊല്ലം തൃശൂർ ജില്ലകളിലാണ് നിലവിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് മുകളിൽ ഉയരുകയും സാധാരണ നിലയിലേക്കാൾ നാലര ഡിഗ്രിയിലധികം വ്യതിയാനം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാലാവസ്ഥ വകുപ്പ് […]
Read more

തൃശ്ശൂർപൂരത്തിന് ഇക്കുറി വെടിക്കെട്ടില്ല

തൃശ്ശൂർ: മുണ്ടത്തിക്കോട് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനം. രാവിലെ പത്തരയോടെ തൃശ്ശൂർ കളക്ടറേറ്റിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇത്തവണത്തെ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കുടമാറ്റത്തിന്റെ പൊലിമ കുറച്ച് നടത്തും. പത്തിൽ താഴെ കുടകൾ മാത്രമായിരിക്കും മാറ്റുക. സാധാരണയായി പൂരം അവസാനിക്കുന്ന സമയത്താണ് വെടിക്കെട്ട് നടത്തുക. ഇത്തവണ ഈ വെടിക്കെട്ടിന് പകരം കതിന പൊട്ടിക്കും. അതേസമയം, ആനകളുടെ എണ്ണത്തിലും മേളത്തിന്റെ […]
Read more

ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടി: സെമിനാർ സംഘടിപ്പിച്ചു

കോഴിക്കോട്എ: ച്ച്.ഐ.വി/എയ്ഡ്സ് പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടെ യോഗവും സെമിനാറും സംഘടിപ്പിച്ചു. ജില്ലയിൽ റഫറൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും എച്ച്.ഐ.വി ബാധിതർ ഉൾപ്പെടെയുള്ളവർക്ക് സമയബന്ധിതമായ പ്രതിരോധം, പരിശോധന, ചികിത്സ, പരിചരണം, പിന്തുണ സേവനങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനും വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ഇടപെടലുകൾ അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ബോധവത്കരണ- പ്രതിരോധ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യാപിപ്പിക്കാനും തീരുമാനിച്ചു. എച്ച്.ഐ.വി അണുബാധ തടയുന്നതിനുള്ള ഇടപെടലുകൾ ശക്തിപ്പെടുത്തൽ, എച്ച്.ഐ.വി പകരുന്ന പ്രധാന […]
Read more

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. ജില്ലയില്‍ ഉയര്‍ന്ന താപനില 40 °C വരെ ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയില്‍ 39 °C വരെയും കോട്ടയം ജില്ലയില്‍ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 °C […]
Read more

ഉറക്കത്തിൽ പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ചു

തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു. അഴൂർ മൂലേൽ വീട്ടിൽ അനുവിന്റെ മകൻ ദിക്ഷൽ ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിയേൽക്കുകയായിരുന്നു. കാലിൽ എന്തോ കടിച്ചതായി കുട്ടി പറഞ്ഞതായാണ് വിവരം. തുടർന്ന് കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽക്കും.
Read more

വെടിക്കെട്ടുപുര ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

തൃശ്ശൂർ: വെടിക്കെട്ടുപുര അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു. ജില്ലാ കലക്ടര്‍ മുഖേനയായിരിക്കും സഹായം നല്‍കുക. അപകടത്തില്‍ എംഎ യൂസഫലി അനുശോചനം രേഖപ്പെടുത്തി. നേരത്തെ സംസ്ഥാന സര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നല്‍കും. സിഎംആര്‍ഡിഎഫില്‍ നിന്നും 10 ലക്ഷം എസ്ഡിആര്‍എഫില്‍ നിന്നും 4 ലക്ഷം […]
Read more

വാൽപ്പാറ അപകടം; ഡ്രൈവർ മുഹമ്മദ് ഫായിസിന്റെ ആരോഗ്യനിലയിൽ പുരോഗതി

മലപ്പുറം: വാൽപ്പാറ വാഹാനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മുഹമ്മദ് ഫായിസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മറ്റും. വൈകിട്ടോടെയാണ് ആശുപത്രിയിൽ എത്തുക. കോയമ്പത്തൂരിലുള്ള ആശുപത്രിയിലായിരുന്നു ഫായിസിനെ ചികിൽസിച്ചിരുന്നത്. നിലവിൽ ഫായിസിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതി ഉണ്ടെന്നും ബന്ധുക്കൾ അറിയിച്ചു. ഇവരുടെ ആവശ്യപ്രകാരമാണ് ഇപ്പോൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്. കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച വാഹനം വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത്. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തൽമണ്ണയിൽ നിന്നും വാടകക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് […]
Read more

ശ്രീകൃഷ്‌ണ ചിത്രം ഉപയോഗിച്ച് മന്തി പോസ്റ്റർ; അറബിക് റസ്റ്റോറന്റുകൾക്കെതിരെ പരാതി നൽകി ബിജെപി

തിരുവനന്തപുരം: ശ്രീകൃഷ്ണന്റെ ചിത്രം ഉപയോഗിച്ചുള്ള മന്തി പോസ്റ്റർ വിവാദത്തിൽ അറബിക് റസ്റ്റോറന്റുകൾക്കെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി. എട്ട് റസ്റ്റോറന്റുകൾക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപി കത്ത് നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്നും റസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കത്തിൽ ബിജെപി ആവശ്യപ്പെട്ടു. ബിജെപി ഇന്റ്റലക്ച്വൽ സെൽ കൺവീനർ പ്രസീദ് ദാസാണ് എൻഐഎ ഡയറക്ടർക്ക് ഇതുസംബന്ധിച്ച കത്ത് നൽകിയത്. നോട്ട് നിരോധനത്തിന് ശേഷം ഈ റസ്റ്റോറന്റുകൾക്കുണ്ടായ സാമ്പത്തിക വളർച്ചയും അതിന്റെ സ്രോതസ്സും അന്വേഷിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. […]
Read more

ഇടുക്കിയിൽ വീട്ടുമുറ്റത്ത് കരടികള്‍; ദൃശ്യങ്ങൾ പുറത്ത്

ഇടുക്കി: കുമളി മുല്ലയാറിൽ വീട്ടുമുറ്റത്ത് കരടികളെത്തി. മുല്ലയാര്‍ സ്വദേശി ഇന്ദുലേഖ രതീഷിന്റെ വീട്ടുമുറ്റത്താണ് രണ്ട് കരടികളെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ കരടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. വീട്ടുമുറ്റത്തേക്ക് കടുവകള്‍ ചാടിയിറങ്ങുന്നതും ഇതിനിടെ വീട്ടിലെ ചെടിച്ചട്ടി താഴെ വീണ് പൊട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും എത്തിയതാകാം എന്നാണ് വനം വകുപ്പിന്റെ നിഗമനം. പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. കനത്ത ചൂട് മൂലം വെളളത്തിനും ആഹാരത്തിനും […]
Read more

Recent News