കണ്ണൂർ: കണ്ണൂരിൽ സൂര്യതാപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് കിണർ പണിക്കിടെ ആണ് സനൽ കുഴഞ്ഞുവീണത്. അതേസമയം സംസ്ഥാനത്തു ഉഷ്ണതരംഗ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് , കൊല്ലം തൃശൂർ ജില്ലകളിലാണ് നിലവിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് മുകളിൽ ഉയരുകയും സാധാരണ നിലയിലേക്കാൾ നാലര ഡിഗ്രിയിലധികം വ്യതിയാനം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചിട്ടുണ്ട്.
Related Posts
കൊടന്നൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: കൊടന്നൂരിൽ വയോധികരായ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മകനും ഭാര്യയും ക്ഷേത്രദർശനത്തിന് പോയ സമയത്താണ് സംഭവം നടന്നതെന്നാണ്…
ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ…
മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു
കൊച്ചി: ചരിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ ഐ സമീല്‍ അന്തരിച്ചു. തായ്ലാന്ഡില് വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 49 വയസായിരുന്നു. മാധ്യമം ദിനപത്രത്തിന്റെ…
