ന്യൂഡൽഹി: ഡൽഹിയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി. വടക്ക് കിഴക്കൻ ഡൽഹിയിലെ അമർ കോളനിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം യുവതിയെ ചാർജറിന്റെ വയർ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ വീട്ടിൽ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളു. മാതാപിതാക്കൾ ജിമ്മിൽ പോയിരിക്കുകയായിരുന്നു. മാതാപിതാക്കൾ തിരിച്ചെത്തിയപ്പോൾ മകളെ മരിച്ച നിലയിൽ കണ്ടെത്തുകയും തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസും ഫോറൻസിക് വിദഗ്ധരുമടക്കം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വീട്ടിൽ നിന്ന് പുറത്താക്കിയ മുൻ ജോലിക്കാരനാണ് പ്രതിയെന്നാണ് സംശയിക്കുന്നത്. . സിസിടിവി ദൃശ്യങ്ങളിൽ ഇന്ന് രാവിലെ ഇയാൾ വീടിന്റെ പരിസരത്ത് ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. യുവതി ശക്തമായി എതിർത്തപ്പോൾ പ്രതി അവരുടെ തല ചുമരിലിടിച്ച ശേഷമാണ് വയർ മുറുക്കി കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. എഞ്ചിനീയറിങ് ബിരുദധാരിയായ യുവതി യുപിഎസ്‌സി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. വീട്ടിലെ മറ്റ് ജോലിക്കാർ എത്തുന്നതിന് മുമ്പ് മാതാപിതാക്കൾ വീട്ടിൽ നിന്നുറങ്ങുന്ന സമയം നോക്കി പ്രതി കാത്തുനിന്നുവെന്നാണ് പൊലീസ് കരുതുന്നത്. എൻജിനീയറിങ് ബിരുദധാരിയാണ് കൊല്ലപ്പെട്ട 22കാരി. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന രാജസ്ഥാൻകാരനായി വ്യാപക തിരച്ചിൽ നടത്തുകയാണ് അന്വേഷണ സംഘം
