ഗുണ്ടാത്തലവൻ ഹരി നാടാർക്ക് വോട്ട് ചെയ്യാനാവില്ല; ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: പുഴൽ ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ഹരി നാടാർക്ക് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല. വോട്ട് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരി നാടാരുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വോട്ട് ചെയ്യുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും അത് തടയരുതെന്നുമുള്ള ഹരി നാടാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ എതിർപ്പ് കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. ഹരി നാടാരുടേത് കരുതൽ തടങ്കൽ അല്ലെന്നും നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടും വിചാരണ നേരിട്ടും കഴിയുന്ന ആളാണെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി അംഗീകരിച്ചു. ജയിലിൽ കഴിയുന്ന തടവുകാർക്ക് വോട്ടവകാശം ഇല്ലെന്നുള്ള നിയമപരമായ വശം ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടൽ.

Leave a Reply

Your email address will not be published. Required fields are marked *