ദമ്മാം: സൗദി അറേബ്യ ഇത്തവണത്തെ ദേശീയ ദിന സ്ലോഗന് പുറത്തിറക്കി. നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ് എന്നതാണ് ഇത്തവണത്തെ തലെക്കെട്ട്. ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയാണ് സ്ലോഗന് പുറത്തിറക്കിയത്. രാജ്യത്തെ ദേശീയ ദിന ചടങ്ങുകൾ, സംരംഭങ്ങൾ, മാധ്യമങ്ങൾ, ആശയവിനിമയ മാര്‍ഗങ്ങള്‍ എന്നിവയിൽ സ്ലോഗന് ഏകീകരിക്കുവാനും അംഗീകൃത ഐഡന്റിറ്റി ഗൈഡ് പാലിക്കുവാനും അതോറിറ്റി നിര്‍ദ്ദേശിച്ചു.”നമ്മുടെ അഭിമാനം നമ്മുടെ ധൈര്യത്തിലാണ്,” “നമ്മുടെ അഭിമാനം നമ്മുടെ ദർശനത്തിലാണ്,” “നമ്മുടെ അഭിമാനം നമ്മുടെ ആധികാരികതയിലാണ്,” “നമ്മുടെ അഭിമാനം നമ്മുടെ അഭിലാഷത്തിലാണ്,” “നമ്മുടെ അഭിമാനം നമ്മുടെ ഔദാര്യത്തിലാണ്,” “നമ്മുടെ അഭിമാനം നമ്മുടെ മഹാമനസ്കതയിലാണ്” എന്നീ സ്ലോഗനുകളെ ചേര്‍ത്തിണക്കിയാണ് ഇത്തവണയും സ്ലോഗന് രൂപം നല്‍കിയത്. സെപ്തംബര്‍ 23നാണ് സൗദിയുടെ ദേശീയദിനം.
Related Posts
ആഗോളതലത്തിൽ വിമാന സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈൻസ്
അബുദാബി: പശ്ചിമേഷ്യൻ സംഘർഷാവസ്ഥയ്ക്ക് നേരിയ മാറ്റം വന്നതോടെ വിമാന സർവീസുകൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാന കമ്പനികൾ. ഇത്തിഹാദ്…
ഒമാനിലെ വിമാനക്കമ്പനിയായ സലാം എയറിന്റെ 16-ാം വിമാനമെത്തി
മസ്കത്ത്: ഒമാനിലെ വിമാനക്കമ്പനി സലാം എയറിന്റെ 16-ാം വിമാനമെത്തി. യാത്രക്കാർ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സലാം എയർ പുതിയ വിമാനമെത്തിച്ചത്. കമ്പനിയുടെ…
മാളുകളിൽ ‘ഈദിയ’ എടിഎമ്മുകൾ സ്ഥാപിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്
കുവൈത്ത് സിറ്റി: ബലിപെരുന്നാൾ പ്രമാണിച്ച് കുട്ടികൾക്കും പ്രിയപ്പെട്ടവർക്കും പെരുന്നാൾ പണസമ്മാനം നൽകാൻ കുവൈത്ത് സെൻട്രൽ ബാങ്ക്. ഈദിയ നൽകുന്നതിനായി വിവിധ…
