Category: kerala

റോഡ് മുറിച്ചു കടക്കവെ റീ ടാര്‍ ചെയ്ത ഭാഗത്ത് തട്ടി തെറിച്ചുവീണ് വയോധിക

മലപ്പുറം: പൊന്നാനിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ റീ ടാര്‍ ചെയ്ത ഭാഗത്ത് തട്ടി വയോധിക റോഡില്‍ തെറിച്ചുവീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വീഴ്ചയില്‍ വൃദ്ധയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ആലംകോട്-കിളിമാനൂര്‍ റോഡില്‍ ഇന്നലെ രാവിലെ 9.30 ഓടെയാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ വൃദ്ധയ്ക്ക് പരിക്കേറ്റത്. അശാസ്ത്രീയമായ റീടാറിങാണ് അപകടമുണ്ടാക്കിയതെന്നാണ് ആക്ഷേപം. വയോധിക വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവന്നിട്ടുണ്ട്. റോഡിന്റെ ഉയർന്നു നിൽക്കുന്ന ഭാഗത്ത് തട്ടി വയോധിക റോഡിലേക്ക് തെറിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. റോഡിലേക്ക് വീഴുന്ന സമയത്ത് വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ […]
Read more

പാലക്കാട് സിപിഎമ്മിൽ വിഭാഗീയതയും റിയൽ എസ്റ്റേറ്റ് ബന്ധവും ചർച്ചയായി; ജില്ലാ സെക്രട്ടറിയുടെ റിപ്പോർട്ടിൽ വിമർശനം

പാലക്കാട് സിപിഎമ്മിലെ രൂക്ഷമായ വിഭാഗീയതയും ചില നേതാക്കളുടെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയായി. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സംഘടനയിലെ പ്രശ്നങ്ങൾ വിശദമായി പരിശോധിക്കുന്നത്. പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്ന വിലയിരുത്തലും യോഗത്തിൽ ഉയർന്നു. പ്രാദേശിക തലത്തിലെ സംഘടനാ ദൗർബല്യങ്ങളും നേതാക്കൾ തമ്മിലുള്ള ഭിന്നതകളും പാർട്ടിയുടെ പ്രവർത്തനത്തെ ബാധിച്ചുവെന്ന വിമർശനവും ഉണ്ടായതായി റിപ്പോർട്ടുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയുമായുള്ള ചില നേതാക്കളുടെ ബന്ധവും പാർട്ടി ചർച്ചയിൽ വിഷയമായി. നേതാക്കളുടെ സാമ്പത്തിക […]
Read more

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം ആർ ശ്രീലേഖ രാജിവെച്ച് കൊണ്ടുള്ള കത്ത് കിട്ടിയതായി സ്ഥിരീകരിച്ച് മേയര്‍ വിവി രാജേഷ്. വ്യക്തിപരമായ ചില അസൗകര്യങ്ങള്‍ കാരണം രാജിവെയ്ക്കുന്നതായാണ് കത്തില്‍ പറയുന്നതെന്നും വിവി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മര്‍ദ്ദം ഉള്ളതായി തോന്നുന്നില്ലെന്നും മേയര്‍ പറഞ്ഞു. വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉണ്ടെന്ന് പറയുന്നത് വീഴ്ചയല്ലല്ലോ. അസൗകര്യങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കുകയാണെന്നും വിവി രാജേഷ് കൂട്ടിച്ചേര്‍ത്തു. അതേ സമയം, രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും […]
Read more

നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ […]
Read more

യുഡിഎഫ് യോഗം വൈകുന്നതില്‍ ഷിബു ബേബിജോണ്‍

കൊല്ലം: യുഡിഎഫ് യോഗം ചേരാത്തതില്‍ മറുപടിയുമായി മന്ത്രി ഷിബു ബേബി ജോണ്‍. യോഗം എന്നുചേരുമെന്ന ചോദ്യത്തിന് താന്‍ രാവിലെ കവടിയും എടുത്തല്ല ഇറങ്ങുന്നതെന്നായിരുന്നു മറുപടി. യോഗം ഉടന്‍ ചേരുമോ എന്ന് താന്‍ എങ്ങനെ പറയാനാണ്. അത് തീരുമാനിക്കേണ്ടവര്‍ ചേര്‍ന്ന് തീരുമാനിക്കും. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ അധികാരത്തിലെത്തിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള അവകാശപ്പെട്ടതാണെന്നും ആര്‍എസ്പിയുടെ ആവശ്യം അതത് ഫോറത്തില്‍ പറയുമെന്ന് ഷിബു ബേബി ജോണ്‍ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഏത് പശ്ചാത്തലത്തിലാണ് അടൂര്‍ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ അങ്ങനെ വിമര്‍ശനം ഉന്നയിച്ചത് എന്ന് […]
Read more

മരുന്ന് പ്രതിസന്ധിയില്ല, ആവശ്യത്തിന് മരുന്നുണ്ട്, പ്രതിസന്ധികൾ ഉണ്ടാക്കുന്നത് മാധ്യമങ്ങൾ’: ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: മരുന്ന് പ്രതിസന്ധി ഇല്ലെന്നും ആവശ്യത്തിന് മരുന്നുണ്ടെന്നും ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. പ്രതിസന്ധി ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. ചില മരുന്ന് കമ്പനിക്കാർ വടിയും വാളുമായി ഇറങ്ങിയിട്ടുണ്ടെന്നും അത് കണ്ട് പേടിക്കുന്നവൻ അല്ല താനെന്നും മുരളീധരൻ പറഞ്ഞു. വകുപ്പ് മന്ത്രി താൻ ആണ്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഒന്നും പകർച്ചവ്യാധി ഇപ്പോൾ ഇല്ലെന്നും കെ മുരളീധരൻ പറഞ്ഞു. സുരേഷ് ഗോപിയുടെ എയിംസ് പരാമർശത്തിൽ അദ്ദേഹത്തിന് കാര്യം അറിയാത്തത് കൊണ്ടാണെന്നും വല്ലപ്പോഴും കേരളത്തിൽ വന്ന് എന്തെങ്കിലും അന്വേഷിക്കണമെന്നും […]
Read more

ചക്കരക്കലിൽ സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; ഒന്നാം പ്രതിക്ക് 29.5 വർഷം തടവ്

ചക്കരക്കലിൽ സിപിഎം പ്രവർത്തകൻ സമേഷിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കെ.വി. സിനോജിന് 29.5 വർഷം തടവും 1.35 ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചത്. രണ്ട് മുതൽ അഞ്ച് വരെ പ്രതികൾക്ക് 13.5 വർഷം വീതം തടവും 75,000 രൂപ വീതം പിഴയും വിധിച്ചു. 2016 ജനുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന സമേഷിനും സുഹൃത്ത് രാജേഷിനും നേരെ […]
Read more

റിഷബ് ഷെട്ടിക്കൊപ്പം ചിദംബരം; പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് ഒരുങ്ങുന്നു

മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരം, കന്നഡ താരം റിഷബ് ഷെട്ടിയെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നതായി റിപ്പോർട്ട്. ഇരുവരും ഒന്നിക്കുന്ന രണ്ട് ചിത്രങ്ങളുടെ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇതിൽ ആദ്യത്തേത് സ്പോർട്സ് പശ്ചാത്തലത്തിലുള്ള ചിത്രമായിരിക്കുമെന്നുമാണ് വിവരം. സിബു തമീൻസ് ആയിരിക്കും ചിത്രങ്ങൾ നിർമ്മിക്കുകയെന്നാണ് റിപ്പോർട്ടുകൾ. പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തിന്റെ മറ്റ് താരങ്ങളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ‘മഞ്ഞുമ്മൽ ബോയ്സ്’, ‘ജാൻ- എ- മൻ ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് […]
Read more

വ്യോമസേനയിൽ ജെറ്റ് ക്ഷാമം; വർഷം 40 പുതിയ യുദ്ധവിമാനങ്ങൾ വേണം

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിലെ യുദ്ധവിമാനങ്ങളുടെ കുറവ് പരിഹരിക്കാൻ പ്രതിവർഷം 36 മുതൽ 40 വരെ പുതിയ ജെറ്റുകൾ ആവശ്യമാണെന്ന് എയർ ചീഫ് മാർഷൽ എ.പി. സിങ്. നിലവിലെ പോരായ്മ പരിഹരിക്കുന്നതിനൊപ്പം പഴയ വിമാനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ പുതിയ വിമാനങ്ങൾ ഉൾപ്പെടുത്തേണ്ടത്.നിലവിൽ വ്യോമസേനയ്ക്ക് 29 ഫൈറ്റർ സ്ക്വാഡ്രണുകളാണുള്ളത്. എന്നാൽ അംഗീകൃത ശേഷി 42 സ്ക്വാഡ്രണുകളാണ്. ഈ വ്യത്യാസം കുറയ്ക്കുന്നതിനാണ് പുതിയ യുദ്ധവിമാനങ്ങൾ വേഗത്തിൽ സേനയുടെ ഭാഗമാക്കേണ്ടത്. വ്യോമസേനയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി വിവിധ പദ്ധതികളാണ് പരിഗണനയിലുള്ളത്. 114 […]
Read more

കണ്ണടയ്ക്ക് വിടപറയാം; നൂതന സാങ്കേതികവിദ്യയുമായി അബേറ്റ് ഐ ഹോസ്പിറ്റൽ കേരളത്തിൽ

കണ്ണടയുടെ ആശ്രയം കുറയ്ക്കാൻ സഹായിക്കുന്ന നൂതന സ്‌മൈൽ പ്രൊ ലേസർ ചികിത്സ കോഴിക്കോട് അബേറ്റ് കണ്ണാശുപത്രിയിൽ ആരംഭിച്ചു. ജർമൻ സാങ്കേതികവിദ്യയായ ZEISS VISUMAX 800 ഉപയോഗിച്ചുള്ള ചികിത്സ മലബാറിൽ ആദ്യമായാണ് ലഭ്യമാക്കുന്നതെന്ന് റിപ്പോർട്ട്. പരമ്പരാഗത ലാസിക് ചികിത്സയിൽ നിന്ന് വ്യത്യസ്തമായി കോർണിയയിൽ വലിയ ഫ്ലാപ്പ് സൃഷ്ടിക്കാതെയാണ് സ്‌മൈൽ പ്രൊ നടത്തുന്നത്. ഏകദേശം 2 മില്ലിമീറ്റർ വലുപ്പത്തിലുള്ള ചെറിയ തുറവിലൂടെ ലേസർ ഉപയോഗിച്ച് കാഴ്ചശക്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് രീതി. ഓരോ കണ്ണിലും ലേസർ പ്രവർത്തിക്കുന്ന സമയം ഏകദേശം 9 […]
Read more

Recent News