Category: kerala

മരുന്ന് പ്രതിസന്ധിയില്ല, ആവശ്യത്തിന് മരുന്നുണ്ട്, പ്രതിസന്ധികൾ ഉണ്ടാക്കുന്നത് മാധ്യമങ്ങൾ’: ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: മരുന്ന് പ്രതിസന്ധി ഇല്ലെന്നും ആവശ്യത്തിന് മരുന്നുണ്ടെന്നും ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. പ്രതിസന്ധി ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. ചില മരുന്ന് കമ്പനിക്കാർ വടിയും വാളുമായി ഇറങ്ങിയിട്ടുണ്ടെന്നും അത് കണ്ട് പേടിക്കുന്നവൻ അല്ല താനെന്നും മുരളീധരൻ പറഞ്ഞു. വകുപ്പ് മന്ത്രി താൻ ആണ്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഒന്നും പകർച്ചവ്യാധി ഇപ്പോൾ ഇല്ലെന്നും കെ മുരളീധരൻ പറഞ്ഞു. സുരേഷ് ഗോപിയുടെ എയിംസ് പരാമർശത്തിൽ അദ്ദേഹത്തിന് കാര്യം അറിയാത്തത് കൊണ്ടാണെന്നും വല്ലപ്പോഴും കേരളത്തിൽ വന്ന് എന്തെങ്കിലും അന്വേഷിക്കണമെന്നും […]
Read more

ചക്കരക്കലിൽ സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; ഒന്നാം പ്രതിക്ക് 29.5 വർഷം തടവ്

ചക്കരക്കലിൽ സിപിഎം പ്രവർത്തകൻ സമേഷിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കെ.വി. സിനോജിന് 29.5 വർഷം തടവും 1.35 ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചത്. രണ്ട് മുതൽ അഞ്ച് വരെ പ്രതികൾക്ക് 13.5 വർഷം വീതം തടവും 75,000 രൂപ വീതം പിഴയും വിധിച്ചു. 2016 ജനുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന സമേഷിനും സുഹൃത്ത് രാജേഷിനും നേരെ […]
Read more

റിഷബ് ഷെട്ടിക്കൊപ്പം ചിദംബരം; പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് ഒരുങ്ങുന്നു

മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരം, കന്നഡ താരം റിഷബ് ഷെട്ടിയെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നതായി റിപ്പോർട്ട്. ഇരുവരും ഒന്നിക്കുന്ന രണ്ട് ചിത്രങ്ങളുടെ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇതിൽ ആദ്യത്തേത് സ്പോർട്സ് പശ്ചാത്തലത്തിലുള്ള ചിത്രമായിരിക്കുമെന്നുമാണ് വിവരം. സിബു തമീൻസ് ആയിരിക്കും ചിത്രങ്ങൾ നിർമ്മിക്കുകയെന്നാണ് റിപ്പോർട്ടുകൾ. പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തിന്റെ മറ്റ് താരങ്ങളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ‘മഞ്ഞുമ്മൽ ബോയ്സ്’, ‘ജാൻ- എ- മൻ ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് […]
Read more

വ്യോമസേനയിൽ ജെറ്റ് ക്ഷാമം; വർഷം 40 പുതിയ യുദ്ധവിമാനങ്ങൾ വേണം

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിലെ യുദ്ധവിമാനങ്ങളുടെ കുറവ് പരിഹരിക്കാൻ പ്രതിവർഷം 36 മുതൽ 40 വരെ പുതിയ ജെറ്റുകൾ ആവശ്യമാണെന്ന് എയർ ചീഫ് മാർഷൽ എ.പി. സിങ്. നിലവിലെ പോരായ്മ പരിഹരിക്കുന്നതിനൊപ്പം പഴയ വിമാനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ പുതിയ വിമാനങ്ങൾ ഉൾപ്പെടുത്തേണ്ടത്.നിലവിൽ വ്യോമസേനയ്ക്ക് 29 ഫൈറ്റർ സ്ക്വാഡ്രണുകളാണുള്ളത്. എന്നാൽ അംഗീകൃത ശേഷി 42 സ്ക്വാഡ്രണുകളാണ്. ഈ വ്യത്യാസം കുറയ്ക്കുന്നതിനാണ് പുതിയ യുദ്ധവിമാനങ്ങൾ വേഗത്തിൽ സേനയുടെ ഭാഗമാക്കേണ്ടത്. വ്യോമസേനയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി വിവിധ പദ്ധതികളാണ് പരിഗണനയിലുള്ളത്. 114 […]
Read more

കണ്ണടയ്ക്ക് വിടപറയാം; നൂതന സാങ്കേതികവിദ്യയുമായി അബേറ്റ് ഐ ഹോസ്പിറ്റൽ കേരളത്തിൽ

കണ്ണടയുടെ ആശ്രയം കുറയ്ക്കാൻ സഹായിക്കുന്ന നൂതന സ്‌മൈൽ പ്രൊ ലേസർ ചികിത്സ കോഴിക്കോട് അബേറ്റ് കണ്ണാശുപത്രിയിൽ ആരംഭിച്ചു. ജർമൻ സാങ്കേതികവിദ്യയായ ZEISS VISUMAX 800 ഉപയോഗിച്ചുള്ള ചികിത്സ മലബാറിൽ ആദ്യമായാണ് ലഭ്യമാക്കുന്നതെന്ന് റിപ്പോർട്ട്. പരമ്പരാഗത ലാസിക് ചികിത്സയിൽ നിന്ന് വ്യത്യസ്തമായി കോർണിയയിൽ വലിയ ഫ്ലാപ്പ് സൃഷ്ടിക്കാതെയാണ് സ്‌മൈൽ പ്രൊ നടത്തുന്നത്. ഏകദേശം 2 മില്ലിമീറ്റർ വലുപ്പത്തിലുള്ള ചെറിയ തുറവിലൂടെ ലേസർ ഉപയോഗിച്ച് കാഴ്ചശക്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് രീതി. ഓരോ കണ്ണിലും ലേസർ പ്രവർത്തിക്കുന്ന സമയം ഏകദേശം 9 […]
Read more

ആർ. ശ്രീലേഖയുടെ രാജിക്ക് പിന്നാലെ ബിജെപി നേതൃത്വത്തിന്റെ ഇടപെടൽ

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവച്ച ആർ. ശ്രീലേഖയുമായി ചർച്ച നടത്താൻ ബിജെപി നേതൃത്വം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി ഫോണിൽ സംസാരിച്ചതായും നേരിട്ട് കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചതായുമാണ് റിപ്പോർട്ട്. തിങ്കളാഴ്ച കൂടിക്കാഴ്ച നടക്കും. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശ്രീലേഖ മേയർക്ക് രാജിക്കത്ത് നൽകിയത്. എന്നാൽ രാജിക്കത്ത് ഔദ്യോഗികമായി നൽകേണ്ടത് നഗരസഭാ സെക്രട്ടറിക്കാണെന്നതും ഇതിനിടെ ശ്രദ്ധേയമായി. മേയർക്ക് കത്ത് ലഭിച്ച വിവരം സ്ഥിരീകരിച്ചപ്പോൾ, ഔദ്യോഗികമായി രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നാണ് നഗരസഭാ സെക്രട്ടറി അറിയിച്ചത്. […]
Read more

ആര്‍.ശ്രീലേഖയുടെ രാജി; പരിഹാസ പോസ്റ്റുമായി മുന്‍ യുവമോര്‍ച്ച വൈസ് പ്രസിഡൻ്റ്

തിരുവനന്തപുരം: ആര്‍. ശ്രീലേഖയുടെ രാജിയില്‍ പ്രതികരിച്ച് മുന്‍ യുവമോര്‍ച്ച വൈസ് പ്രസിഡന്‌റ് കൈപ്പള്ളി വിഷ്ണു നാരായണന്‍. വഴിയില്‍ കൂടി പോകുന്ന സകലമാന വേസ്റ്റുകളെയും വിളിച്ച് കേറ്റുമെന്നും ഒറ്റ ദിവസം കൊണ്ട് സംസ്ഥാന ഉപാധ്യക്ഷന്‍ വരെ ആക്കുമെന്നും പരിഹസിച്ചാണ് വിഷ്ണുവിന്‌റെ ഫേസ്ബുക്ക് പോസ്റ്റ്.’അടികൊള്ളുന്നവനും ജയിലില്‍ കിടക്കുന്നവനും പുച്ഛവും പരിഹാസവും. എന്തിനേറെ പറയുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്ത് പോലും വിവിഐപി കോര്‍പ്പറേറ്റ് മുതലാളിയാണ്. അപ്പോള്‍ ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും! ഇനിയുമെന്തൊക്കെ’, എന്ന് പറഞ്ഞാണ് വിഷ്ണു കുറിപ്പ് അവസാനിപ്പിക്കുന്നത്. […]
Read more

‘മയങ്ങില്ല കേരളം’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ഷെയ്ഖ് ഹസ്സൻ ഖാൻ

ലഹരിക്കെതിരായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള എക്സൈസ് വകുപ്പ് നടപ്പാക്കുന്ന ‘മായമില്ല കേരളം’ പദ്ധതിക്ക് കീഴിൽ ഡിജിറ്റൽ സംവിധാനങ്ങൾ സജ്ജമാക്കി. ലഹരി വിൽപ്പനയും വിതരണവും സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് രഹസ്യമായി അധികൃതരെ അറിയിക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്. ലഹരി ഉപയോഗത്തിൽ നിന്ന് മോചനം തേടുന്നവർക്ക് ഡീ-അഡിക്ഷൻ കേന്ദ്രങ്ങളിലേക്കുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനും കൗൺസലർമാരുടെ സഹായം തേടുന്നതിനുമുള്ള സംവിധാനവും പോർട്ടലിലുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഡീ-അഡിക്ഷൻ കേന്ദ്രങ്ങളുടെ വിവരങ്ങളും ഓൺലൈനായി ലഭ്യമാണ്. ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി 18 […]
Read more

പ്രായപൂർത്തിയാകാത്ത കുട്ടികളോട് 67 കാരന്‍റെ ലൈംഗിക ചൂഷണം, 2 പോക്സോ കേസുകളിലായി 10 വർഷം തടവും 30000 രൂപ പിഴയും

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസുകളിൽ പ്രതിക്ക് ആലുവ അതിവേഗ പോക്സോ കോടതി അഞ്ച് വർഷം വീതം തടവും 30,000 രൂപ പിഴയും വിധിച്ചു. ആലുവ കുഞ്ചാട്ടുകര കൈപ്പിള്ളി വീട്ടിൽ ബീരാൻ കുട്ടി (67) ആണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് കേസുകളിലുമായി ആകെ 10 വർഷം തടവും 30,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2024 ഏപ്രിൽ, മെയ് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയെ തുടർന്ന് എടത്തല പൊലീസ് സ്റ്റേഷനിൽ […]
Read more

മലപ്പുറത്ത് സിപിഎമ്മിന് അടിതെറ്റിയതെങ്ങനെ, വിപുലീകൃത ജില്ലാ കമ്മിറ്റി വിശദമായി ചർച്ച ചെയ്യും

മലപ്പുറം. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മലപ്പുറത്ത് നേരിട്ടത് വലിയ തിരിച്ചടി. സ്വാധീനമേഖലയായ പൊന്നാനി ഉൾപ്പടെ കൈവിട്ടുപോയി.പൊന്നാനിയിൽ പ്രദേശികമായ അഭിപ്രായവ്യത്യാങ്ങൾ രൂക്ഷമാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉൾപ്പടെ നേതൃത്വത്തിനെതിരെ വിമ‍ർശനമുണ്ട്. മന്ത്രിയായിരുന്ന അബ്ദുറഹ്മാൻ മണ്ഡലം മാറി മത്സരിച്ചതുൾപ്പടെ താഴെത്തട്ടിലുള്ള പ്രവർത്തക‍ർ വിമർശനമായ ഉന്നയിക്കുന്നു. മെസ്സിയുടെ പേരിലെ തട്ടിപ്പ് ഉൾപ്പടെ വിപുലീകൃതകമ്മിറ്റിയിൽ ഉന്നയിക്കുമോ എന്നതാണ് അറിയേണ്ടത്. ന്യൂനപക്ഷങ്ങളിലെ വിശ്വാസം നഷ്ടമായെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ പ്രസ്താനവ ആലപ്പുഴയിലെ വിപുലീകൃത ജില്ലാകമ്മിറ്റി ഉദ്ഘാടനത്തിൽ പിണറായി വിജയൻ തള്ളിപ്പറഞ്ഞിരുന്നു. പ്രസ്താവനയിലെ അന്നത്തെ നേതാക്കളുടെ നിലപാടുകൾ […]
Read more

Recent News