വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി പാണക്കാട് തങ്ങൾ
മലപ്പുറം: മന്ത്രിമാരും ജനപ്രതിനിധികളും മാധ്യമങ്ങൾക്ക് മുമ്പാകെയും പൊതുവിലും സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങളുടെ നിർദ്ദേശം. മലപ്പുറത്തെ വാഴയൂരിൽ നടന്ന സർക്കാരിന്‍റെ നൂറ് ദിനം അവലോകന യോഗത്തിലാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഈ നിർദേശം നൽകിയത്. മന്ത്രിമാർ, എം എൽ എമാർ, എം പിമാർ എന്നിവരുടെ നൂറ് ദിവസത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ വിളിച്ചു ചേർത്ത യോഗത്തിൽ വിവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പാണക്കാട് തങ്ങൾ നിർദ്ദേശം നൽകി. പൊതുസമൂഹത്തിന് തെറ്റായി വ്യാഖ്യാനിക്കാൻ അവസരം ഉണ്ടാക്കരുത്. ജനകീയത നിലനിർത്തണം. […]
Read more

