Category: kerala

ചവറയിൽ യുവാവിനെ കുത്തിക്കൊന്നു; കൊലപാതകത്തിന് കാരണംമുൻ വൈരാഗ്യം, പ്രതി പിടിയിൽ

കൊല്ലം: ചവറയിൽ യുവാവിനെ കുത്തിക്കൊന്നു. ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ശിവരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Read more

സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി; നടപടികളുമായി ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിയിൽ നടപടികളുമായി ആരോ​ഗ്യവകുപ്പ്. ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ ജില്ലകളിൽ നിരീക്ഷണ സമിതി ഏർപ്പെടുത്താനാണ് തീരുമാനം. മരുന്ന് കിട്ടുന്നില്ലെന്ന പരാതികൾക്ക് പിനാലെ ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് നീക്കം. ആവശ്യ മരുന്നുകളുടെ സ്റ്റോക്ക് സമിതി നേരിട്ട് പരിശോധിക്കണം, മരുന്ന് ക്ഷാമം, വിതരണം വിലയിരുത്തണം, ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, കെഎംഎസ്‍സിഎൽ (KMSCL) മുഖേനയുള്ള മരുന്ന് വിതരണത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കണം എന്നിവയാണ് സമിതിയുടെ പ്രവർത്തനം. അഡീഷണൽ/ ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലായിരിക്കും സമിതികൾ.
Read more

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിൽ; ബിജെപിയെ പരിഹസിച്ച് കെഎസ് ശബരീനാഥ്

തിരുവനന്തപുരം: കൗൺസിലർ സ്ഥാനത്ത് നിന്ന് ആർ ശ്രീലേഖ രാജിവെച്ചെന്ന വാർത്തയ്ക്ക് പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവും കൗണ്‍സിലറുമായ കെഎസ് ശബരീനാഥൻ കൗൺസിലർ സുഗതൻ ജയിലിൽ, കൗൺസിലർ ശ്രീലേഖ ഐപിഎസ് രാജിവച്ചിട്ട് ഒളിവിൽ, ജനം പെരുവഴിയിൽ എന്തൊക്കെയാണ് ഈ കൊച്ചു തിരുവനന്തപുരത്ത് നടക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ ശ്രീലേഖ രാജിവെച്ചോ ഇല്ലയോ എന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണമെന്ന് കെഎസ് ശബരീനാഥൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആറ് മാസമായി കോർപറേഷൻ ഭരണം തകർന്നു, മേയർ പരാജയമാണ്. […]
Read more

കെ-സ്പേസ് പാർക്ക് നിർമാണം പുനരാരംഭിക്കുന്നു; റോഡ് തർക്കം പ്രശ്നം പരിഹരിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ പള്ളിപ്പുറം ടെക്നോപാർക്ക് ഫേസ്-4-ൽ സ്ഥിതി ചെയ്യുന്ന കെ-സ്പേസ് പാർക്ക് പദ്ധതിയുടെ നിർമാണം പുനരാരംഭിക്കുന്നു. അടുത്തയാഴ്ചയോടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.പാർക്കിലേക്കുള്ള റോഡ് സൗകര്യം സംബന്ധിച്ച് പ്രദേശവാസികൾ ഉന്നയിച്ച ആവശ്യങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന പദ്ധതിയുടെ തടസ്സം സംസ്ഥാന സർക്കാർ പരിഹരിച്ചതോടെയാണ് നിർമാണം ആരംഭിക്കുന്നത്. പാർക്കിന് സമീപമുള്ള ജനവാസ മേഖലയെ പ്രധാന റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 2.5 കിലോമീറ്റർ ദൈർഘ്യമുള്ള പൊതുറോഡ് നിർമിക്കാൻ സർക്കാർ തീരുമാനിച്ചു. നിർദിഷ്ട റോഡ് ദേശീയപാത 66ലേക്ക് നേരിട്ടുള്ള പ്രവേശനം […]
Read more

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, സ്വര്‍ണവും പണവും കവര്‍ന്നു; യുവാവ് പിടിയില്‍

പാലക്കാട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ച് സ്വര്‍ണവും പണവും കൈക്കലാക്കിയെന്ന പരാതിയില്‍ പട്ടാമ്പി സ്വദേശിയായ യുവാവ് പിടിയില്‍. മേലെ പട്ടാമ്പി ആലിക്കല്‍ വീട്ടില്‍ മുഹമ്മദ് അമീറാണ് ഷൊര്‍ണൂര്‍ പൊലീസിന്റെ പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി മുംബൈ സ്വദേശിയായ 33 കാരിയെ 2019 മുതല്‍ 2026 വരെയുള്ള കാലയളവില്‍ വിവിധ ഇടങ്ങളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും 43 ലക്ഷം രൂപയും അഞ്ചു പവന്‍ സ്വര്‍ണവും കൈക്കലാക്കി വഞ്ചിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. ഷൊര്‍ണൂര്‍ […]
Read more

വാഗമൺ അഡ്വഞ്ചർ പാർക്കിലെ ഗ്ലാസ് ബ്രിഡ്ജ് തുറക്കുന്നു

ഇടുക്കി: വാഗമൺ അഡ്വഞ്ചർ പാർക്കിലെ ഗ്ലാസ് ബ്രിഡ്ജ് തുറക്കുന്നു . നിലവിൽ പാലം ബലപ്പെടുത്തുന്ന ജോലികൾ നടക്കുകയാണ്. സർക്കാർ ഇതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കാലിക്കറ്റ് എൻഐടിയിലെ വിദഗ്ധ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. ബ്രിജ് അപ്ഗ്രേഡ് ചെയ്ത ശേഷം എൻഐടിയുടെ മേൽനോട്ടത്തിൽ ബലം പരിശോധിച്ച് ഉറപ്പാക്കും. ഇതിനു ശേഷം മാത്രമേ പൊതു ജനത്തിനു തുറന്നു നൽകുകയുള്ളൂ. ഗ്ലാസ് ബ്രിഡ്ജ് ജോലികളെല്ലാം പൂർത്തീകരിച്ച് തുറക്കാൻ ഇനി ഒരു മാസം കൂടിയേ സമയമെടുക്കൂ എന്നാണ് വിവരം. കൊച്ചി ആസ്ഥാനമായിട്ടുള്ള ഭാരത് […]
Read more

ജയസൂര്യ – ജിതിൻ കെ ജോസ് ചിത്രം “മായൻ” ആഗോള റിലീസ് ഡിസംബർ 3 ന്; നിർമ്മാണം മാജിക് മൂൺ പ്രൊഡക്ഷൻസ്*

മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ജിതിൻ കെ ജോസ്- ജയസൂര്യ ചിത്രം “മായൻ”, ചിത്രീകരണം പൂർത്തിയായി. പാലായിൽ വെച്ച് നടന്ന ചിത്രീകരണത്തോടെയാണ് ചിത്രം പാക്കപ്പ് ആയത്. 2026, ഡിസംബർ 3 ന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. റഷ്യയിൽ ആണ് ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ഒരുക്കിയത്. അതിന് ശേഷമാണ് ചിത്രത്തിന്റെ കേരളത്തിലെ ചിത്രീകരണം ആരംഭിച്ചത്. സൂപ്പർ ഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം, […]
Read more

വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി പാണക്കാട് തങ്ങൾ

മലപ്പുറം: മന്ത്രിമാരും ജനപ്രതിനിധികളും മാധ്യമങ്ങൾക്ക് മുമ്പാകെയും പൊതുവിലും സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങളുടെ നിർദ്ദേശം. മലപ്പുറത്തെ വാഴയൂരിൽ നടന്ന സർക്കാരിന്‍റെ നൂറ് ദിനം അവലോകന യോഗത്തിലാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഈ നിർദേശം നൽകിയത്. മന്ത്രിമാർ, എം എൽ എമാർ, എം പിമാർ എന്നിവരുടെ നൂറ് ദിവസത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ വിളിച്ചു ചേർത്ത യോഗത്തിൽ വിവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പാണക്കാട് തങ്ങൾ നിർദ്ദേശം നൽകി. പൊതുസമൂഹത്തിന് തെറ്റായി വ്യാഖ്യാനിക്കാൻ അവസരം ഉണ്ടാക്കരുത്. ജനകീയത നിലനിർത്തണം. […]
Read more

എസ്കോർട്ടും പൈലറ്റും ഒഴിവാക്കാൻ നിർദേശം നൽകി മന്ത്രി എം. ലിജു

ആലപ്പുഴ: സ്വന്തം നിയോജക മണ്ഡലത്തിൽ എസ്കോർട്ടും പൈലറ്റും ഒഴിവാക്കാൻ നിർദേശം നൽകി മന്ത്രി എം ലിജു. കായംകുളം മണ്ഡലത്തിലെ പരിപാടികളിൽ പൊലീസ് സുരക്ഷ വേണ്ടെന്നാണ് മന്ത്രിയുടെ നിർദേശം. എന്തെങ്കിലും ഉണ്ടെങ്കിൽ താൻ നോക്കിക്കൊള്ളാം എന്ന് മന്ത്രി പൊലീസിനെ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസം ആലപ്പുഴയിൽ മന്ത്രിക്കുനേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ആലപ്പുഴ നഗരസഭയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് എത്തുമ്പോഴായിരുന്നു ബിജെപിയുടെ പ്രതിഷേധം. സംഭവത്തിൽ ആറ് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. കായംകുളത്തും മന്ത്രിക്കുനേരെ യുവമോർച്ച […]
Read more

തിരുവനന്തപുരത്തിന് ഇനി ഗൾഫ് കണക്ടിവിറ്റി കൂടി; റിയാദിലേക്കും ബഹ്റൈനിലേക്കും നേരിട്ടുള്ള സർവീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്ര കൂടുതൽ എളുപ്പമാകുന്നു. റിയാദിലേക്കും ബഹ്റൈനിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസുകൾ ആരംഭിക്കും. ഒക്ടോബർ 27 മുതൽ സർവീസുകൾ ആരംഭിക്കാനാണ് തീരുമാനം. റിയാദ് സർവീസ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും. നിലവിലുള്ള ദമ്മാം സർവീസിന് പുറമെയാണ് പുതിയ റിയാദ് റൂട്ട്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികൾക്ക് പുതിയ സർവീസ് ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. നേരിട്ടുള്ള വിമാന സർവീസ് ലഭിക്കുന്നതോടെ യാത്രാസമയവും കണക്ഷൻ […]
Read more

Recent News