Category: kerala

മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം’; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് അവരെ സഹായിക്കുന്നതിന് തുല്യമാണെന്നും, ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യമായി മാറുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കഴിഞ്ഞ മാസം സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്. കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത്, കുറ്റകൃത്യത്തിലൂടെയുള്ള പണം (കൈക്കൂലി പണം) സ്വരൂപിക്കാന്‍ പ്രതികളെ അറിഞ്ഞുകൊണ്ട് സഹായിക്കുന്നതിന് തുല്യമാണ്. ഇത് പിഎംഎല്‍എ സെക്ഷന്‍ […]
Read more

നെന്മാറയിൽ കനത്ത മഴയിൽ വീടിന്‍റെ ചുമരിടിഞ്ഞ് വീണു; ഉറങ്ങിക്കിടന്നയാൾ മരിച്ചു

പാലക്കാട്: കനത്ത മഴയിൽ വീടിന്‍റെ ചുമരിടിഞ്ഞ് മരണം. നെന്മാറ പുത്തൻതറ കണിമംഗലം മുരുകേശനാണ് (58) മരിച്ചത്. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദാരുണ സംഭവം. വ്യാഴാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. മുരുകേശൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസം. മുറിയുടെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. കനത്ത മഴ ആയതിനാൽ ആരും അറിഞ്ഞില്ല. തൊട്ടടുത്ത് വീടുകളൊന്നും ഇല്ല. വെള്ളിയാഴ്ച രാവിലെ സഹോദരൻ എത്തിയപ്പോഴാണ് വീടിന്‍റെ ചുമർ ഇടിഞ്ഞു വീണത് കണ്ടത്. പ്രദേശവാസികളുടെ സഹായത്തോടെയാണ് മുരുകേശനെ അവശിഷ്ടങ്ങൾക്കടിയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും […]
Read more

ചിറയിൻകീഴിൽ വീണ്ടും പോര്; രമ്യയുടെ പരാതിയിൽ കോൺഗ്രസിൽ ഭിന്നത

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം വീണ്ടും കോൺഗ്രസിനുള്ളിൽ ചർച്ചയാകുന്നു. പാർട്ടി നേതൃത്വം നൽകിയ നിർദേശം നിലനിൽക്കെ, തനിക്കെതിരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കാൻ രമ്യ ഹരിദാസ് എംഎൽഎ തയ്യാറായില്ലെന്നാണ് എതിര്‍വിഭാഗത്തിന്റെ ആരോപണം.ഇരുവിഭാഗങ്ങളും നൽകിയ പരാതികൾ പിൻവലിച്ച് പ്രശ്നം അവസാനിപ്പിക്കണമെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ നിർദേശം. എന്നാൽ രമ്യ ഹരിദാസ് നൽകിയ പരാതി ഇപ്പോഴും നിലനിൽക്കുന്നതിൽ എതിര്‍വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. രമ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം 14 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ […]
Read more

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

കൽപ്പറ്റ: റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി അനുവദിച്ച പരിധിയിൽ കൂടുതൽ മദ്യം പിടികൂടി സംഭവത്തിൽ ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി. ആന്‍റോ അഗസ്റ്റിന്‍റെ ഭാര്യാ മാതാവ് ലില്ലി ജോസ് ആണ് കൽപ്പറ്റ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എക്സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് നീക്കം. നിലവിൽ ലില്ലി ജോസിനെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് […]
Read more

കോണ്‍ഗ്രസിന്റേത് ആണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്‌സ് കീറിയത്; മുന്‍ എസ്എഫ്‌ഐക്കാരനാണ്

കൊല്ലം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്‌സ് വലിച്ചുകീറിയ സംഭവത്തില്‍ ക്ഷമാപണവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ രംഗത്ത്. പാര്‍ട്ടിക്കാര്‍ പറയുന്നതുപോലെ താന്‍ പ്രതിഷേധ മാര്‍ച്ചില്‍ നുഴഞ്ഞുകയറിയതല്ലെന്നും മുന്‍കാല എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്നും അക്ബര്‍ ഷാ സമൂഹമാധ്യത്തിലെ വിഡിയോയില്‍ വ്യക്തമാക്കി. കൊല്ലത്തുവച്ച് പ്രകടനം കണ്ടപ്പോള്‍ അതിലേക്ക് ചേര്‍ന്നതാണെന്നും കോണ്‍ഗ്രസിന്റെ ഫ്ലക്‌സാണെന്ന് വിചാരിച്ചാണ് വലിച്ചുകീറിയതെന്നും അക്ബര്‍ ഷാ പറയുന്നു. സംഭവത്തില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. എല്ലാവര്‍ക്കും എന്നെ മനസ്സിലായെന്ന് കരുതുന്നു. ഞാന്‍ അക്ബര്‍ ഷാ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ന്യൂസിലുമെല്ലാം […]
Read more

അഭിമുഖ സമിതിയില്‍ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി; മേല്‍ശാന്തി യോഗ്യതാ പട്ടികയില്‍ എട്ട് പേര്‍ മാത്രം

പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖം നടത്തേണ്ട സമിതിയില്‍ നിന്ന് ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായതും തന്ത്രി സ്ഥാനത്ത് നിന്നും ഒഴിഞ്ഞതുമാണ് കാരണം. രാജീവരെ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം മേല്‍ശാന്തിമാരുടെ യോഗ്യത പട്ടികയില്‍ എട്ടുപേര്‍ മാത്രമാണ് നിലവില്‍ ഉള്ളത്. ദേവസ്വം വിജിലന്‍സിന്റെ കര്‍ശന പരിശോധനയ്ക്ക് പിന്നാലെയാണ് മേല്‍ശാന്തിപ്പട്ടികയിലെ എണ്ണം കുറച്ചത്. ശബരിമലയിലേക്ക് അഞ്ച് പേരും മാളികപ്പുറത്തേക്ക് മൂന്ന് പേരുമാണ് പട്ടികയിലുള്ളത്. ഇതാദ്യമായാണ് മുഖാമുഖം പരീക്ഷയില്‍ […]
Read more

ബിജെപിക്ക് വൻ തിരിച്ചടി; കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ബിജെപി നേതാവ് ആർ. ശ്രീലേഖ. വ്യക്തിപരമാണ് രാജിയെന്നാണ് വിശദീകരണം. ശ്രീലേഖയുടെ രാജി ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം നടത്തുന്ന ബിജെപിയെ സംബന്ധിച്ച് വൻ തിരിച്ചടിയാണ്. ആകെയുള്ള 101 വാർഡുകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 50 വാർഡുകളിലാണ് ബിജെപി വിജയിച്ചത്. സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ്റെ പിന്തുണയോടെയാണ് തിരുവനന്തപുരത്ത് ബിജെപി ഭരണം സ്വന്തമാക്കിയത്. 2024ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമം​ഗലം ഡിവിഷനിൽ നിന്നായിരുന്നു ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മേയർ […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാത്സംഗക്കേസ് പത്തനംതിട്ട സെഷന്‍സ് കോടതിയിലേക്ക് മാറ്റി

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാൽസംഗ കേസ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലേയ്ക്ക് മാറ്റി. വിചാരണഘട്ടത്തിലേയ്ക്ക് കടക്കുന്നതിൻ്റെ ഭാ​ഗമായാണ് കോടതി മാറ്റം. ബലാത്സം​ഗ കേസുകളിൽ വിചാരണ നടപടികൾക്കുള്ള അധികാരം ജില്ലാ സെഷൻസ് കോടതികൾക്കാണ്. നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം നേരത്തെ തിരുവല്ല കോടതി അംഗീകരിച്ചിരുന്നു. കഴിഞ്ഞ മാസം 30 ന് രാഹുൽ മാങ്കൂട്ടത്തിൽ തിരുവല്ല കോടതിയിൽ ഹാജരായിരുന്നു. തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് കേസ് സെഷൻസ് കോടതിയിലേയ്ക്ക് മാറ്റിയത്. […]
Read more

സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി വ്യാപിക്കുന്നു

കോഴിക്കോട്: സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി വ്യാപിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മലപ്പുറത്തും കോഴിക്കോടുമായി മൂന്നു കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇരു ജില്ലകളിലും ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പിലൂടെ ഫലപ്രദമായി പ്രതിരോധിച്ചിരുന്ന ഒരു വൈറസ് രോഗമാണ് കേരളത്തിലെ ആരോഗ്യ രംഗത്ത് വീണ്ടും വെല്ലുവിളി ഉയര്‍ത്തുന്നത്, അതും കുട്ടികള്‍ക്കിടയില്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം അഞ്ചാം പനി അഥവാ മീസില്‍സ് ബാധിച്ചവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ […]
Read more

അടൂർ പ്രകാശിൻ്റെ പരസ്യപ്രസ്താവന; പ്രതിസന്ധി ഒഴിയാതെ കോൺഗ്രസ്

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ പരസ്യപ്രസ്തവനയോടെ പ്രതിസന്ധി ഒഴിയാതെ കോൺഗ്രസ്. ഒറ്റക്കുള്ള വിമർശനം എന്ന അടൂർ പ്രകാശിന്റെ വാദം തള്ളുകയാണ് സതീശൻ ചേരി. അടൂർ പ്രകാശിൻ്റെ വിമർശനത്തിന് പിന്നിൽ ഉന്നത നേതൃത്വത്തിന്റ പിന്തുണയുണ്ടെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ സതീശൻ ചേരിക്ക് ദീപ ദാസ് മുൻഷിയെ അടക്കം സംശയമുണ്ട്. പുനഃസംഘടന നീട്ടുന്നത് അടക്കം ബോധപൂർവ്വമാണെന്നും സതീശൻ ചേരി കരുതുന്നു. അടൂർ പ്രകാശ് പരാതി നൽകിയാൽ അച്ചടക്ക ലംഘന പ്രശ്‌നം ഉയർത്താനാണ് സതീശൻ പക്ഷത്തിൻ്റെ നീക്കം. വിഷയത്തിൽ ഹൈക്കമാന്റ് ഇടപെടൽ […]
Read more

Recent News