Category: kerala

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി ഷെബീ റുഷ്‌ദ് ആണ് അറസ്റ്റിലായത്. 3 മാസമായി പ്രതി ഒളിവിലായിരുന്നു. കേസിൽ മുഖ്യപ്രതിയോടൊപ്പം സ്വർണം പങ്കിട്ട്‌ എടുത്തത് ഷെബീ റുഷ്‌ദ് ആയിരുന്നു. സ്വർണം പൂർണമായും കണ്ടെടുക്കാൻ ആയിട്ടില്ല. മറ്റൊരു സംഭവത്തിൽ എടക്കര പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന മുൻ എസ്‌ഐയെ പ്രതി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്. ഈ കേസിൽ നേരത്തെ ഇയാൾക്കെതിരെ എടക്കര പൊലീസും കേസെടുത്തിരുന്നു.
Read more

ബിജെപി ഇന്നൊരു ‘ഗുജറാത്തി കമ്പനി’: അണ്ണാമലൈയെ പിന്തുണച്ച് സന്ദീപ് വാര്യർ

തിരുവനന്തപുരം: ഭാരതീയ ജനതാ പാർട്ടി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തെ രാഷ്ട്രീയ മൂല്യങ്ങളിൽ നിന്ന് മാറി ഇന്നൊരു കേവല ‘ഗുജറാത്തി കമ്പനി’യായി മാറിയെന്ന് കോൺഗ്രസ് എംഎൽഎ സന്ദീപ് വാര്യർ. ബിജെപിക്കെതിരെ മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ നടത്തിയ തുറന്നുപറച്ചിലുകളെയും വിമർശനങ്ങളെയും പിന്തുണച്ചുകൊണ്ടാണ് സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പാർട്ടിക്കെതിരെ അതിരൂക്ഷമായ കടന്നാക്രമണം നടത്തിയത്. രാഷ്ട്രീയമായി അണ്ണാമലൈയോട് എല്ലാ കാര്യങ്ങളിലും യോജിപ്പില്ലെങ്കിലും, ബിജെപിക്കെതിരെ അദ്ദേഹം ഇപ്പോൾ ഉയർത്തുന്ന നിശിതമായ വിമർശനങ്ങൾ തികച്ചും വസ്തുതാപരവും ഗൗരവമായി ചർച്ച […]
Read more

അർജുൻ ആയങ്കിക്കെതിരായ കാപ്പാ നീക്കം: കേസ് ഹിസ്റ്ററി റിപ്പോർട്ട് ജില്ലാ കളക്ടർക് കൈമാറി

കണ്ണൂർ: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനായി പൊലീസ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. വളപട്ടണം എസ് എച്ച് ഓ തയാറാക്കിയ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷണറാണ് കൈമാറിയത്. വിവിധ സ്റ്റേഷനുകളിലായി 23 കേസുകളുള്ള അര്‍ജുന്‍ ആയങ്കിയെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് കൈമാറിയിരിക്കുന്നത്. കളക്ടറാണ് കാപ്പ ചുമത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. കളക്ടറുടെ തീരുമാനം ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിവ്യൂ കമ്മറ്റി അംഗീകരിക്കേണ്ടതുണ്ട്.
Read more

ഇഎംഇഎ കോളജിൽ അഡ്മിഷന് കോഴ : മന്ത്രി പികെ ബഷീറിനെതിരെ യൂത്ത് ലീഗ് ക്യാംപിൽ പ്രമേയം

മലപ്പുറം: കൊണ്ടോട്ടി ഇഎംഇഎ കോളജിൽ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് കോഴ വാങ്ങുന്നതായി ആരോപിച്ച് മന്ത്രി പികെ ബഷീറിനെതിരെ യൂത്ത് ലീഗ് ക്യാംപിൽ പ്രമേയം. തേഞ്ഞിപ്പലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് മൺസൂൺ ക്യാംപിലാണ് കോളജ് മാനേജ്‌മെന്റിനും മന്ത്രി പികെ ബഷീറിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. കോളജിന്റെ ജനറൽ സെക്രട്ടറി പദവിയിൽനിന്ന് മന്ത്രി പികെ ബഷീർ ഉടൻ രാജിവെച്ച് ഒഴിയണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള പ്രമുഖ കലാലയമാണ് കൊണ്ടോട്ടി ഇഎംഇഎ കോളജ്. പാണക്കാട് […]
Read more

സുല്‍ത്താന്‍ ബത്തേരിയുടെ പേര് ‘ഗണപതിവട്ടം’ എന്നാക്കണം; ഹിന്ദു ഐക്യവേദി

സുൽത്താൻബത്തേരി : സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷൻ ആര്‍ വി ബാബു. മതേതരത്വത്തിന്റെ പേരില്‍ ‘ഗണപതിവട്ടം’ എന്ന ചരിത്രനാമം തമസ്‌കരിച്ചുവെന്നും വിമര്‍ശനമുണ്ട്. സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടെ നേരത്തെ ഗണപതിവട്ടം എന്ന പേരാണ് നിലനിന്നിരുന്നതെന്ന് ആര്‍ വി ബാബു പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി എന്ന പേര് തുടരുന്നത് നാടിന്റെ സാംസ്‌കാരിക പൈതൃകത്തെ തള്ളിക്കളയുന്നതിന് തുല്യമെന്നും വിമര്‍ശനമുണ്ട്. ഗണപതിവട്ടം എന്ന പേര് പുനഃസ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ബാബു പറഞ്ഞു. പേരുമാറ്റത്തിനായി […]
Read more

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്ത്രീകളെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ. വനിതാ ശിശുവികസന വകുപ്പ് ഓഗസ്റ്റ് 14 ന് രാത്രി സ്ത്രീകൾക്കായി സംഘടിപ്പിച്ച റീസർജ്- ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന പരിപാടിയെയും അതിൽ പങ്കെടുത്ത സ്ത്രീകളെയുമാണ് ഇയാൾ അധിക്ഷേപിച്ചത്. തിരുവനന്തപുരം സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. റീസർജ്- ഫ്രീഡം അറ്റ് മിഡ്നൈറ്റ് പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെ അജിത് ലൈംഗികച്ചുവയോടെ സംസാരിക്കുകയായിരുന്നു. ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ആണ് അധിക്ഷേപം. പിന്നാലെ […]
Read more

ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേട്; അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി

തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി. സമഗ്രവും കുറ്റമറ്റതുമായ അന്വേഷണം നടത്തണമെന്നും ഒരു സാധ്യതയും ഒഴിവാക്കരുതെന്നും അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ദേവസ്വം ബോര്‍ഡ് ഓഫീസുകളില്‍ നിന്നും മില്‍മ ഓഫീസുകളില്‍ നിന്നും രേഖകള്‍ പിടിച്ചെടുത്തതായി എസ്പി എംജെ സോജന്‍ അറിയിച്ചു. അരവണ നിര്‍മ്മാണത്തില്‍ നെയ്യ് വാങ്ങിയതില്‍ രണ്ടരക്കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പ്രാഥമികമായി വിജിലന്‍സ് കണ്ടെത്തിയത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് […]
Read more

AICC ആസ്ഥാനത്തെ വന്ദേമാതരം: കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നു; ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ല. വിഷയത്തില്‍ മാധ്യമങ്ങള്‍ തന്നെ ചോദ്യം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സിപിഐയുടെ നിലപാട് അവരോട് തന്നെ ചോദിക്കണമെന്നും കണ്‍വീനര്‍ വ്യക്തമാക്കി. എന്‍സിപി എല്‍ഡിഎഫില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നെന്നും ആ പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. നാഷണല്‍ ലീഗിന്റെ പരാതിയും ഉടന്‍ പരിശോധിക്കുമെന്നും അവരുടെ […]
Read more

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13കാരിയടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13കാരി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ പിടിയില്‍. കഴിഞ്ഞദിവസം രാത്രിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ശിവന്‍കുട്ടിയുടെ ബന്ധുവായ പെൺകുട്ടി നല്‍കിയ ക്വട്ടേഷനാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തി. ശിവന്‍കുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്. 67 […]
Read more

കേരള ഇനി കേരളം; പുനര്‍ നാമകരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

ന്യൂഡൽഹി: കേരളം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. പുനര്‍ നാമകരണ ബില്ലില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവെച്ചു. നേരത്തെ രാജ്യസഭയും ലോക്‌സഭയും ബില്‍ പാസാക്കിയിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ ഇനി കേരള എന്നതിന് പകരം കേരളം എന്നാകും രേഖപ്പെടുത്തുക. ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലിഷ് ഉള്‍പ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിനു പകരം ‘Government of Keralam’ […]
Read more

Recent News