Category: kerala

തുറന്നടിച്ച് പിണറായി

തിരുവനന്തപുരം : ഗവർണർ പോലീസ് മേധാവിയെ വിളിച്ചുവരുത്തിയ നടപടിയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് വിലകൽപ്പിക്കാതെ, സംസ്ഥാന ഭരണത്തിൽ നേരിട്ട് ഇടപെടാനുള്ള ഗവർണറുടെ നീക്കം ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനവും ജനാധിപത്യ സംവിധാനത്തോടുള്ള പരസ്യമായ വെല്ലുവിളിയുമാണ്. ഈ അമിതാധികാര പ്രവണതകൾക്കും ഭരണഘടനാ ലംഘനങ്ങൾക്കും മുന്നിൽ ഒരക്ഷരം മിണ്ടാൻപോലും യുഡിഎഫ് സർക്കാർ ഭയപ്പെടുന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. ‘എക്‌സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട വകുപ്പു മന്ത്രിയേയും മറികടന്ന്, സംസ്ഥാന പൊലീസ് മേധാവിയെ ഗവർണർ […]
Read more

ദേവൻ ഇനി വിജയ്‌ക്കൊപ്പം?

തിരുവനന്തപുരം : ബിജെപിയിൽ നിന്ന് രാജിവെച്ച നടൻ ദേവന്റെ ഭാവി നീക്കം എന്ത്. പഴയ കെപിപി വീണ്ടും സജീവമാക്കാനാണ് ദേവൻ ആലോചിക്കുന്നത്. അതിന് സാധിക്കുമെന്ന വിശ്വാസമുണ്ട് അദ്ദേഹത്തിന്. മറ്റേതെങ്കിലും പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കുമോ എന്ന ചോദ്യത്തോടും ദേവൻ പ്രതികരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നടത്തുന്ന പ്രവർത്തനങ്ങളിലുള്ള താൽപ്പര്യം ദേവൻ തുറന്നു പറഞ്ഞു. താൻ ഉദ്ദേശിച്ച കാര്യങ്ങളാണ് വിജയ് ഓരോ ദിവസവും പ്രവർത്തിച്ചു കാണിക്കുന്നത് എന്ന് ദേവൻ പറയുന്നു. 25 വർഷം തമിഴ്‌നാട്ടിൽ ജീവിച്ച വ്യക്തിയാണ് താൻ. […]
Read more

ജി. സുകുമാരൻ നായർ മാന്യമായി പെരുമാറുന്ന ആൾ; ​ഗണേഷ്കുമാറിനെതിരെ ചാണ്ടി ഉമ്മൻ

ന്യൂഡൽഹി: എൻഎസ്‍എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ പുകഴ്ത്തിയും മുൻ ​ഗതാ​ഗത മന്ത്രി കെ. ബി ഗണേഷ്കുമാറിനെ പരോക്ഷമായി വിമർശിച്ചും ചാണ്ടി ഉമ്മൻ എംഎൽഎ. ജി. സുകുമാരൻ നായർ കേരളത്തിൻ്റെ സ്വത്താണെന്നും കാണാൻ എത്തുന്നവരോട് മാന്യമായി പെരുമാറുന്ന ആളെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഓരോരുത്തർക്കും ഓരോ ശൈലികൾ ആണ്. ജി സുകുമാരൻ നായരെ അപമാനിക്കാൻ നീചമായ ശ്രമം നടക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.‌‌ കെപിസിസി അധ്യക്ഷ ചർച്ചകൾ സംബന്ധിച്ചും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അധ്യക്ഷനാകാൻ ജനപ്രതിനിധികൾക്ക് അയോഗ്യതയില്ലെന്ന് […]
Read more

സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌ രാജാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യൂണിയൻകാരുടെ കൊമ്പൊടിക്കാതെ പ്രശ്നം പരിഹരിക്കപ്പെടില്ല. അതിനുള്ള ചങ്കൂറ്റം വി.ഡി. സതീശൻ സർക്കാർ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതിമന്ത്രി സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റ് പദവിയൊഴിഞ്ഞ് പൂർണമായും വൈദ്യുതിമന്ത്രാലയത്തിന്റെ ചുമതല വഹിക്കണം. കേരളം നേരിടുന്നത് സമാനതകളില്ലാത്ത വൈദ്യുതിപ്രതിസന്ധിയാണ്. ആണവോർജ നിലയത്തിനും പുതിയ ജലപദ്ധതികൾക്കുമെതിരേ സമരവുമായി നടന്നപ്പോൾ തമിഴ്‌നാട് കൽപ്പാക്കത്തും കൂടംകുളത്തുമായി 1,220 മെഗാവാട്ടിന്റെ രണ്ട് ആണവനിലയങ്ങൾ […]
Read more

നിയമസഭാ കയ്യാങ്കളി കേസ്; വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റ​ദ്ദാക്കി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. നിയമസഭയിൽ വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് യുഡിഎഫ് എംഎൽഎമാർക്കെതിരെ നൽകിയ പരാതിയിൽ അവസാന കേസും റദ്ദാക്കി ഹൈക്കോടതി. മുൻ എംഎൽഎ എ.ടി.ജോർജിനെതിരെ എൽഡിഎഫ് വനിതാ എംഎൽഎമാർ നൽകിയ കേസും ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് എംഎൽഎമാരായ ശിവദാസൻ നായർ, ഡൊമനിക് പ്രസന്റേഷൻ, എംഎ വാഹിദ്, എടി ജോർജ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുൻ നാട്ടിക എംഎൽഎ ഗീതാഗോപിയാണ് പരാതിക്കാരി. […]
Read more

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണം; പോലീസിന് നിർദേശവുമായി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് നിർദേശിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇക്കാര്യത്തിൽ പരിശീലനമില്ലാതെ സർവീസിലെത്തുന്ന പോലീസുകാരിൽ ചിലർ ഭക്തരോട് അപമര്യാദയായി പെരുമാറുന്നുവെന്ന് പരാതിയുണ്ട്. കഴിഞ്ഞദിവസം ചേർന്ന ശബരിമല അവലോകനയോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറാണ് പ്രശ്നം തുറന്നുപറഞ്ഞത്. മണ്ഡല-മകരവിളക്ക് സീസണിൽ പമ്പയിലും സന്നിധാനത്തും നിലയ്ക്കലും ഡ്യൂട്ടിക്കുവരുന്ന പോലീസുകാർക്ക് പെരുമാറ്റരീതിയെക്കുറിച്ച് ക്ലാസ് നൽകണമെന്നും ജയകുമാർ നിർദേശിച്ചു. അയ്യപ്പഭക്തരോടുള്ള പോലീസ് പെരുമാറ്റം സംബന്ധിച്ച പരാതി ശബരിമലയിൽ പുതിയതല്ല. തിരക്ക് അനിയന്ത്രിതമാവുമ്പോൾ തള്ളിനീക്കുകയും വടി […]
Read more

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ജാർഖണ്ഡിന് മുകളിൽ തീവ്ര ന്യൂനമർദ്ദം തുടരുന്നുണ്ടെന്നും കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി നാളെ കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കാസർകോഡ്, കണ്ണൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 […]
Read more

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി ഇഡി

കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം എട്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇത് മൂന്നാം തവണയാണ് ഇഡി വ്യാപക പരിശോധന നടത്തുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാല് അംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. എംഎൽഎ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് നന്ദുലാലിന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. ഡിടിപിസി കോഓർഡിനേറ്റർ ആയിരുന്നു നന്ദുലാൽ മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്താണ്. മാസപ്പടി കേസിൽ പ്രതികളാക്കപ്പെട്ടിട്ടുള്ളവർക്ക് ചാർജ് കൊടുക്കുന്നതിന് മുന്നോടിയായാണ് അവസാനഘട്ട പരിശോധന എന്ന […]
Read more

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒപി സമയവും ജനങ്ങൾ അറിയണം, ബോർഡ് പ്രദർശിപ്പിക്കാൻ നിർദേശം

തിരുവനന്തപുരം: സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ ആരോഗ്യ – ദേവസ്വം മന്ത്രി കെ മുരളീധരൻ നിർദ്ദേശം നൽകി. ഡോക്ടർമാരുടെ പേരും ഒ.പി ദിവസവും സമയവും കൃത്യമായി പ്രദർശിപ്പിക്കണം. സംസ്ഥാനത്തെ താഴെത്തട്ടിലെ പല ആശുപത്രികളിലും ഒ.പി സമയത്ത് ഡോക്ടർമാരില്ലെന്നും രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണെന്നും ഉൾപ്പെടെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ […]
Read more

സര്‍ക്കാര്‍ പാലിക്കുന്ന മൗനം വിധേയത്വമായി ഗവര്‍ണ്ണര്‍ കാണുന്നു’; വിമർശനവുമായി പിണറായി വിജയന്‍

തിരുവനന്തപുരം: കാലടി സര്‍വകലാശാല വിസി സിസ തോമസിനെ സമരത്തിനിടെ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചു എന്ന ആരോപണത്തില്‍ ഡിജിപിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംസ്ഥാന പൊലീസ് മേധാവിയെ ഗവര്‍ണര്‍ നേരിട്ട് വിളിച്ചുവരുത്തിയത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടി എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. എക്സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട വകുപ്പു മന്ത്രിയേയും മറികടന്ന് ആണ് നടപടി എന്നും പിണറായി ചൂണ്ടിക്കാട്ടി. ഭരണഘടനാ തത്വങ്ങളുടെ നഗ്‌നമായ ലംഘനവും ജനാധിപത്യ സംവിധാനത്തോടുള്ള പരസ്യമായ വെല്ലുവിളിയുമാണ് ഇത്. സര്‍ക്കാരിനെ നോക്കുകുത്തിയാക്കി […]
Read more

Recent News