രോഗിയെ ആശുപത്രിയിലെത്തിക്കാൻ പോയ അഗ്നിശമനസേനയുടെ വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി
പത്തനംതിട്ട: തിരുവല്ലയിലെ കുറ്റൂർ തെങ്ങേലിയിൽ അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ എത്തിയ അഗ്നിശമനസേനയുടെ വാഹനം വെള്ളക്കട്ടിൽ കുടുങ്ങി. കുറ്റൂർ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്ന ലോറി എത്തിച്ച് അഗ്നിശമനസേനയുടെ വാഹനം കരകയറ്റി. കുറ്റൂർ – തെങ്ങേലി റോഡിൽ ആഞ്ഞിലിമൂട്ടിൽ പടിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. റോഡിലെ ആറടിയോളം വരുന്ന വെള്ളക്കെട്ടിൽ ഇറങ്ങിയ അഗ്നി ശമനസേന വാഹനത്തിൻ്റെ എൻജിനിൽ വെള്ളം കയറി പ്രവർത്തനം നിലയ്ക്കുകയായിരുന്നു. തുടർന്ന് പ്രദേശവാസികളും അഗ്നിശമന സേന ഉദ്യോഗസ്ഥരും ചേർന്ന് വാഹനം വെള്ളക്കെട്ടിൽ […]
Read more

