Category: latest

വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ല, പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ

കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താൻ സംസാരിച്ചതെന്നും തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും സിപി ജോൺ പറഞ്ഞു. താൻ എന്താണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് ചോദിക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. യാത്ര ചെയ്യാൻ പോലും കഴിവില്ലാത്ത സാമ്പത്തികമില്ലാത്ത സ്ത്രീകൾ ഉണ്ട്. അത് മനസ്സിലാക്കാൻ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നതാണ് സങ്കടകരം. ഇതിനെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും കേരളത്തിലുള്ളവർ ദാരിദ്ര്യം അനുഭവിക്കുന്നതായി അഭിനയിക്കുന്നു എന്നൊന്നും […]
Read more

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം തുടങ്ങി. രാവിലെ 7 മുതൽ 8 വരെയുള്ള ആദ്യ സ്ലോട്ടിൽ 148 പേർ ദർശനം നടത്തി. 300 പേർക്കു വരെ ദർശനം നടത്താമെന്നിരിക്കേ, പകുതിയോളം പേരെ ആദ്യ സ്ലോട്ടിൽ എത്തിയുള്ളൂ. പത്തു മിനിറ്റിനകം അവർക്ക് ദർശനം പൂർത്തിയാക്കാനായി. രണ്ടാമത്തെ സ്ലോട്ട് 8 മുതൽ 9 വരെയായിരുന്നു. ആ സമയത്തേക്ക് ബുക്ക് ചെയ്തിരുന്നവരിൽ ആദ്യമെത്തിയവരെ ഏഴരയ്ക്ക് ക്യൂ പന്തലിൽ പ്രവേശിപ്പിച്ചു. സുഖമായ ദർശനം ലഭിച്ചുവെന്ന് ഭക്തർ പറഞ്ഞു. വെർച്വൽ […]
Read more

സ്വന്തം അമ്മയെ കുറിച്ചേ ഇപ്പോൾ ആലോചിക്കാറുള്ളൂ; ‘അമ്മ’യിൽ ഇടപെടില്ലെന്ന് മോഹൻലാൽ

കൊച്ചി: താരസംഘടനയുടെ തലപ്പത്തേക്കില്ലെന്ന് വ്യക്തമാക്കി നടൻ മോഹൻലാൽ. അമ്മയിൽ ഇടപെടില്ലെന്നും സംഘടനയിലെ പ്രശ്നം ഭാരവാഹികൾ പരിഹരിക്കട്ടെയെന്നും മോഹൻലാൽ പറഞ്ഞു. സ്വന്തം അമ്മയെ കുറിച്ചേ ഇപ്പോൾ ആലോചിക്കാറുള്ളൂ. താരസംഘടനയുടെ തലപ്പത്തേക്ക് ഇനി ഇല്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സംഭാഷങ്ങൾക്കിടയിലെ നിശബ്ദതയാണ് അഭിനയിക്കാൻ കിട്ടുന്ന നിമിഷങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. ചെയ്ത് ചെയ്ത് ശീലിക്കേണ്ട ഒന്നാണ് അഭിനയം എന്നാണ് ആദ്യ സിനിമ റിലീസിന് എത്തുമ്പോൾ മകൾ വിസ്മയയ്ക്കുള്ള നടന്റെ ടിപ്പ്. തുടക്കത്തിലെ ആദ്യ ഷോട്ടിലെ പരിഭ്രമവും അച്ഛനെ വിളിച്ചതുമൊക്കെ വിസ്മയ മോഹൻലാൽ […]
Read more

സ്കൂളുകൾക്ക് സമീപത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണം; നിർദേശം നൽകി മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനും, ഇലക്ട്രിക് പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനുമായി പൊതു വിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർദേശം നൽകി. കനത്ത മഴയെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലും, മതിലുകൾ ഇടിയുന്ന സാഹചര്യത്തിലുമാണ് സ്കൂളുകൾക്ക് ഇത്തരത്തിൽ അപകടാവസ്ഥയ്ക്ക് സാധ്യതയുണ്ടോ എന്ന് അടിയന്തിരമായി പരിശോധിക്കാൻ മന്ത്രി നിർദേശം നൽകിയത്. അതേസമയം, ഇന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, […]
Read more

മലപ്പുറം എടായിപ്പാലത്തെ മണ്ണിടിച്ചിൽ; വിശദമായ പരിശോധന ഇന്ന്

മലപ്പുറം: പാണക്കാട് എടായിപ്പാലത്ത് സംസ്ഥാന പാതയിലുണ്ടായ മണ്ണിടിച്ചിലിൽ വിശദമായ പരിശോധനകൾ ഇന്ന് നടക്കും. മണ്ണ് ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ കുന്ന് സുരക്ഷിതമാണോ എന്നും പരിശോധിക്കും. ഇടയ്ക്കിടെ മണ്ണ് ഇടിയുന്നതിനാൽ ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെ ആളുകളെ പാണക്കാട് ഹൈസ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. തുടർച്ചയായി മഴ പെയ്യാതിരുന്നാൽ മാത്രമേ മണ്ണ് നീക്കം സാധ്യമാകു എന്നാണ് ജില്ല ഭരണകൂടം അറിയിക്കുന്നത്. റോഡിലെ മണ്ണ് ഉടൻ നീക്കം ചെയ്യുമെന്ന് മലപ്പുറം നഗരസഭാ ചെയർപേഴ്സൺ റിനിഷ റഫീഖ് വ്യക്തമാക്കി. […]
Read more

ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല : കെ മുരളീധരൻ

തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല. ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരിടത്ത് നിന്നും മരുന്നിന്റെ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രിയുടെ അവകാശവാദം. മഴ ശക്തമായ സാഹചര്യത്തിൽ പകർച്ചവ്യാധി ഭീഷണി ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാനം കടുത്ത പ്രളയക്കെടുതി നേരിടുന്നതിനിടെ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ […]
Read more

ഗുസ്തി താരങ്ങളുടെ പീഡന പരാതി: ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ പീഡന പരാതിയില്‍ ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി കോടതി. റോസ് അവന്യൂ കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അശ്വിനി പന്‍വാറാണ് വിധി പ്രസ്താവിച്ചത്. കേസിലെ കൂട്ടുപ്രതിയായ വിനോദ് ടോമറിനെയും കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന്‍, പരാതിക്കാര്‍, പ്രതികള്‍ എന്നിവരുടെ വാദം കേട്ടതിന് ശേഷമാണ് ഇന്ന് വിധി പറഞ്ഞിരിക്കുന്നത്. വനിതാ ഗുസ്തി താരങ്ങള്‍ക്കായി മുതിര്‍ന്ന അഭിഭാഷക റെബേക്ക ജോണാണ് ഹാജരായത്. അഭിഭാഷകനായ രാജീവ് […]
Read more

മന്ത്രിസഭാ വികസനത്തെ ചൊല്ലി തർക്കം; കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ മന്ത്രിസഭാ വികസനത്തെ ചൊല്ലി പാർട്ടിയിലുണ്ടായ അതൃപ്തി പരസ്യപ്രതിഷേധത്തിലേക്ക്. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഇൻഡി മണ്ഡലത്തിലെ എംഎൽഎ യശ്വന്ത്‍രായ ഗൗഡ പാട്ടീലും ഭദ്രാവതി എംഎൽഎ സംഗമേഷും സ്ഥാനം രാജി പ്രഖ്യാപിച്ചു. പിന്നാലെ മുതിർന്ന അംഗം ടി.ബി. ജയചന്ദ്രയും രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രിയ നേതാക്കൾക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് എംഎൽഎമാരുടെ അനുയായികൾ തെരുവിലിറങ്ങി. മണ്ഡ്യ, കൊപ്പള എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വിജയനഗരിയിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെ വലിയ ജനരോഷം ഉയർന്നു. രോഷാകുലരായ […]
Read more

കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം. റെയില്‍വേക്ക് നിലവില്‍ പുതിയ കോച്ച് ഫാക്ടറികളുടെ ആവശ്യമില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രി മറുപടി നല്‍കിയത്. നിലവില്‍ റെയില്‍വേക്ക് കീഴിലുള്ള കോച്ച് നിര്‍മ്മാണ യൂണിറ്റുകള്‍ ഇപ്പോഴത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണെന്നും അശ്വിനി വൈഷ്ണവ് വിശദീകരിച്ചു. പദ്ധതിക്കായി സംസ്ഥാനം ഏറ്റെടുത്ത് നല്‍കിയ 228 ഏക്കര്‍ ഭൂമി റെയില്‍വേയുടെ ഭാവി വികസനം, പ്രവര്‍ത്തന ആവശ്യങ്ങള്‍ എന്നിവയ്ക്കായി മാറ്റിവയ്ക്കുകയാണെന്നും റെയില്‍വേ […]
Read more

കാലാവസ്ഥ പ്രവചനം മാത്രം നോക്കി അവധി പ്രഖ്യാപിക്കാൻ കഴിയില്ല : കോഴിക്കോട് ജില്ലാ കലക്ടർ

കോഴിക്കോട്: ഒരു കലക്ടറുടെ ജോലിക്കാലയളവിലെ ഏറ്റവും സമ്മർദ്ദം നിറഞ്ഞ തീരുമാനങ്ങളിലൊന്നാണ് വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത് സംബന്ധിച്ചെന്ന് കോഴിക്കോട് ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി. രാത്രി മുഴുവൻ കാലാവസ്ഥാ വിവരങ്ങൾ പരിശോധിച്ച് ഉദ്യോഗസ്ഥർക്ക് ഉറക്കം നഷ്ടപ്പെടാറുണ്ട്. കാരണം, ആവശ്യമില്ലാതെ അവധി നൽകുന്നതും അവധി നൽകേണ്ട സമയത്ത് നൽകാതിരിക്കുന്നതും ഒരേപോലെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ്. ഒരു തെറ്റായ തീരുമാനം കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായേക്കാം. പൂർണ്ണമായും കാര്യങ്ങളെ ഗൗരവത്തോടെ കണ്ട്, കൃത്യമായ തീരുമാനത്തിലെത്താനുള്ള ആശങ്കയും ജാഗ്രതയും നിലനിൽക്കുന്ന സ്ഥാനത്താണ്, ഉദ്യോഗസ്ഥരുടെ […]
Read more

Recent News