കാലാവധി കഴിഞ്ഞ മരുന്നുനല്‍കിയ സംഭവം:ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്ന് പതിനഞ്ചുകാരന്റെ കുടുംബം
കാസര്‍ഗോഡ്: ബായാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കാലാവധി കഴിഞ്ഞ മരുന്നുനല്‍കിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്ന് പതിനഞ്ചുകാരന്റെ കുടുംബം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം തങ്ങളെ കുറ്റക്കാരാക്കാനാണ് ശ്രമിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. മഞ്ചേശ്വരത്തെ ബായാര്‍ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയ സംഭവത്തിലാണ് 15കാരന്റെ കുടുംബം നിയമനടപടിയിലേക്ക് കടക്കുന്നത്. ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. ഗുളികയിലെ ബാച്ച് നമ്പര്‍ പരിശോധിച്ചതില്‍ മരുന്ന് ബായാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ളതല്ലെന്ന് കണ്ടെത്തിയെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും […]
Read more

