Category: latest

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത. വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടുമാണുള്ളത്. മലയോര മേഖലകളിലും മഴ ശക്തമായേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം, സംസ്ഥാനത്ത് ചൂടും കനക്കുകയാണ്. വിവിധ ജില്ലകളിൽ ഇന്ന് ഉയർന്ന താപനില രേഖപ്പെടുത്തി. […]
Read more

കാസർകോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് സീതാംഗോളിയിൽ ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെർഡാല സ്വദേശി സഫയദ് (38) ആണ് മരിച്ചത്. സീതാംഗോളി ബീവറേജ് ഔട്ട്ലെറ്റിനു സമീപമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. സംഭവത്തിൽ കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

പാലക്കാട് 55കാരന് സൂര്യതാപമേറ്റു

പാലക്കാട്: പാലക്കാട് തച്ചമ്പാറയിൽ 55 കാരന് സൂര്യതാപമേറ്റു. മുതുകുറിശ്ശി വാക്കോടന്‍ ചോലയില്‍ക്കുന്ന് സ്വദേശി ഗോപാലകൃഷ്ണനാണ് സൂര്യതാപമേറ്റത്. മുഖത്തും രണ്ട് കൈകളിലും ഇടുപ്പിലും പൊള്ളലേറ്റിട്ടുണ്ട്. ഉടൻ തന്നെ ഇയാൾ കാഞ്ഞിരപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. അതേസമയം തിരുവനന്തപുരത്ത് സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ (40) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് ഷൈന്‍ റോഡില്‍ കുഴഞ്ഞുവീണത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയായിരുന്നു […]
Read more

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തരുടെ സ്വർണാഭരണം നഷ്ടപ്പെട്ടു

തമ്പാനൂർ: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മൂന്ന് ഭക്തരുടെ സ്വർണാഭരണങ്ങൾ കാണാതായതായി പരാതി. ക്ഷേത്രദർശനം കഴിഞ്ഞപ്പോഴാണ് ആഭരണം നഷ്ടമായെന്ന് ഭക്തർക്ക് മനസിലായത്. ശനിയാഴ്ച രാവിലെ കുടുംബത്തിനൊപ്പം ദർശനത്തിനെത്തിയ കുട്ടിയുടെ ഉൾപ്പടെ മാല കാണാതായാണ് പരാതി. ഞായറാഴ്ച രാവിലെ ആറരയ്ക്ക് ദർശനത്തിനെത്തിയ ആയുർവേദ കോളെജ് റിട്ട. നഴ്സിന്റെ നാലര പവന്റെ സ്വർണമാലയു നഷ്‌ടപ്പെട്ടു. ശ്രീ കോവിലിലേക്ക് കടക്കുന്നതിന് മുൻപ് കഴുത്തിൽ മാല ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സ്‌ഥിരീകരിച്ചെങ്കിലും മാല കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മറ്റൊരു ഭക്തയും സമാനമായ […]
Read more

ഇടുക്കിയില്‍ രണ്ടുപേര്‍ക്ക് പാമ്പ് കടിയേറ്റു

ഇടുക്കി: തൊടുപുഴയില്‍ രണ്ടുപേര്‍ക്ക് പാമ്പ് കടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല്ല് സ്വദേശി അജയ്(14), രാജകുമാരി സ്വദേശി പോള്‍സണ്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന് പുലര്‍ച്ചെ ശുചിമുറിയില്‍ പോകുന്നതിനിടെയാണ് പോള്‍സണിന് പാമ്പ് കടിയേറ്റത്. അജയ്ക്ക് 11 മണിയോടെയാണ് പാമ്പ് കടിയേറ്റത്. ഇരുവരെയും കടിച്ചത് വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പാണെന്നാണ് നിഗമനം. രണ്ടുപേരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read more

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

എറണാകുളം: കണ്ണൂർ അ‍ഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിനെതിരെ സ്വമേധയ കേസ് എടുത്ത് ഹൈക്കോടതി. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് നൽകി. ഇന്ന് വൈകിട്ട് ഡിജിപിയോട് റിപ്പോർട്ട്‌ സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഹർത്താലിൽ നടന്ന അതിക്രമങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി. കൃഷ്ണകുമാർ എന്നിവരുടെ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. നിതിൻ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ […]
Read more

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് നടപ്പിലാക്കാൻ തീരുമാനം. വൈകിട്ട് 6നും രാത്രി 12നും ഇടയിൽ അരമണിക്കൂർ വരെയാണ് ലോഡ് ഷെഡ്ഡിങിന് തീരുമാനമായിരിക്കുന്നത്. കെഎസ്ഇബി ഉന്നത തല യോ​ഗത്തിലാണ് തീരുമാനം. പീക്ക് അവറിൽ വാഹന ചാർജ്ജിംഗ് പാടില്ലെന്നും എസി താപ നില 24 നും 26 നും ഇടക്ക് ക്രമീകരിക്കണമെന്നും ഇൻഡക്ഷൻ കുക്കർ ഉപേയാ​ഗിക്കരുതെന്നും നിര്‍ദേശമുണ്ട്. വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളർച്ചാ നിരക്ക് പരിശോധിച്ചാൽ പ്രതിവർഷം ഉണ്ടാകുന്ന […]
Read more

അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് ബാങ്ക്; മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി സഹോദരൻ

ഭുവനേശ്വർ: മരിച്ചുപോയ സഹോദരിയുടെ അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി സഹോദരൻ. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ മലിപോസിയിലുള്ള ഒഡിഷ ഗ്രാമീൺ ബാങ്ക് ശാഖയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡിയാനാലി ഗ്രാമവാസിയായ ജീതു മുണ്ട (50) എന്നയാളാണ് മരിച്ചുപോയ സഹോദരി കർല മുണ്ടയുടെ (56) അസ്ഥികൂടവുമായി ബാങ്കിലെത്തിയത്. രണ്ട് മാസം മുമ്പ് അസുഖം ബാധിച്ചാണ് കർല മുണ്ട മരിച്ചത്. തന്‍റെ കന്നുകാലികളെ വിറ്റ് സമ്പാദിച്ച 20,000 രൂപ ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്നു. മറ്റ് നിയമപരമായ അവകാശികളില്ലാത്തതിനാൽ പണം പിൻവലിക്കാൻ […]
Read more

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി പിടിയില്‍ ; പ്രതി കുറ്റം സമ്മതിച്ചു

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലയിൽ അറസ്റ്റിലായ സജി കുറ്റം സമ്മതിച്ചു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. പ്രതിയെ നേരത്തെ വീടിന് സമീപത്തെ പറമ്പിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ ദിവസങ്ങളായി കാണാനില്ലായിരുന്നു. ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനായ സജിയോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ […]
Read more

ഇറാനുമായുള്ള ട്രംപിന്റെ നയതന്ത്രം പാളി- ജർമ്മൻ ചാൻസലർ

ബെർലിൻ: ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടുകളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്. ഇറാൻ ഭരണകൂടം ട്രംപ് ഭരണകൂടത്തെ നയതന്ത്രപരമായി മറികടന്നുവെന്നും അമേരിക്കയ്ക്ക് വ്യക്തമായ ദിശാബോധം ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. ജർമ്മനി ഒരു നാറ്റോ സഖ്യകക്ഷിയാണ്. എന്നാൽ തങ്ങളുടെ നിലപാടുകൾക്കൊപ്പം നിൽക്കാത്ത സഖ്യകക്ഷികളോട് അമേരിക്കയ്ക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്‌ലാമാബാദിൽ നടന്ന പരോക്ഷമായ ചർച്ചകൾ ഒരു വഴിത്തിരിവില്ലാതെ അവസാനിച്ചതിനെത്തുടർന്ന് ഇറാൻ നേതൃത്വം അമേരിക്കയെ അപമാനിക്കുകയാണെന്ന് മെർസ് പറഞ്ഞു. ഇറാനിയൻ ഭരണകൂടവും റെവല്യൂഷണറി ഗാർഡും […]
Read more

Recent News