റാസൽഖൈമയ്ക്കും ദുബായിക്കും ഇടയിലെ യാത്ര; കൂടുതൽ പൊതുഗതാഗത സൗകര്യങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റാസൽഖൈമയ്ക്കും ദുബായിക്കും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി കൂടുതൽ പൊതുഗതാഗത സൗകര്യങ്ങൾ ഒരുക്കി റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി. ഓഗസ്റ്റ് 24 തിങ്കളാഴ്ച മുതൽ ഇരുദിശകളിലേക്കുമുള്ള പ്രതിദിന ബസ് സർവീസുകൾ 19 ആയി വർദ്ധിപ്പിച്ചു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് സർവീസ് സമയങ്ങളിൽ മാറ്റം വരുത്തുകയും കൂടുതൽ ഡയറക്ട് സർവീസുകൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

റാസൽഖൈമയിൽ നിന്ന് അതിരാവിലെ യാത്ര തുടങ്ങാനും ദുബായിൽ നിന്ന് രാത്രി വൈകി തിരികെ എത്തുന്നതിനും സഹായിക്കുന്ന വിധത്തിലാണ് പുതിയ സമയക്രമം. എമിറേറ്റിലെ ആഭ്യന്തര യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘പർപ്പിൾ റൂട്ട്’ (Purple Route) ബസ് സർവീസും അതോറിറ്റി വിപുലീകരിച്ചിട്ടുണ്ട്. അൽ നഖീൽ മുതൽ മനാർ മോൾ വരെയുള്ള ഈ റൂട്ടിൽ 14 കിലോമീറ്ററും ഒമ്പത് പുതിയ സ്റ്റോപ്പുകളും കൂട്ടിച്ചേർത്തു. ദിനംപ്രതി 12 ട്രിപ്പുകൾ നടത്തുന്ന ഈ സർവീസ് ഉബൈദുള്ള ആശുപത്രി, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് റാസൽഖൈമ, ആർഎകെ ഹോസ്പിറ്റൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News