ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി ഇന്നവസാനിക്കാനിരിക്കെ എസ്‌ഐടിയുടെ അന്തിമറിപ്പോര്‍ട്ട് തയാറായില്ല. ഒരു ഫോറെന്‍സിക് പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്നാണ് വിവരം. അടുത്ത മാസം ഏഴിന് കേസ് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണം ആരംഭിച്ചത്. 11 മാസം പിന്നിട്ടു. കഴിഞ്ഞ തവണത്തെ ഹൈകോടതി ഇടക്കാല ഉത്തരവില്‍ സെപ്റ്റംബര്‍ 25ന് മുന്‍പ് സമര്‍പ്പിക്കുമെന്ന് എസ്‌ഐടി അറിയിച്ചെങ്കിലും സാധിച്ചില്ല. കട്ടിളപാളി കേസില്‍ ഒരു ഫോറെന്‍സിക് റിപ്പോര്‍ട്ട് കൂടി ലഭിക്കാനുണ്ട്. അതിനാലാണ് […]
Read more

