അവസാന ലാപ്പിൽ പട്ടാമ്പിയില്‍ രാഷ്ട്രീയ പോര്
പാലക്കാട്: സംസ്ഥാനമാകെ പടർന്ന എസ്ഡിപിഐ വോട്ട് വിവാദം പാലക്കാട് പട്ടാമ്പിയിൽ അല്പം വ്യത്യസ്തമാണ്. എസ്ഡിപിഐക്ക് സ്വന്തം സ്ഥാനാർഥിയുണ്ടെങ്കിലും വോട്ടുകൾ എതിർ ചേരിയിലേക്ക് മറിയുമെന്ന് എൽഡിഎഫും യുഡിഎഫും ഒരുപോലെ ആരോപിക്കുന്നു. പ്രചാരണം അവസാന ലാപ്പിൽ എത്തുമ്പോഴും സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള മുന്നണി പോര് പട്ടാമ്പിയിൽ തുടരുകയാണ്. സിപി മുഹമ്മദിലൂടെ മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു. 2016-ൽ മുഹമ്മദ് മുഹ്സിൻ കോൺഗ്രസ് ആധിപത്യം അവസാനിപ്പിച്ചു. കഴിഞ്ഞ തവണ 18000 വോട്ടുകളുടെ ഭൂരിക്ഷത്തിനാണ് മുഹ്സിൻ വിജയിച്ചത്. എന്നാൽ ലോക്സഭയിലും തദ്ദേശത്തിലും യുഡിഎഫ് കരുത്ത് കാട്ടി. […]
Read more

