Category: latest

കൊല്ലത്ത് ഹോട്ടല്‍ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു

കൊല്ലം: കൊല്ലത്ത് ഹോട്ടലുടമയെ തൊഴിലാളി കുത്തിക്കൊന്നു. സ്‌പൈസി ഹോട്ടലുടമ സക്കീറാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ കാസര്‍കോട് സ്വദേശിയായ പ്രതി ഇര്‍ഷാദിനായി തിരച്ചില്‍ ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

അനൗണ്‍സ്‌മെന്റ് വിവാദം: മാതൃകാ പെരുമാറ്റ ചട്ടലംഘനം കണ്ടെത്താനായില്ല: ജില്ലാ കളക്ടര്‍

കോഴിക്കോട്: പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തിൽ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടന്നത് കണ്ടെത്താനായിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍. ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് ഫ്‌ലൈയിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയയുടെ പരാതിയില്‍ പരിശോധന നടത്തുകയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. നേരെത്തെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ടി പി രാമകൃഷ്ണന്റെ വിശദീകരണവും തേടിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചട്ടലംഘനം കണ്ടെത്താനായിട്ടില്ലെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായ ഫാത്തിമ തെഹ്ലിയ സമുദായം പറഞ്ഞ് വോട്ടുതേടുന്നു […]
Read more

ആഗോള കലക്ഷൻ 1600 കോടി പിന്നിട്ട്”ധുരന്ധർ പ്രതികാരം”

ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം “ധുരന്ധർ പ്രതികാരം” ബോക്സ് ഓഫീസിൽ ആധിപത്യം തുടരുന്നു. മൂന്നാം വീക്കെൻഡ് അവസാനിക്കുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രം എന്ന നേട്ടമാണ് “ധുരന്ധർ പ്രതികാരം” സ്വന്തമാക്കിയത്. 1622 കോടിയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയ ആഗോള ഗ്രോസ് കലക്ഷൻ. ആഗോള പ്രതിഭാസമെന്ന നിലയിൽ വിപണികളിലുടനീളം ഇന്ത്യൻ സിനിമയുടെ വ്യാപ്തിയും വ്യാപ്തിയും പുനർനിർവചിച്ചു കൊണ്ടാണ് ചിത്രം […]
Read more

സി.എസ് സുജാതയ്ക്കെതിരെ ജാതി അധിക്ഷേപവുമായി ജി. സുധാകരൻ

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സി.പി.എം നേതാവായ സി.എസ് സുജാതയ്ക്കെതിരെ ജാതി അധിക്ഷേപവുമായി ജി. സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂരിൽ നടന്ന പ്രചാരണ പരിപാടിയുടെ വേദിയിൽ വെച്ചായിരുന്നു സി.എസ് സുജാതയ്ക്കെതിരെ വിവാദ പരാമർശവുമായി ജി. സുധാകരൻ രംഗത്തെത്തിയത്. സുജാത നായന്മാരുടെ വീട്ടിൽ കയറിയിറങ്ങി നടക്കുകയാണെന്നടക്കമുള്ള പരാമർശങ്ങളാണ് ജി. സുധാകരൻ ഉന്നയിച്ചത്. ‘സുജാത നായന്മാരുടെ വീട്ടിലേ പോകൂ. നായർ ആണെന്ന് മനസ്സിലാവാൻ മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് പോകുന്നത്. ഇവിടെ നായരുടെ വോട്ടൊന്നും കിട്ടില്ല. അവരുടെ സ്ഥലം കായംകുളമാണ്. എന്നിട്ട് […]
Read more

മഴക്കാലത്ത് കരുതലുമായി ഷാർജ മുൻസിപ്പാലിറ്റി

ഷാർജ: മഴക്കാലത്ത് കൊതുകുകൾ പെരുകുന്നത് തടയാൻ മാർഗനിർദേശങ്ങളുമായി ഷാർജ മുൻസിപ്പാലിറ്റി. പൊതുജനങ്ങളുടെ ആരോഗ്യം ലക്ഷ്യമിട്ടാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. കൊതുകിനെ തുരത്തുന്നതിനോടൊപ്പം പ്രകൃതി സംരക്ഷണവും ഇതിന്റെ മറ്റൊരു ലക്ഷ്യമാണ്. താമസസ്ഥലങ്ങൾക്ക് ചുറ്റിനും മഴവെള്ളം കെട്ടിക്കിടക്കുന്നത് തടയണമെന്നതാണ് മുനിസിപ്പാലിറ്റിയുടെ പ്രധാന നിർദേശം. കൂടാതെ വെള്ളം കെട്ടിക്കിടക്കുന്നത് പതിവായി പരിശോധിക്കാനും ജനങ്ങൾക്ക് നിർദേശമുണ്ട്. പൂന്തോട്ടം പരിപാലിക്കുക, അനാവശ്യമായി വളരുന്ന കുറ്റിച്ചെടികളും, പുല്ലുകളും വെട്ടുകയും വേണം . കേടുവന്ന ടയറുകൾ, പൊട്ടിയ പത്രങ്ങൾ, പൂച്ചട്ടികൾ എന്നിവയിൽ കൊതുകുകൾ വളരാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇതിലൂടെ […]
Read more

കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് ലീഗ്

തിരുവനന്തപുരം: കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് മുസ്ലിം ലീഗെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. ഭരണം കിട്ടിയാൽ ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനവും ലീഗിന് നല്‍കാന്‍ ഡീൽ ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസും ലീഗും ഇതിന് മറുപടി പറയണം. ലീഗ് വർഗീയ പാർട്ടിയാണ്. അവർക്ക് ആറാം മന്ത്രിയെ കൊടുക്കാം എന്ന് കോൺഗ്രസ്‌ ധാരണ ഉണ്ടാക്കിയിട്ടുണ്ടോ? സിപിഎമ്മിന് വലിയ തിരിച്ചടി തെരഞ്ഞെടുപ്പിൽ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്‌ നുണ പറയുന്ന പാര്‍ട്ടിയാണ്. പട്ടേൽ, ശാസ്ത്രി, […]
Read more

കുവൈത്തിൽ നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയ 29 പേർ അറസ്റ്റിൽ

കുവൈത്ത് : കുവൈത്തിൽ നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയ 29 പേർ അറസ്റ്റിൽ. ആറ് കുവൈത്ത് സ്വദേശികളും 23 പ്രവാസികളും ഉൾപ്പെടെ 29 പേരെ ആഭ്യന്തര മന്ത്രാലയം നിയമ നടപടിക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഇറാൻ ആക്രമണത്തിന് പിന്നാലെ സുരക്ഷാ സാഹചര്യങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രീകരണം ഗുരുതര നിയമലംഘനമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കുവൈത്തിന്‍റെ വടക്കൻ ഭാഗത്തെ താമസ മേഖലയിൽ ഷെല്ലുകളും മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങളും വീണ സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം […]
Read more

രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയം പഠിപ്പിക്കേണ്ട

ഇടുക്കി: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാമെന്നും വി.ഡി സതീശൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ഡീൽ എന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ആരോപണത്തിനെതിരെയാണ് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചത്. രാജീവ് ചന്ദ്രശേഖർ സ്വന്തം പാർട്ടിയിലെ കാര്യം നോക്കട്ടെ. ഇങ്ങോട്ട് രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട. ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാം. […]
Read more

നടൻ രാഹുൽ ബാനർജിയുടെ മരണം; ബംഗാൾ സിനിമാ മേഖലയിൽ പ്രതിഷേധം

ബംഗാൾ: നടൻ രാഹുൽ അരുണോദയ് ബാനർജിയുടെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി ബംഗാൾ സിനിമ ടെലിവിഷൻ മേഖല. ഒരു ടെലിവിഷൻ ഷൂട്ടിങ്ങിനിടെ നടൻ മുങ്ങിമരിച്ചതിനെ തുടർന്ന് സെറ്റിലെ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാൾ മോഷൻ പിക്ചർ ആർട്ടിസ്റ് ഫോറത്തിന്റെ അടിയന്തര യോഗത്തിലാണ് സമരം ആഹ്വാനം ചെയ്തത്. സിനിമാ സെറ്റിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കണമെന്ന ആവശ്യമാണ് സമരക്കാർ ഉന്നയിക്കുന്നത്. മാത്രമല്ല അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും സുരക്ഷ ഉറപ്പു വരുത്തിയാൽ മാത്രമേ ചിത്രീകരണം പുനരാരംഭിക്കുകയുള്ളു എന്നും സമരക്കാർ വ്യക്തമാക്കി. […]
Read more

3 ദിവസത്തിന് ശേഷം വിലയിടിഞ്ഞ് സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 165 രൂപ കുറഞ്ഞ് വില 1,09,360 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 13, 670 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവന് 1320 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. 1,10,680 രൂപയായിരുന്നു മൂന്ന് ദിവസമായി സ്വർണത്തിന്റെ വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില 1,09,240 രൂപയാണ്. ഏപ്രിൽ 2 ന് […]
Read more

Recent News