Category: latest

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഈസ്റ്റർ ദിനാഘോഷം പ്രമാണിച്ച്, പ്രേക്ഷകർക്ക് ആശംസകൾ നേർന്നു കൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. “വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുനേൽക്കും “(“Though i fall , I will rise again”) എന്ന വരികളോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. സുരേഷ് […]
Read more

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന “മെൽകൗ പോണ്ടിച്ചേരി” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. അരുൺ ഗോപി എക്സൈമെൻ്റിൻ്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എൻ്റർറ്റെയിൻമെൻ്റ്സിൻ്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത് ജനപ്രിയ നായകൻ ദിലീപ്, സലിം കുമാർ എന്നിവർ ചേർന്നാണ്. നിഖിൽ മോഹൻ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. […]
Read more

ദുബായിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

ദുബായ്: ദുബായിൽ നാളെ മുതൽ ഗതാഗത നിയന്ത്രം ഏർപ്പെടുത്തിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ദുബായിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന റോഡ് വികസന പ്രവർത്തനങ്ങളെ മുൻനിർത്തി ഈ ആഴ്ച താൽക്കാലിക ഗതാഗത നിയന്ത്രം ഏർപ്പെടുത്തുമെന്നാണ് അധികൃതർ അറിയിച്ചത്. പ്രധാന പാതകളായ അൽ ഖലീജ് സ്ട്രീറ്റിലും ഹെസ്സ സ്ട്രീറ്റിലുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. തിരക്ക് ഒഴിവാക്കാനായി ഡ്രൈവർമാർ ദിശാസൂചകങ്ങൾ കൃത്യമായി പാലിക്കണം, അൽ അസായേൽ സ്ട്രീറ്റ്, അൽ സുഫൂഹ് സ്ട്രീറ്റ്, ശൈഖ് സാഹിദ് റോഡ് എന്നീ ബദൽ പാതകൾ ഉപയോഗിക്കണം […]
Read more

ടി സിദ്ദിഖിന്റെ വാഗ്ദാനം പാഴ്‌വാക്കായി, എല്ലാം നഷ്ടപ്പെട്ട ശ്രുതിക്കും വീട് കിട്ടിയില്ല : കെ റഫീഖ്

കൽപ്പറ്റ: വയനാട് ദുരന്തത്തെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും രാഷ്ട്രീയ ലാഭത്തിനായി ചൂഷണം ചെയ്യുകയാണെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ദുരന്തത്തിന്റെ പേര് പറഞ്ഞ് കോടികള്‍ കോണ്‍ഗ്രസ് പിരിച്ചെടുത്തു. എന്നാല്‍ ഒരു വീടുപോലും നിര്‍മ്മിച്ച് നല്‍കിയില്ല. പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ എവിടെ പോയെന്ന് കോണ്‍ഗ്രസ് പറയണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ശ്രുതി എന്ന പെണ്‍കുട്ടിയെ പോലും രാഷ്ട്രീയ മുതലെടുപ്പിനായി എംഎല്‍എ ടി. സിദ്ദിഖ് ഉപയോഗിച്ചുവെന്നും റഫീഖ് കുറ്റപ്പെടുത്തി. ശ്രുതിക്ക് 120 […]
Read more

ഷോണ്‍ ജോര്‍ജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എസ്‌സി മോര്‍ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല്‍ രാജന്‍ പി ടി (57) ആണ് മരിച്ചത്. പാലായിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോണ്‍ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെയാണ് സംഭവം. കൂരാലി പ്രാവിന്‍കൂടിന് സമീപത്തുവെച്ച് നേതാവ് വാഹനത്തില്‍ നിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read more

ലൈംഗിക പീഡന പരാതി; പ്രശോഭ് വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്നീട് പരി​ഗണിക്കും

പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചുവെന്ന കേസിൽ കോൺഗ്രസ് പുറത്താക്കിയ കൗണ്‍സിലര്‍ പ്രശോഭ് വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. തിങ്കളാഴ്ചത്തേയ്ക്കാണ് മാറ്റിയത്. മണ്ണാര്‍ക്കാട് എസ്‌സി/ എസ്ടി കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. താന്‍ നിരപരാധിയാണെന്നും തനിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പ്രശോഭ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ദളിത് യുവതിയുടെ പരാതിയെ തുടര്‍ന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് പ്രശോഭിനെതിരെ കേസെടുത്തത്. പീഡനം, എസ്സി- എസ്ടി അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവില്‍ […]
Read more

കുടകില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാനില്ല

കണ്ണൂര്‍: കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിന് പോയ മലയാളി യുവതിയെ കാണാതായി. ഐടി പ്രഫഷനലായ കണ്ണൂര്‍ സ്വദേശിനി ശരണ്യയെ (36) ആണ് കാണാതായത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രണ്ടു ദിവസമായി തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കണ്ടെത്താനായില്ല. കൊച്ചിയില്‍ നിന്നാണ് ശരണ്യ കുടകിലേക്ക് യാത്ര ചെയ്തത്. യാവകപടി എന്ന ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലായിരുന്നു താമസം. ഹോംസ്റ്റേയില്‍ നിന്ന് ഒറ്റയ്ക്ക് തിരിച്ച ശരണ്യ ട്രക്കിങ് റൂട്ടിലേക്ക് തിരിയുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍, പുറത്തുകടന്നതായി കണ്ടെത്താനായില്ല. ഒറ്റയ്ക്കായിരുന്നു ശരണ്യയുടെ യാത്ര.ശരണ്യ വഴിതെറ്റി ഉള്‍ക്കാട്ടിലേക്ക് പോയതാകാം […]
Read more

മലയാളത്തിന്റെ മഹാനടന്മാർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പേട്രിയറ്റ്’; ട്രെയ്‌ലർ പുറത്ത്

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന ‘പേട്രിയറ്റ്’ പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷകർ ഏറെ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ്. 18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നീ മലയാളത്തിന്റെ മഹാനടന്മാർ ഒരുമിച്ചു നായകന്മാരായി എത്തുന്നു എന്നത് തന്നെയാണ് ചിത്രത്തെ അഭൂതപൂർവമായ ആവേശത്തോടെ കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഘടകം. ചിത്രം മെയ് 1 ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. […]
Read more

ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതൽ വരുന്ന എട്ടാം തീയതി വരെയാണ് മുന്നറിയിപ്പ് നൽകിയത്. ഇന്നുമുതൽ വരുന്ന ആറാം തീയതി വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഏപ്രിൽ 7, 8 എന്നീ തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാനും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാത്രമല്ല അടുത്ത മൂന്ന് മണിക്കൂറിൽ മൂന്നു ജില്ലകളിൽ […]
Read more

തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പേര് മാറ്റാനാകില്ല: ബാലറ്റിൽ അഞ്ജലി പി വി എന്ന് പേര് തന്നെ

കൊച്ചി: തൃക്കാക്കരയിലെ NDA സ്ഥാനാർഥിയുടെ പേര് മാറ്റൽ സാധ്യമാകില്ല. നിലവിലുള്ള അഞ്ജലി പി വി എന്ന പേര് തന്നെയായിരിക്കും ബാലറ്റിൽ തുടരുക. അഞ്ജലി നായർ എന്ന് മാറ്റണമെന്ന് ആവശ്യംപ്പെട്ട് നിയമപോരാട്ടം നടത്തിയിരുന്നു .പോസ്റ്റൽ വോട്ടും ഹോം വോട്ടും പ്രിന്റ് ചെയ്തതിനു ശേഷമാണ് പരാതി നൽകിയത്. അതിനാൽ മാറ്റാൻ കഴിയില്ല എന്ന് വരണാധികാരി അറിയിച്ചു. ബാലറ്റിലെ അഞ്ജലി പി വി എന്ന പേര് അഞ്ജലി നായർ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർത്ഥി ഹൈക്കോടതിയെ സമീപിച്ചിരുന്നു, ഹൈക്കോടതി അനുകൂലമായ ഉത്തരവ് […]
Read more

Recent News