Category: national

ഡൽഹിയിൽ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതി പിടിയിൽ‌

ഡൽഹി: ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊന്നു. സംഭവത്തിൽ ഡൽഹിയിലെ ഓൺലൈൻ ടാക്സി ഡ്രൈവറായ ബബ്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ മെഹ്‌റോളിയിലുള്ള വനപ്രദേശത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ കുടുംബം മെഹ്‌റോളി പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ […]
Read more

സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലേറ്റ കനത്ത തിരിച്ചടി വിശദമായി പരിശോധിച്ചശേഷം, പ്രത്യേക കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട അന്തിമ റിപ്പോർട്ട് രണ്ട് ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗം തയാറാക്കും. അടുത്ത മാസമാണ് പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. ഈ മാസം ആദ്യം കേരളത്തിൽ സംസ്ഥാന സമിതി, സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങൾ ചേർന്ന് തിരഞ്ഞെടുപ്പ് പരാജയം വിശദമായി വിലയിരുത്തിയിരുന്നു. പി.ബി യോഗത്തിന് മുന്നോടിയായി ഇന്നലെ പ്രതിപക്ഷനേതാവ് പിണറായി വിജയനും […]
Read more

കേന്ദ്രമന്ത്രിസഭ പുനഃസംഘടന അടുത്തയാഴ്ച നടന്നേക്കുമെന്ന് സൂചന

ഡൽഹി: നരേന്ദ്ര മോദി സർക്കാരിന്‍റെ മൂന്നാം ഊഴത്തിലെ നിർണായകമായ കേന്ദ്രമന്ത്രിസഭ പുനഃസംഘടന അടുത്തയാഴ്ച നടന്നേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ തലസ്ഥാനത്ത് സജീവമായിക്കഴിഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചിരുന്നു. മന്ത്രിസഭാ പുനസംഘടനയുടെ മുന്നോടിയായാണ് ഈ കൂടിക്കാഴ്ച്ചയെന്നണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിലയിരുത്തൽ. ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ മന്ത്രിസഭയിൽ നിന്ന് മാറ്റിയേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും പാർട്ടിയുടെ രാഷ്ട്രീയ […]
Read more

കേന്ദ്ര സർക്കാരിനെതിരായ സിജെപി പ്രതിഷേധം; പിന്തുണയുമായി സോനം വാങ്ചുക്ക്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരായ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി നിരാഹാര സമരം പ്രഖ്യാപിച്ച് സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്. ഞായറാഴ്ച ജന്തർ മന്ദറിൽ നിരാഹാര സമയം നടത്തും. ശനിയാഴ്ച കേന്ദ്ര സർക്കാർ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നുമാണ് സോനം വാങ്ചുക്ക് അറിയിച്ചിരിക്കുന്നത്. സിജെപിയുടെയും വാങ് ചുക്കിൻ്റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതിനിടെ സിജെപി സമരത്തിന് ഐക്യദാർഢ്യവുമായി സിപിഐ നേതാവ് ആനി രാജയുൾപ്പെടെ ജന്തർ മന്ദറിലെത്തി. ദീപ്കെയുടെ […]
Read more

ഹോസ്റ്റല്‍ ശുചിമുറിയിൽ പ്രസവം; പിന്നാലെ നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന് 19 കാരി

ഹൈദരാബാദ്: ഹൈദരാബാദില്‍ നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന് 19കാരി. സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ കോളേജിന്റെ ഹോസ്റ്റലിലാണ് സംഭവം. വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ ശുചിമുറിയിലാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയുടെ ജനാലയിലൂടെ കുഞ്ഞിനെ പുറത്തേക്കെറിയുകയായിരുന്നു. ഗോല്‍ക്കൊണ്ടയിലെ തെലുങ്കാന മൈനോരിറ്റി റെസിഡന്‍ഷ്യന്‍ ജൂനിയര്‍ കോളേജിലെ ഇന്റര്‍മീഡിയേറ്റ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ചൊവ്വാഴ്ച കോളേജിലെത്തിയ പ്രിന്‍സിപ്പല്‍, ഓഫീസിന്റെ ജനാല തുറന്നപ്പോഴാണ് അടുത്തുള്ള സര്‍ക്കാര്‍ ഡിസ്‌പെന്‍സറിയുടെ മേല്‍ക്കൂരയില്‍ നവജാതശിശുവിനെ ചലനമറ്റ നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. […]
Read more

ജമ്മുവിൽ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി സൈനികർ: കമാൻഡിങ് ഓഫീസറടക്കം 40 ഓളം സൈനികർക്കെതിരെ കേസ്

ജമ്മു: ജമ്മുവിൽ കരസേനയുടെ കമാൻഡിങ് ഓഫീസറടക്കം 40 ഓളം സൈനികർക്കെതിരെ കേസെടുത്ത് പൊലീസ്. 17 രാഷ്ട്രീയ റൈഫിൾസിലെ കമാൻഡിങ് ഓഫീസർ കേണൽ എൻ അരുൺ ഗാന്ധി, മേജർ വികാസ് ശർമ്മ, നായിബ് സുബേദാർ ശങ്കർ ഗുർഖേ എന്നിവരടക്കം 40 ഓളം സൈനികർക്കെതിരെ ആണ് കേസെടുത്തത്. പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും പൊതു സ്വത്തിന് നാശം വരുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗതാഗതം ലംഘിച്ചുവെന്ന് ആരോപിച്ച് കരസേന ഉദ്യോഗസ്ഥൻ്റെ സ്വകാര്യ വാഹനം പൊലീസ് പിടിച്ചെടുത്തതിനെ ചൊല്ലിയാണ് […]
Read more

വാണിജ്യ സിലിണ്ടറിൻ്റെ നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. യുദ്ധത്തിന് മുൻപുള്ള സ്ഥിതി പുനസ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പിഎൻജി കണക്ഷൻ എടുത്തവർ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചു. ഇക്കഴിഞ്ഞ 9ന് കേന്ദ്ര സർക്കാരിന്‍റെ മുൻനിര പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. ഒരു വർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തിയതായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചിരുന്നു. പാവപ്പെട്ട […]
Read more

ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: പ്രമുഖ ആഗോള ഇ-കോമേഴ്സ്, ടെക് ഭീമന്മാരായ ആമസോണിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയോടുള്ള കമ്പനിയുടെ ദീർഘകാല പ്രതിബദ്ധത ആവർത്തിച്ച ആൻഡി ജാസി, രാജ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി 2030-ഓടെ 13 ബില്യൺ യുഎസ് ഡോളർ (ഏകദേശം 1.08 ലക്ഷം കോടി രൂപ) കൂടി അധികമായി നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 35 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇതോടെ […]
Read more

കെ പി സി സി പ്രസിഡന്റ് സ്ഥാനം: ഹൈക്കമാന്‍ഡിനെ കാണാന്‍ ജോസഫ് വാഴക്കന്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ അര്‍ഹനാണെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. ഹൈക്കമാന്‍ഡ് നേതൃത്വത്തെ കാണുന്നതിനായി ഡല്‍ഹിയിലെത്തിയതിന് പിന്നാലെയായിരുന്നു വാഴക്കന്റെ പ്രതികരണം. ‘കഴിഞ്ഞ അന്‍പത് വര്‍ഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടത്തിയ സേവനങ്ങളാണ് എന്റെ കൈമുതല്‍. പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ല. ജോസഫ് വാഴയ്ക്കന്‍ ആ പദവിക്ക് അര്‍ഹനാണെങ്കില്‍ എനിക്ക് നല്‍കേണ്ടതാണ്. അര്‍ഹതയുണ്ടെന്ന വിശ്വാസം ഉണ്ടെങ്കിലേ ഞാന്‍ ഒരു കാര്യം ചോദിക്കാറുള്ളൂ. അത് ആഗ്രഹിക്കാറുള്ളൂ. പൂര്‍ണമായും പാര്‍ട്ടിക്ക് വേണ്ടി ചെലവഴിക്കാന്‍ കഴിയുന്ന ഒരുസമയമാണിത്. മറ്റ് ദൗത്യങ്ങളൊന്നുമില്ല’ വാഴക്കന്‍ പറഞ്ഞു. സണ്ണി […]
Read more

പെൺകുട്ടികളുടെ കാൽ തടവി; തമിഴ്നാട്ടിൽ കോൺ​ഗ്രസ് മന്ത്രി വിവാദത്തിൽ

ചെന്നൈ: തമിഴ്നാട്ടിൽ കോൺ​ഗ്രസ് മന്ത്രി വിവാദത്തിൽ. മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയതാണ് വിവാദമായത്. മത്സരത്തിനു ശേഷം കുട്ടികൾ വിശ്രമിക്കുമ്പോൾ ആണ് മന്ത്രി കാൽ തടവിയത്. രാഹുൽ ഗാന്ധി, വിജയ് എന്നിവരുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് മാരത്തണ്‍ നടത്തിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥനെതിരെ പോക്സോ കേസ് എടുക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐജിക്ക് പരാതി നൽകി. മന്ത്രി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം മനുഷ്യത്വപരമായി ചെയ്തതാണെന്നാണ് മന്ത്രി പി. വിശ്വനാഥന്‍റെ […]
Read more

Recent News