Category: national

അടിയന്തരാവസ്ഥ പഠിക്കാം; ഒമ്പതാം ക്ലാസിലെ സമൂഹ്യശാസ്ത്ര പുസ്തകത്തിൽ അടിയന്തരാവസ്ഥ ഉൾപ്പെടുത്തി എൻസിഇആർടി

ന്യൂഡൽഹി: ഒമ്പതാം ക്ലാസിലെ സമൂഹ്യശാസ്ത്ര പാഠ പുസ്തകത്തിൽ അടിയന്തരാവസ്ഥ ഉൾപ്പെടുത്തി എൻസിഇആർടി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അമ്പതാം വാർഷികത്തിലാണ് അടിയന്തരാവസ്ഥയെ പാഠഭാ​ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കരുത്തും വെല്ലുവിളികളും ചർച്ച ചെയ്യുന്ന അധ്യായത്തിലാണ് ഈ പുതിയ ഭാഗം ചേർത്തത്. ‘ അണ്ടർസ്റ്റാൻഡിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പാഠപുസ്തകത്തിലാണ് അടിയന്തരാവസ്ഥയെ ഇന്ത്യൻ ജനാധിപത്യം നേരിട്ട ‘ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. 1975-77 കാലഘട്ടത്തിൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ കുറിച്ച് പാഠഭാ​ഗത്തിൽ വിശദമായി പറയുന്നുണ്ട്. 1970-കളുടെ തുടക്കത്തിൽ […]
Read more

35 കിലോ സൗജന്യ അരി ഇനി എല്ലാ മഞ്ഞക്കാര്‍ഡിനും ഇല്ല : കേന്ദ്ര തീരുമാനത്തിൽ മാറ്റം

ന്യൂഡല്‍ഹി: ഏറ്റവും ദരിദ്രരായ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 2013ലെ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യും. നിലവില്‍ ഓരോ അന്ത്യോദയ കുടുംബത്തിനും അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം നല്‍കുന്ന രീതി മാറും. പകരം ഓരോ അംഗത്തിനും 7കിലോ ഗ്രാം വീതം നല്‍കും. എന്നാല്‍, ഒരുകുടുംബത്തിന് ലഭിക്കാവുന്ന പരമാവധി ഭക്ഷ്യധാന്യം 35 കിലോ തന്നെയായി തുടരും.
Read more

അയോധ്യ രാമക്ഷേത്രത്തിലെ സംഭവാന കൊള്ള; അന്വേഷണം ശക്തമാക്കി എസ്ഐടി

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭവാന കൊള്ളയിൽ അന്വേഷണം ശക്തമാക്കി എസ്ഐടി. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ അടക്കം 17പേരെ പ്രതികളാക്കിയതയാണ് റിപ്പോർട്ട്. വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കും.കൂടുതൽ അന്വേഷണത്തിനായി എസ്ഐടി വീണ്ടും അയോധ്യയിൽ എത്തി. ചമ്പത് റായിയുടെ വിശ്വസ്തൻ രാംശങ്കർ യാദവിന്റെ കൈവശം നിന്ന് സംഭാവനപ്പെട്ടികളുടെ താക്കോലുകൾ കണ്ടെത്തിയതായുമാണ് വിവരം. 3500 കോടി രൂപ പണത്തിന് പുറമേ സ്വർണ്ണം, വെള്ളി വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയും ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ചിരുന്നു. എന്നാൽ ഇവയ്ക്കൊന്നും കൃത്യമായ […]
Read more

പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല; വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് ‘യാത്രാരേഖ’ മാത്രമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പതിനാലാമത് പാസ്‌പോർട്ട് സേവാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തിൽ വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്‌പോർട്ട് നൽകുന്നത്. എന്നാൽ ഇത് ഒരാളുടെ ഇന്ത്യൻ പൗരത്വത്തിനുള്ള അന്തിമ തെളിവല്ല. പാസ്‌പോർട്ടിൽ വ്യക്തമാക്കുന്നത് പോലെ, ഈ രേഖ പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആവശ്യപ്പെടുന്ന പക്ഷം ഇത് […]
Read more

ഡിഎംകെ മുൻ മന്ത്രിയുടെ വസതികളിൽ വിജിലൻസ് റെയ്ഡ്

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ മുൻ മന്ത്രിയുടെ വസതികളിൽ വിജിലൻസ് റെയ്ഡ്. ഇ.വി വേലുവിന്റെ വീടുകളിലാണ് റെയ്ഡ്. തമിഴ്നാട്ടിൽ ടിവികെ അധികാരത്തിൽ എത്തിയതിന് ശേഷം ഒരു ഡിഎംകെ നേതാവിനെതിരെയുള്ള ആദ്യ നടപടിയാണിത്. എം.കെ സ്റ്റാലിൽ സർക്കാരിൽ പൊതുമരാമത്ത് മന്ത്രി ആയിരുന്നു ഇ. വി വേലു. സംസ്ഥാന പാതകളുടെ നിർമാണത്തിൽ 8 ശതമാനം കമ്മീഷൻ കരാറുകാരിൽ നിന്ന് വേലു വാങ്ങിയതായി മന്ത്രി ആധവ് അർജുന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വീടുകളിൽ റെയ്ഡ് നടക്കുന്നത്. ചെന്നൈയിലും തിരുവണ്ണാമലൈയിലുമായി 12 സ്ഥലങ്ങളിലാണ് […]
Read more

സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും ഇനി സ്വര്‍ണ മോതിരം: പുതിയ പദ്ധതിയുമായി വിജയ് സർക്കാർ

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരുഗ്രാം സ്വര്‍ണ മോതിരം നല്‍കുന്ന പുതിയ ക്ഷേമപദ്ധതി തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ ടിവികെയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന ‘തായ് മാമന്‍ തങ്ക മോതിരം’ പദ്ധതിയാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രഖ്യാപിച്ചത്. പദ്ധതിക്കായി പ്രതിവര്‍ഷം 755.83 കോടി രൂപ വകയിരുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി സിഎന്‍ അണ്ണാദുരൈയുടെ ജന്മവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 15ന് പദ്ധതി ഔദ്യോഗികമായി ആരംഭിക്കും. എന്നാല്‍ 2026 ജൂണ്‍ 22 മുതല്‍ സര്‍ക്കാര്‍ […]
Read more

ഉറുഗ്വേയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ബിനോയ് ജോർജിനെ നിയമിച്ചു

ഡൽഹി : ഉറുഗ്വേയിലെ ഇന്ത്യൻ അംബാസഡറായി മലയാളിയായ ബിനോയ് ജോർജിനെ നിയമിച്ചു. തിരുവല്ല സ്വദേശിയായ ബിനോയ് ജോർജ് നിലവിൽ വിദേശകാര്യമന്ത്രാലയത്തിലെ കോൺസുലാർ, പാസ്പോർട്ട്, വീസ വിഭാഗത്തിലെ ജോയിൻറ് സെക്രട്ടറിയാണ്. ബംഗ്ളദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറായും ഇറ്റലിയിലെ കോൺസുൽ ജനറലായും പ്രവർത്തിച്ചിരുന്ന ബിനോയ് ജോർജ് 2006 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. തിരുവല്ല എം ജി എം ഹൈസ്കൂൾ, ചങ്ങനാശ്ശേരി എസ്ബി കോളെജ്, കേരള കാർഷിക സർവ്വകലാശാല എന്നിടങ്ങളിലായി പഠനം പൂർത്തിയാക്കിയ ബിനോയ് ജോർജ് ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് […]
Read more

ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇറാൻ്റെ ക്ഷണം

ന്യൂ ഡല്‍ഹി: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഔദ്യോഗികമായാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ചടങ്ങിൽ മോദി പ്രതിനിധിയെ അയക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കൻ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയുടെ സംസാകാര ചടങ്ങുകള്‍ ജൂലൈ 4ന് നടക്കുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു. കൊല്ലപ്പെട്ട് ഏകദേശം നാല് മാസങ്ങള്‍ക്ക് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. സംസ്‌കാര ചടങ്ങിനായി […]
Read more

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

ലോവർ സുബാൻസിരി: കനത്ത മഴയെത്തുടർന്ന് അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം. പ്രളയത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ലോവർ സുബാൻസിരി, കെയ് പന്യോർ ജില്ലകളിലാണ് നാശനഷ്ടം ഉണ്ടായത്. യാസാലിയിലെ നീപ്‌കോ കോളനിയിൽ പതിനഞ്ചോളം വീടുകൾ തകർന്നു. ദേശീയപാതയിലെ പാലം ഒലിച്ചു പോയി. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുടുങ്ങിക്കിടന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളപ്പൊക്കം മൂലം രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. പൂസയിലെ നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് […]
Read more

സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തിയെന്ന് പരാതിയുമായി വിദ്യാർത്ഥികൾ

ഡൽഹി : സിബിഎസ്ഇ പുനർമൂല്യ നിർണയത്തിൽ അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തിയെന്ന് പരാതി. അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യനിർണയം നടത്തി മാർക്ക് കുറച്ചെന്നാണ് വിദ്യാർത്ഥികളുടെ പരാതി. സിബിഎസ്ഇക്കെതിരെ ഹർജി ഫയൽ ചെയ്യാനാണ് നീക്കം. ചില പേപ്പറുകൾക്ക് പുനർ മൂല്യനിർണയം നടത്തിയില്ല എന്നും ആരോപണമുയർന്നിട്ടുണ്ട്. നിരവധി പരാതികൾ ലഭിച്ചെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി സുപ്രീംകോടതി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് 87 ശതമാനത്തോളം പുനർമൂല്യ നിർണയത്തിന് അപേക്ഷ നൽകിയവരുടെ അപേക്ഷ സ്വീകരിച്ച് പുനർമൂല്യ നിർണയം നടത്തിയെന്ന് […]
Read more

Recent News