സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തിയെന്ന് പരാതിയുമായി വിദ്യാർത്ഥികൾ

ഡൽഹി : സിബിഎസ്ഇ പുനർമൂല്യ നിർണയത്തിൽ അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തിയെന്ന് പരാതി. അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യനിർണയം നടത്തി മാർക്ക് കുറച്ചെന്നാണ് വിദ്യാർത്ഥികളുടെ പരാതി. സിബിഎസ്ഇക്കെതിരെ ഹർജി ഫയൽ ചെയ്യാനാണ് നീക്കം.

ചില പേപ്പറുകൾക്ക് പുനർ മൂല്യനിർണയം നടത്തിയില്ല എന്നും ആരോപണമുയർന്നിട്ടുണ്ട്. നിരവധി പരാതികൾ ലഭിച്ചെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി സുപ്രീംകോടതി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് 87 ശതമാനത്തോളം പുനർമൂല്യ നിർണയത്തിന് അപേക്ഷ നൽകിയവരുടെ അപേക്ഷ സ്വീകരിച്ച് പുനർമൂല്യ നിർണയം നടത്തിയെന്ന് സിബിഎസ്ഇ അറിയിച്ചത്. ബാക്കിയുള്ള 13 ശതമാനത്തിന്റെ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *