Category: national

ബെംഗളൂരുവില്‍ കൂട്ടക്കൊലപാതകം; കൊല നടത്തിയത് മകളും കാമുകനും

ബെംഗളൂരു: ബെംഗളൂരുവില്‍ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി മൂത്തമകളും ആണ്‍സുഹൃത്തും. സീഗഹള്ളിയിലെ സായി ഗ്രീന്‍ അപ്പാര്‍ട്ട്‌മെന്റില്‍ തിങ്കളാഴ്ചയാണ് കൂട്ടക്കൊലപാതകം നടന്നത്. സോമസുന്ദര്‍ (55), ഭാര്യ മുത്തുലക്ഷ്മി (48), മകള്‍ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ സോമസുന്ദറിന്റെ മൂത്തമകള്‍ ശ്വേതയും ആണ്‍സുഹൃത്ത് കെന്നത്തും ഒളിവിലാണ്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കെന്നത്തുമായി ശ്വേത വീട്ടിലെത്തി. ഈ സമയം അമ്മ മുത്തുലക്ഷ്മി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സോമസുന്ദറും സുപ്രിയയും പുറത്ത് പോയിരിക്കുകയായിരുന്നു. ഇതിനിടെ മുത്തുലക്ഷ്മിയുമായി ശ്വേതയും കെന്നത്തും തര്‍ക്കത്തിലേര്‍പ്പെടുകയും വാള്‍ […]
Read more

അഞ്ച് ലോക്സഭ എംപിമാർ എൻഡിഎയിലേക്കെന്ന് റിപ്പോർട്ടുകൾ; എൻസിപിയും പിളർപ്പിലേക്ക്?

മുംബൈ: തൃണമൂൽ കോൺഗ്രസിലെയും ശിവസേന വിഭാഗത്തിലെയും കൂറുമാറ്റത്തിന് പിന്നാലെ എൻ.സി.പി ശരദ് പവാർ വിഭാഗവും പിളർപ്പിലേക്കെന്ന് വാർത്തകൾ. പാർട്ടിയുടെ എട്ട് ലോക്സഭാംഗങ്ങളിൽ അഞ്ച് പേർ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിലേക്ക് മാറാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. പവാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയെ അഭ്യൂഹങ്ങൾ വലിയ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. സുനേത്ര പവാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് അഭ്യൂഹങ്ങൾ ശക്തിപ്പെട്ടത്. ഇതിനിടെ ശിവസേന എംപിമാരുടെ കൂറുമാറ്റത്തിൽ നിർണായക പങ്കുവഹിച്ച നേതാവ് ശ്രീകാന്ത് ഷിൻഡെ, കൂടുതൽ രാഷ്ട്രീയ മാറ്റങ്ങൾ വരാനിരിക്കുന്നതായി സൂചിപ്പിച്ചു. […]
Read more

ഇടിമിന്നല്‍; ജാര്‍ഖണ്ഡില്‍ 24 മണിക്കൂറിനുള്ളില്‍ 11 മരണം

റാഞ്ചി: ജാർഖണ്ഡിൽ ഇടിമിന്നലേറ്റ് 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായത് 11 പേർക്ക്. മൂന്ന് സ്ത്രീകളും പത്ത് വയസുള്ള കുട്ടിയും അടക്കം 11 പേരാണ് മരിച്ചത്. ഖുന്തി ജില്ലയില്‍ നാല്, രാംഗാഡ് ജില്ലയില്‍ രണ്ട്, ലോഹോര്‍ദാഗ, ദേവ്ഘര്‍, ജംതാര, സാഹിബ്ഗഞ്ച്, ഗിരിദിഹ് എന്നീ ജില്ലകളില്‍ ഓരോ ആളുകൾ വീതവുമാണ് മരിച്ചത്. ഖുന്തി ജില്ലയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിൽ നാല് പേരാണ് മരിച്ചത്. സമീപത്തുള്ള വനത്തിലേക്ക് പോകുന്നതിനിടെയായിരുന്നു രണ്ട് പേർ ഇടിമിന്നലേറ്റ് മരിച്ചത്. മരിച്ചവരിൽ 16 വയസ്സുള്ള ഒരു ആൺകുട്ടിയും […]
Read more

അയോധ്യ രാമക്ഷേത്രത്തിലെ കൊള്ള; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ റിപ്പോർട്ട് തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുപി സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. അതിനിടെ അയോധ്യ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് നൽകി. ദൈനംദിന ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റ് ഏറ്റെടുത്തു. ശശാങ്ക് ത്രിപാഠിക്ക് ആണ് ചുമതല. കാണിക്ക എണ്ണുന്നതിലും മാറ്റം വരുത്തി. മേശയിൽ വച്ച് പണം എണ്ണരുത്. തറയിൽ പരവതാനി വിരിച്ച് അതിൽ പണം എണ്ണണം. ഭണ്ഡാരത്തിൽ നിന്ന് പണം മാറ്റുമ്പോഴും എണ്ണുമ്പോഴും […]
Read more

തൃണമൂലിന് പുതിയ ദേശീയ പ്രവർത്തക സമിതിയുമായി വിമതസംഘം

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമാകുന്നതിനിടയിൽ പുതിയ പ്രവർത്തക സമിതി രൂപീകരിച്ച് വിമതസംഘം. പാർട്ടി പിടിക്കാൻ ശക്തമായ നീക്കങ്ങളുമായി മുന്നോട്ടു പോവുകയാണ് പ്രതിപക്ഷ നേതാവ് ഋതബത്ര ബാനർജി. 30 അംഗങ്ങൾ ഉൾപ്പെടുന്ന ദേശീയ പ്രവർത്തക സമിതിയാണ് രൂപീകരിച്ചത്. നിലവിൽ അനൂപ് റോയിയെയാണ് ചെയർപേഴ്‌സണായി തെരഞ്ഞെടുത്തിരിക്കുന്നത്. പാർട്ടി ഘടനയിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് ഉപദേശകയുടെ സ്ഥാനത്ത് തുടരാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നേതൃമാറ്റത്തില്‍ അവകാശവാദവുമായി വിമതർ തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. സംസ്ഥാന കമ്മിറ്റിയും, ജില്ലാ കമ്മിറ്റികളും പുനഃസംഘടിപ്പിക്കുമെന്നും വിമതപക്ഷം […]
Read more

അയാധ്യയിലെ സംഭാവന തട്ടിപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: അയാധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നൽകി. അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവരാണ് ഹര്‍ജിക്കാര്‍. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടണമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ശ്രീ റാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ഭരണത്തിലും പ്രവര്‍ത്തനത്തിലും ഉയര്‍ന്ന ആരോപണം അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ക്ഷേത്രത്തില്‍ നിയന്ത്രണ, മേല്‍നോട്ട, ഓഡിറ്റ് സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കും ട്രസ്റ്റിനും നിര്‍ദേശം […]
Read more

ഉത്തര്‍പ്രദേശിൽ കോച്ചിംഗ് സെൻ്റർ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം; മരണസംഖ്യ ഉയരുന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ ഉയരുന്നു. ലഖ്‌നൗവിലെ അലിഗഞ്ച് മേഖലയിലുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. തീ വ്യാപിച്ചതോടെ പലരും കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് ചാടി. നിലവില്‍ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കോച്ചിംഗ് സെന്ററിന് പുറമേ പെറ്റ് ഷോപ്പും മറ്റ് സ്റ്റോറുകളും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നാം നിലയില്‍ നിന്ന് പലരും താഴേയ്ക്ക് ചാടിയതായി ദൃക്‌സാക്ഷി പറഞ്ഞു. ഏഴോളം വിദ്യാര്‍ത്ഥികള്‍ താഴേയ്ക്ക് ചാടിയതായി മറ്റൊരു ദൃക്‌സാക്ഷി […]
Read more

അയോധ്യക്ക് പിന്നാലെ മഥുര ക്ഷേത്രത്തിലും സാമ്പത്തിക തട്ടിപ്പെന്ന് പരാതി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിന് പിന്നാലെ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും സാമ്പത്തിക തട്ടിപ്പെന്ന് പരാതി. നടപടിയാവശ്യപ്പെട്ട് രക്തം കൊണ്ട് ക്ഷേത്രത്തിലെ പൂജാരിയും മഥുര ക്ഷേത്രഭൂമി കേസിലെ പരാതിക്കാരനുമായ ദിനേഷ് ഫലഹരി മഹാരാജ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ്. വഴിപാടിൽ നിന്നുള്ള വരുമാനവും സ്വർണ്ണം, വെള്ളി ആഭരണങ്ങളും തട്ടിയെടുക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി 1000 കോടിയുടെ അവിഹിത സ്വത്തുണ്ടാക്കിയെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി ട്രസ്റ്റ് രം​ഗത്തെത്തിയിട്ടുണ്ട്. 20 ലക്ഷം രൂപ ആവശ്യപ്പെട്ടത് നൽകാത്തിലുള്ള […]
Read more

പിറന്നാളാഘോഷത്തിന് വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കൾ; 55000 രൂപ നഷ്ടപരിഹാരം

നെല്ലൂർ: പിറന്നാളാഘോഷത്തിന് വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കൾ. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ പത്താം ക്ലാസുകാരിയുടെ പിറന്നാളിന് വാങ്ങിയ ചോക്ലേറ്റിലാണ് പുഴുക്കളെ കണ്ടെത്തിയത്. കേടായ ചോക്ലേറ്റ് കഴിച്ച് പിറന്നാളുകാരിക്കും സുഹൃത്തുക്കൾക്കും ശാരീരിക അസ്വാസ്ഥ്യം നേരിട്ട് ചികിത്സ തേടണ്ടി വരികയായിരുന്നു. ചോക്ലേറ്റ് കഴിച്ച് കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് വീട്ടുകാർ പരാതി നൽകിയത്. നെല്ലൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് 55000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ചോക്ലേറ്റ് നിർമ്മാതാക്കൾക്കും റീട്ടെയിൽ വ്യാപാരിക്കുമാണ് കൺസ്യൂമർ കോടതി വൻ പിഴ ചുമത്തിയത്. പരാതിക്കാരൻ […]
Read more

മുംബൈയിൽ BMW ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

താനെ: 250 കിലോമീറ്റർ വേഗതയിൽ ചീറിപ്പായുന്നതിനിടെ ഡിവൈഡറിൽ ഇടിച്ച് ആഡംബര കാർ അപകടത്തിൽപ്പെട്ടു. രണ്ട് പേർ കൊല്ലപ്പെട്ടു. മൃതദേഹ ഭാഗങ്ങളും എൻജിനും റോഡിൽ ചിതറിയ നിലയിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലുണ്ടായ വാഹനാപകടത്തിലാണ് യുവതി ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. ബദ്‌ലാപൂരിന് സമീപം അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു ആഡംബര കാർ റോഡ് ഡിവൈഡറിലിടിച്ച് പലതവണ തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. സുഹൃത്തിന്റെ ജന്മദിന ആഘോഷങ്ങൾക്കായി ഒത്തുകൂടിയ മൂവർ സംഘമാണ് ഈ അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ബിഎംഡബ്ല്യു മണിക്കൂറിൽ ഏകദേശം […]
Read more

Recent News