Category: national

ഓണത്തിന് കേരളത്തിന് റെയിൽവേയുടെ സമ്മാനം: എറണാകുളം- ബംഗളൂരു വന്ദേഭാരതിന് 16 കോച്ചുകള്‍

തിരുവനന്തപുരം: എറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നിലവില്‍ എട്ടു കോച്ചുകളാണ് ഉള്ളത്. 16 കോച്ചുള്ള പുതിയ ട്രെയിന്‍ മിക്കവാറും അടുത്ത മാസം ആദ്യ പകുതിയില്‍ തന്നെ ഓടിത്തുടങ്ങും. 16 കോച്ചുള്ള ട്രെയിന്‍ ബംഗളൂരു ഡിവിഷന് ലഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം 530ല്‍ നിന്ന് 1128 ആവും. 598 സീറ്റുകള്‍ അധികം ലഭിക്കുന്നത് ജോലിക്കും പഠിക്കാനുമായി കേരളത്തില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ പതിനായിരക്കണക്കിന് മലയാളികള്‍ക്ക് പ്രയോജനകരമാകും. ബംഗളൂരു- എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് […]
Read more

വൻ നേട്ടം കൈവരിച്ച് ദക്ഷിണ റെയിൽവേ; സ്പെഷ്യൽ ട്രെയിനുകളിൽ കഴിഞ്ഞ വർഷം യാത്രചെയ്തത് 32.98 ലക്ഷം പേർ

ചെന്നൈ: സ്പെഷ്യൽ ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ ദക്ഷിണ റെയിൽവേയ്ക്ക് (സതേൺ റെയിൽവേ) വൻ നേട്ടം. 2025-26 സാമ്പത്തിക വർഷം സതേൺ റെയിൽവേയ്ക്ക് കീഴിൽ സ‍ർവീസ് നടത്തിയ സ്പെഷ്യൽ ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. 229 സ്പെഷ്യൽ ട്രെയിനുകൾ ഉപയോഗിച്ചു നടത്തിയ 2,513 ട്രിപ്പുകളിൽ 32.98 ലക്ഷം യാത്രക്കാർ യാത്ര ചെയ്തതായി ദക്ഷിണ റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇക്കാലയളവിൽ 243.22 കോടി രൂപ വരുമാനമായി ലഭിച്ചു. ദക്ഷിണ റെയിൽവേയ്ക്ക് കീഴിൽ സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിനുകളിൽ ഓരോ […]
Read more

ചമ്പത് റായ് രാജിവെച്ചു; വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി അയോധ്യ ക്ഷേത്രം ട്രസ്റ്റ്

ഡൽഹി: അയോധ്യ ക്ഷേത്രക്കൊള്ളയിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും അനിൽ മിശ്രയും രാജിവച്ചതായി ട്രസ്റ്റ് വാർത്താകുറിപ്പിലൂടെ സ്ഥിരീകരിച്ചു. ഇവർ രാജിവെച്ചെന്നും ഇല്ലെന്നും അഭ്യൂഹം പ്രചരിച്ചിരുന്നു. പിന്നാലെയാണ് വ്യക്തത വരുത്തി വാർത്താകുറിപ്പ് പുറത്തിറക്കിയത്. ഇരുവരുടെയും രാജി ട്രസ്റ്റിൻ്റെ അടുത്ത യോഗത്തിൽ ചർച്ച ചെയ്യും. ക്ഷേത്രത്തിലെ സംഭവങ്ങൾ അത്യന്തം ദുഃഖകരമാണെന്നും ക്ഷേത്രത്തിലേക്ക് നൽകിയ സംഭാവനകൾ സുരക്ഷിതമായിരിക്കുമെന്നും ഭാവിയിൽ ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ അവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും വാർത്താകുറിപ്പിൽ പറയുന്നു. അയോധ്യ ക്ഷേത്രക്കൊള്ളയിൽ ചമ്പത് റായിയെ നേരിട്ട് അതൃപ്തി അറിയിച്ച് […]
Read more

സ്റ്റാലിന് വീണ്ടും തിരിച്ചടി; ഡിഎംകെ സഖ്യം വിട്ട് എംഡിഎംകെ

ചെന്നൈ: എം.കെ സ്റ്റാലിന്റെ ഡിഎംകെ സഖ്യം വിട്ട് വൈക്കോ നേതൃത്വം നൽകുന്ന മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ). തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭാവി പദ്ധതി പ്രഖ്യാപിക്കുമെന്ന് അധ്യക്ഷൻ വൈക്കോ പറഞ്ഞു. മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി വൈക്കോ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. രണ്ട് എംഎൽഎമാരാണ് എംഡിഎംകെയ്ക്ക് ഉള്ളത്. എംഡിഎംകെയുടെ പൊതുസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രമേയം പാസാക്കിയത്. വെള്ളിയാഴ്ച എംഡിഎംകെ ജനറൽ സെക്രട്ടറി വൈക്കോ, സഖ്യത്തിൽ തന്റെ പാർട്ടിയോട് “അനീതി” കാണിച്ചുവെന്ന വികാരമുണ്ടെന്ന് പറഞ്ഞിരുന്നു. 2017 […]
Read more

രാജ്യത്ത് ഇന്ധന വില ഉടൻ കുറയില്ല

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറയാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞെങ്കിലും ഇന്ധന വില ഉടന്‍ കുറയില്ലെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിവരം. പശ്ചിമേഷ്യന്‍ സംഘര്‍ഷകാലത്ത് എണ്ണക്കമ്പനികള്‍ നേരിട്ട നഷ്ടം നികത്തുന്നതിന്റെ ഭാഗമായി എണ്ണ വില കുറയ്ക്കില്ലെന്നാണ് വിവരം. ഇറാന്‍-യുഎസ് സമാധാന കരാറില്‍ അന്തിമ തീരുമാനം എടുക്കും വരെ വില കുറയാന്‍ സാധ്യത ഇല്ലെന്നാണ് റിപ്പോര്‍ട്ട്. വില കുറയ്ക്കാന്‍ തയ്യാറല്ലെന്ന കാര്യം എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. ഇതിനിടെ, പാചക വാതക വില നേരിയ രീതിയിലെങ്കിലും […]
Read more

പൂനെ കൊലപാതകം:’; പ്രതി സിയയുടെ വാദം തള്ളി കേതന്റെ പിതാവ്

പൂനെ: പൂനെയിലെ വ്യവസായി കേതൻ അഗർവാളിൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി പിതാവും പ്രമുഖ ബിൽഡറുമായ വിശാൽ അഗർവാൾ. കൊലയ്ക്ക് കാരണമായത് കേതന്‍ വിഗ് ഉപയോഗിക്കുന്നതായിരുന്നു എന്ന പ്രതി സിയ ഗോയലിന്റെ വാദം തള്ളിയാണ് പിതാവ് രംഗത്തെത്തിയിരിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ മകന്റെ മുടികൊഴിയുന്നുണ്ടെന്ന കാര്യം സിയ ഗോയലിനോടും കുടുംബത്തോടും നേരത്തേ തന്നെ തുറന്നു സംസാരിച്ചിരുന്നതായി കേതന്റെ പിതാവ് പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാല്‍ കേതന് മുടികൊഴിച്ചിലുണ്ടായിരുന്നു. അത് സിയയോട് മുന്‍പ് തന്നെ പറഞ്ഞിരുന്നു. ഇനി അതായിരുന്നു കാരണമെങ്കില്‍ വിവാഹത്തില്‍ നിന്ന് […]
Read more

തെരഞ്ഞെടുപ്പ് തോല്‍വി: പിബിയില്‍ വീണ്ടും വിമര്‍ശനം; ശൈലി തിരുത്തണമായിരുന്നു’

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായി വിജയനെതിരെ സിപിഐഎം പിബിയില്‍ വിമര്‍ശനം. പിണറായിയുടെയും സര്‍ക്കാരിന്റെയും ശൈലിയില്‍ ആദ്യമേ തിരുത്തല്‍ വേണമായിരുന്നുവെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. കനത്ത തോല്‍വിയില്‍ ചില വ്യക്തികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും വിമര്‍ശനമുണ്ട്. പാര്‍ട്ടിയുടെ തലപ്പത്ത് തന്നെ തിരുത്തലുകള്‍ വേണമെന്ന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വം മുന്നോട്ട് വെച്ചത്. ഉദ്യോഗസ്ഥ മേധാവിത്വവും തിരിച്ചടിയായി. തോല്‍വിയില്‍ ചില വ്യക്തികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും പിബി അംഗങ്ങള്‍ തുറന്നടിച്ചു. പ്രതിപക്ഷം എന്ന രീതിയില്‍ സര്‍ഗാത്മകമായി പ്രവര്‍ത്തിക്കാനും പോളിറ്റ് ബ്യൂറോയില്‍ നിര്‍ദേശമുണ്ട്. ഇന്‍ഡ്യ […]
Read more

ഹൈദരാബാദിലെ പ്രധാന റോഡിന് ‘ഡൊണാൾഡ് ട്രംപ് അവന്യൂ’ എന്ന് പേരിട്ടു; നന്ദി അറിയിച്ച് ട്രംപ്

വാഷിംഗ്ടൺ: ഐടി നഗരമായ ഹൈദരാബാദിലെ പ്രധാന റോഡിന് തന്റെ പേര് നൽകിയതിൽ നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത്തരമൊരു ആദരവ് ലഭിക്കുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് താനെന്ന് അദ്ദേഹം കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇന്ത്യയോടുള്ള നന്ദി രേഖപ്പെടുത്തിയത്. അതേസമയം, കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ട്രംപ് ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് മുൻപ് ആരോപിച്ച കോൺഗ്രസ് […]
Read more

സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച മൂന്ന് തൊഴിലാളികള്‍ മരിച്ചു

ന്യൂഡല്‍ഹി:സെപ്റ്റിക്ക് ടാങ്കില്‍ കുടുങ്ങി വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ മുംഡ്കയിലാണ് സംഭവം. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സംഭവം. സുല്‍ത്താന്‍പുരി സ്വദേശികളായ അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സന്ദേശം ലഭിച്ചതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടാങ്കിലെ വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് ഇവര്‍ ബോധരഹിതരാകുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ ഉടന്‍ തന്നെ രണ്ട് അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനങ്ങള്‍ സംഭവസ്ഥലത്തേക്ക് […]
Read more

അയോധ്യ സംഭാവന തട്ടിപ്പിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് കെ.സി വേണുഗോപാല്‍

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ് കേസില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ക്ഷേത്ര കൊള്ളയുടെ വ്യാപ്തി പുറത്തുകൊണ്ടുവരാന്‍ സ്വതന്ത്ര അന്വേഷണത്തിലൂടെ മാത്രമേ കഴിയൂ. ഹിന്ദുമതത്തിന്റെ സ്വയം പ്രഖ്യാപിത സംരക്ഷകര്‍ എന്നവകാശപ്പെടുന്നവര്‍ പൂര്‍ണ്ണമായും തുറന്നുകാട്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യയെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തിനായി ബിജെപിയും ആര്‍എസ്എസും ഉപയോഗിക്കുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന്റെ മറവിലാണ് ഇപ്പോൾ ഭക്തരുടെ സംഭാവന കൊള്ളയടിച്ചിരിക്കുന്നത്.ഭക്തരുടെ വികാരങ്ങളെ പൂര്‍ണ്ണമായും പരിഹസിക്കുകയാണ് സ്വയം പ്രഖ്യാപിത […]
Read more

Recent News