Category: national

വിജയ‍്‍യുടെ രാഷ്ട്രീയ സഖ്യ രൂപീകരണ ശ്രമങ്ങൾക്ക് തിരിച്ചടി

ചെന്നൈ: വിജയ‍്‍യുടെ കടന്നുവരവോടെ മാറിമറിഞ്ഞ തമിഴക രാഷ്ട്രീയം ഇപ്പോൾ പുതിയ വഴിത്തിരിവിലെത്തി നിൽക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ വിജയ്യുടെ പാർട്ടി ടിവികെ കോൺഗ്രസ്, ലീഗ്, വിസികെ, ഇടതുപാർട്ടികളടക്കം നൽകിയ പിന്തുണയോടെയാണ് അധികാരത്തിലേറിയത്. പിന്തുണ നിലനിർത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയ സഖ്യ രൂപീകരണത്തിനായിരുന്നു വിജയുടെ ശ്രമങ്ങൾ. എന്നാൽ ടിവികെ ശ്രമങ്ങൾക്ക് ഇപ്പോൾ തിരിച്ചടിയാകുകയാണ് ഇടതുപാർട്ടിയുടെ നിലപാട്. ഈസ്റ്റ് കോസ്റ്റ് റോഡിലെ ആഡംബര റിസോർട്ടിൽ വിളിച്ച് ചേർത്ത നിർണായക സഖ്യയോഗത്തിൽ ഇടതുപാർട്ടികൾ പങ്കെടുക്കില്ലന്നാണ് വിവരം. സർക്കാർ രൂപീകരണത്തിന് […]
Read more

പ്രവൃത്തി ദിനങ്ങള്‍ 125; വിബിജി റാം ജി പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിബിജി റാം ജി പദ്ധതി ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി ദിനങ്ങള്‍ നൂറായിരുന്നെങ്കില്‍ പുതിയ പദ്ധതിയില്‍ അത് 125 ആകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒപ്പം ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നീ നാല്‌ വിഭാഗങ്ങളിലാണ്‌ ഇനി മുതൽ പ്രവൃത്തികൾ വരിക. അതേസമയം തൊഴിലുറപ്പ് പദ്ധതി പ്രകാരം കേന്ദ്രസർക്കാർ നൂറ് […]
Read more

ഇന്ത്യക്കെതിരേ പാക് സൈന്യവും ഭരണകൂടവും; സിന്ധു ജലതർക്കം പുതിയ തലത്തിലേക്ക്

ഇസ്ലാമാബാദ്: സിന്ധു നദീജലക്കരാർ കേന്ദ്രീകരിച്ച് പുതിയ ആഗോള പ്രചാരണത്തിന് പാകിസ്താൻ ഭരണകൂടവും സൈന്യവും ഒരുങ്ങുന്നതായി റിപ്പോർട്ട്. സിന്ധു നദീജല തർക്കം അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കുന്നതിനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും ഫീൽഡ് മാർഷൽ ആസിം മുനീറിന്റെയും നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുമെന്നാണ് റിപ്പോർട്ടുകൾ. ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. കരാർ ഒരു അന്താരാഷ്ട്ര പ്രശ്നമായി ചിത്രീകരിക്കാനാണ് പാകിസ്താന്റെ നീക്കം. രാജ്യത്തെ ജലക്ഷാമത്തിലേക്ക് തള്ളിവിടാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ഇത് തങ്ങളുടെ സാമ്പത്തികവും കാർഷികവുമായ നിലനിൽപ്പിന് ഭീഷണിയാണെന്നും […]
Read more

തൃണമൂലിന് വീണ്ടും തിരിച്ചടി; യുവനേതാവ് പാർട്ടി വിട്ട് കോൺ​ഗ്രസിൽ ചേർന്നു

മാൽഡ: തൃണമൂൽ കോൺഗ്രിന് വീണ്ടും തിരിച്ചടി. മാൽഡ ജില്ലാ യൂത്ത് തൃണമൂൽ കോൺഗ്രസ് അധ്യക്ഷൻ പ്രസൻജിത് ദാസ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. പാർട്ടിയിലുണ്ടായ കടുത്ത ആഭ്യന്തര ഭിന്നതയും തകർച്ചയും തുടരുന്നതിനിടയിലാണിത്. മാൽഡയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളായ ഇഷാ ഖാൻ ചൗധരി, മൗസം നൂർ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിൽ വലിയ തോതിലുള്ള വിമത നീക്കങ്ങളാണ് ഉടലെടുത്തിരുന്നത്. പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളിലുള്ള അതൃപ്തിയും […]
Read more

പശ്ചിമ ബംഗാളിൽ നാഫ്ത പൈപ്പ് ലൈനില്‍ തീപിടിത്തം; നിരവധി പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹാല്‍ദിയയില്‍ നാഫ്ത പൈപ്പ് ലൈനില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ഏകദേശം 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രയിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ അഞ്ചുമണിയോടെയായിരുന്നു അപകടമുണ്ടായത്. തീപിടിത്തത്തില്‍ പൈപ്പ്ലൈനിന് സമീപമുള്ള നിരവധി കുടിലുകള്‍ കത്തി നശിച്ചു. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാഫ്ത പൈപ്പ്‌ലൈന്‍ പ്ലാന്റില്‍ അനധികൃതമായി ആരെങ്കിലും പ്രവേശിച്ച് നാഫ്ത മോഷണ ശ്രമം നടത്തിയതാകാം തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. നഫ്ത വളരെ പെട്ടെന്ന് […]
Read more

പെട്രോൾ, ഡീസൽ വില്പന; നിയന്ത്രണങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന പെട്രോളിന്റെയും ഡീസലിന്റെയും വില്പന നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ പൂർണ്ണമായും പിൻവലിക്കാൻ കേന്ദ്രസർക്കാർ. തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് ആഗോള വിതരണ ശൃംഖല തകിടം മറിയുകയും ഇന്ധനലഭ്യതയിൽ ആശങ്ക ഉയരുകയും ചെയ്തതിനെ തുടർന്നാണ് ഈ മാസം ആദ്യം ഇന്ധന വിതരണത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വാണിജ്യ ഉപഭോക്താക്കൾ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് സർക്കാർ വിലക്കിയിരുന്നു. ഒരു ഉപഭോക്താവിന് പ്രതിദിനം 200 ലിറ്റർ […]
Read more

നഴ്‌സിൻ്റെ കൊലപാതകം; 36 വര്‍ഷത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചു

ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റ് വിഭാ​ഗത്തിൽ നിന്നുള്ള നഴ്‌സായിരുന്ന സര്‍ള ഭട്ടിനെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(SIA). 36 വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ശ്രീനഗറിലെ പ്രത്യേക TADA കോടതയിലാണ് തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്. 1990 നടന്ന ഈ കുറ്റകൃത്യത്തിന് പിന്നിലുള്ള സൂത്രധാരന്മാര്‍ നിരോധിത ഭീകര സംഘടനയായ ജമ്മു ആന്‍ഡ് കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (JKLF) മേധാവി മുഹമ്മദ് യാസിന്‍ മാലിക്ക്, ഖുര്‍ഷിദ് അഹമ്മദ് ചാല്‍ക്കൂ എന്നിവരാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. […]
Read more

‘വൈകിയാൽ ആകാശം ഇടിഞ്ഞുവീഴില്ല’; രാമക്ഷേത്ര വിവാദത്തിൽ അടിയന്തരവാദം കേൾക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്നാരോപിച്ചുള്ള ഹർജികളിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. കുറച്ചുദിവസങ്ങൾക്കുശേഷം ഈ കേസ് പരിഗണിച്ചാൽ ‘ആകാശം ഇടിഞ്ഞു വീഴില്ലെ’ന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ അടിയന്തരമായി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നിരസിച്ചത്. കോടതിയുടെ രജിസ്ട്രിക്കും ബന്ധപ്പെട്ട അധികൃതർക്കും വിഷയത്തിന്റെ അടിയന്തര സ്വഭാവം ബോധ്യപ്പെട്ടാൽ മാത്രമേ ഹർജികൾ ഉടൻ പരിഗണിക്കാൻ സാധിക്കൂ എന്നും ബെഞ്ച് വ്യക്തമാക്കി. ശ്രീരാമ ജന്മഭൂമി […]
Read more

കഫം നീക്കം ചെയ്യാനുള്ള മരുന്ന് കണ്ണിൽ ഒഴിച്ചു; ഒന്നരവയസ്സുള്ള കുട്ടിക്ക് കാഴ്ച്ച നഷ്ടമായി

ഭോപ്പാല്‍: സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ച കുട്ടിക്ക് കാഴ്ചനഷ്ടമായതായി പരാതി. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം.ജലദോഷം, ചുമ, കണ്ണുകളില്‍ ചുവപ്പ് എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ദ സിവില്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച 19 മാസം പ്രായമുള്ള കുട്ടിയുടെ കാഴ്ചശക്തിയാണ് നഷ്ടപ്പെട്ടത്. ഭൂസ കമാല്‍പൂര്‍ ഗ്രാമത്തിലെ ഇന്ദ്രജ് വിശ്വകര്‍മ 2026 മെയ് 29-നാണ് തന്റെ മകനെ ചികിത്സയ്ക്കായി കൊണ്ടുപോയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കുട്ടിക്ക് ജലദോഷം, ചുമ, കണ്ണുകളില്‍ ചുവപ്പ് തുടങ്ങിയവ ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. കുട്ടിയെ ശിശുരോഗ വിദഗ്ദ്ധനെ കാണിക്കുകയും ഡോക്ടര്‍ കണ്ണില്‍ […]
Read more

രാജസ്ഥാനിൽ 13 വയസുകാരിയെ ബലാത്സംഗം ചെയ്തു

ജയ്പൂർ: രാജസ്ഥാനിൽ 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു.ശ്രീ ഗംഗാനഗറിൽ ആണ് സംഭവം. അഞ്ച് ദിവസത്തിനിടെ 30 പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിക്ഷാക്കാരൻ ഹോട്ടൽ ഉടമയ്ക്ക് വിൽക്കുകയായിരുന്നു. കേസിൽ ഹോട്ടൽ ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്തു. വിവിധ ഹോട്ടലുകൾ കുട്ടിയെ എത്തിച്ചായിരുന്നു പീഡനം. പെൺകുട്ടിക്ക് ബലമായി മദ്യം നൽകിയായിരുന്നു പീഡനം. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ചിരുന്നു.സംഭവത്തിൽ പ്രതിഷേധം ഉയരുകയാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കർശന […]
Read more

Recent News