Category: national

തൃണമൂൽ പിടിക്കാൻ വിമതരുടെ നീക്കം; പാർട്ടി ചിഹ്നവും ആസ്തിയും വേണമെന്ന് ആവശ്യം

ന്യൂഡൽഹി: തൃണമൂൽ പിടിക്കാൻ വിമതരുടെ നിർണായക നീക്കം. പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ എംഎൽഎമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. പാർട്ടിയുടെ ചിഹ്നവും ആസ്തിയും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും , യഥാർത്ഥ തൃണമൂൽ കോൺ​ഗ്രസ് തങ്ങളാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഇവർ അവകാശപ്പെട്ടു. 440 കോടി രൂപയാണ് ടിഎംസിയുടെ അക്കൗണ്ടിൽ ഉള്ളത്. ടിഎംസി അധ്യക്ഷനായി അരൂപ് റോയിയെ നിയമിച്ചതായും കമ്മീഷണറെ അറിയിച്ചു. മമതയുടെ അനന്തരവനായ അഭിഷേക് ബാനർജിയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും വിമതർ നീക്കിയിരുന്നു. പാർട്ടിയിലെ ഭൂരിഭാഗം […]
Read more

ഏദൻ കടലിടുക്കിൽ ചരക്കുകപ്പൽ വളഞ്ഞ് കടൽക്കൊള്ളക്കാർ; തുരത്തിയോടിച്ച് ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: ഏദൻ കടലിടുക്കിൽ കടൽക്കൊള്ളക്കാരെ തുരത്തി ഇന്ത്യൻ നാവികസേന. ഇന്ത്യയിലേക്കുള്ള ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കവേയാണ് രക്ഷകരായി ഇന്ത്യൻ നാവികസേന എത്തിയത്. സേനയുടെ മാർക്കോസ് (മറൈൻ കമാൻഡോസ്) കമാൻഡോകൾ ചരക്കുകപ്പലിൽ ഇറങ്ങിയാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഇന്ത്യയിലേക്ക് ചരക്കുമായി പുറപ്പെട്ട എംവി ഗോൾഡൻ ആഴ്‌സണൽ എന്ന കപ്പലിൽനിന്നാണ് അപായസന്ദേശം എത്തിയത്. കടൽകൊള്ളക്കാർ കപ്പൽ വളയുകയും കപ്പലിനുള്ളിലേക്ക് കയറാൻ ശ്രമിച്ചു എന്നുമായിരുന്നു സന്ദേശം. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ത്രികണ്ഡ് എന്ന യുദ്ധക്കപ്പൽ അപായസന്ദേശത്തോട് പ്രതികരിച്ചു. തുടർന്ന് സേന […]
Read more

രാമക്ഷേത്ര സംഭാവന തട്ടിപ്പ്: കേന്ദ്ര ഏജൻസിക്ക് കേസ് കൈമാറും?

അയോധ്യ: രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ് അന്വേഷിക്കാൻ കേന്ദ്ര ഏജൻസി എത്തിയേക്കും. സാമ്പത്തിക കുറ്റകൃത്യത്തിന്റെ സ്വഭാവമുള്ള കേസായതിനാൽ കൂടുതൽ വ്യാപകമായ അന്വേഷണം ആവശ്യമാണെന്നാണ് സർക്കാർ വിലയിരുത്തൽ. സിബിഐയോ മറ്റേതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസിക്കോ കേസ് കൈമാറാനുള്ള സാധ്യത ഉത്തർപ്രദേശ് സർക്കാർ പരിശോധിച്ചു വരികയാണ്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കത്തയക്കും. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് (SIT) ജൂലൈ 15 വരെ സമയം അനുവദിച്ചിട്ടുണ്ട്. എസ്ഐടിയുടെ അന്വേഷണം ഫലപ്രദമല്ലെന്നും സാമ്പത്തിക തട്ടിപ്പിന്റെ […]
Read more

ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് മാമ്പഴങ്ങൾ സമ്മാനമായി അയച്ച് ബംഗ്ലാദേശ് സർക്കാർ

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയ്ക്കും മാമ്പഴങ്ങൾ സമ്മാനമായി അയച്ച് ബംഗ്ലാദേശ് സർക്കാർ. ബംഗ്ലാദേശിലെ പ്രശസ്തമായ ഹിംസാഗർ, അമ്രപാലി ഇനങ്ങളിൽപ്പെട്ട മാമ്പഴങ്ങളാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് അയച്ചത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സൗഹൃദ നടപടിയുടെ ഭാഗമാണിതെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. 1100 കിലോഗ്രാം മാമ്പഴമാണ് ഇരു മുഖ്യമന്ത്രിമാർക്കുമായി ബംഗ്ലാദേശ് അയച്ചത്. ഇതിൽ 500 കിലോഗ്രാം മാമ്പഴം പശ്ചിമ ബംഗാളിലേക്കും 600 കിലോഗ്രാം മാമ്പഴം ത്രിപുരയിലേക്കുമാണ് എത്തിയത് എത്തിച്ചിട്ടുള്ളത്. […]
Read more

കനത്ത മഴയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാശനഷ്ടം; ജമ്മുവിൽ മേഘവിസ്ഫോടനം

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ നാശനഷ്ടവും വെള്ളപ്പൊക്കവും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഹിമാചൽ പ്രദേശിൽ മാത്രം ഇതിനകം നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നടിയുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തെങ്കിലും നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനമായ ഡൽഹിയിൽ നാളെ മുതൽ അടുത്ത ചൊവ്വാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമിലും അരുണാചൽ […]
Read more

യുപിഎസ്‌സി ഉപദേശകസമിതിയിൽ നിന്ന് പിൻമാറി പരിസ്ഥിതി ശാസ്ത്രജ്ഞൻ എസ്.ഫെയ്‌സി

ന്യൂഡൽഹി: രാജ്യത്ത് പരീക്ഷാ ക്രമക്കേടുകൾ ആവർത്തിക്കുന്നതിൽ പ്രതിഷേധിച്ച് യുപിഎസ്‌സി ഉപദേശക സമിതിയിൽ നിന്ന് പിൻമാറി പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ എസ്.ഫെയ്‌സി. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതികരിക്കുന്ന യുവതീയുവാക്കളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പിൻമാറുന്നതെന്ന് ഫെയ്‌സി യുപിഎസ്‌സിക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കി. ”ഉപദേശകൻ എന്ന നിലയിലുള്ള എന്റെ ചുമതല പുതുക്കാനുള്ള നിങ്ങളുടെ ക്ഷണം ഞാൻ സ്വീകരിച്ചിരുന്നതാണ്. എന്നാൽ, രാജ്യത്ത് പരീക്ഷകളിൽ വ്യാപകമായി നടക്കുന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തിലും, തകർന്നടിഞ്ഞ പരീക്ഷാസംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനായി പ്രതിഷേധിക്കുന്ന യുവതീയുവാക്കളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഞാൻ പ്രസ്തുത […]
Read more

ബെംഗളൂരുവിൽ ക്വാറി അപകടം; ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരു ദക്ഷിണ താലൂക്കിലുണ്ടായ ക്വാറി അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരണപ്പെട്ടു. ഇന്ന് രാവിലെ മാദാപട്ടണത്തിന് സമീപം പ്രവർത്തിക്കുന്ന ‘കാവേരി ക്രഷർ’ എന്ന ക്വാറിയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ കല്ലുകളും മണ്ണും താഴെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെല്ലാം അസം, ബിഹാർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുരന്തവിവരമറിഞ്ഞ് […]
Read more

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തി

ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി സനായ് ടക്കായ്ച്ചി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ബുധനാഴ്ച വൈകിട്ട് ന്യൂഡൽഹിയിൽ വിമാനമിറങ്ങിയ ജാപ്പനീസ് പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു. ഹൈദരാബാദ് ഹൗസിൽ വെച്ച് നരേന്ദ്രമോദിയും സനായ് ടക്കായ്ച്ചിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തും. വ്യാപാര, നിക്ഷേപ, പ്രതിരോധ രം​ഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ചർച്ചചെയ്യും. ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതും ചർച്ചയാകും. ഇതിന് പിന്നാലെ നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രിയും ചേർന്ന് ഹരിയാനയിൽ മാരുതി സുസുക്കി നിർമിക്കുന്ന പുതിയ […]
Read more

മുംബൈയിൽ സ്‌കൂള്‍ വാനിന് മുകളിൽ മരം വീണ് 11കാരന്‍ മരിച്ച സംഭവം; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മുംബൈ: മുംബൈയിലെ ചെമ്പൂരില്‍ ആല്‍മരം സ്‌കൂള്‍ വാനിന് മുകളില്‍ പതിച്ച് 11കാരന്‍ മരിച്ച സംഭവത്തില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് ഗാര്‍ഡന്‍ സൂപ്രണ്ട് ജഗ്ദീഷ് ബോറിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. പ്രഥമ ദൃഷ്ട്യാ ഉദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് മനസിലാക്കിയതിനാലാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്. വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. രണ്ടംഗ കമ്മിറ്റിയെയാണ് അന്വേഷണത്തിനായി കോര്‍പ്പറേഷന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.എട്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ബിഎംസി കമ്മിഷണര്‍ അശ്വിനി ഭിഡേയാണ് ഡെപ്യൂട്ടി മുന്‍സിപ്പില്‍ കമ്മീഷണര്‍മാരായ പുരുഷോത്തം മാലവാഡേ, ശശാങ്ക് ഭോറേ എന്നിവരെയാണ് […]
Read more

നിതീഷ് കുമാറിനെ ഉപപ്രധാനമന്ത്രിയാക്കണമെന്ന് ജെഡിയു എംഎൽഎ

ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രിയും ജനതാദൾ നേതാവുമായ നിതീഷ് കുമാറിന് ഉപ പ്രധാനമന്ത്രി പദം നൽകണമെന്ന് ജെഡിയു എംഎൽഎ പങ്കജ് മിശ്ര. കേന്ദ്രമന്ത്രിയായും മുഖ്യമന്ത്രിയായി 20 വർഷവും അനുഭവസമ്പത്തുള്ള നേതാവാണ് നിതീഷ് കുമാർ. അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയാക്കിയാൽ ബിഹാറിലെ ജനങ്ങൾ സന്തോഷിക്കും. സോഷ്യലിസ്റ്റ് നേതാക്കളിൽ അവശേഷിക്കുന്ന ഏറ്റവും വലിയ നേതാവാണ് നിതീഷ് കുമാറെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിസഭാ പുനസംഘടന ഉടനെന്ന സൂചനങ്ങൾക്കിടെയാണ് ജെഡിയു സമ്മർദ്ദം ശക്തമാക്കുന്നത്. നിതീഷ് കുമാറിനെ ഉപപ്രധാനമന്ത്രിയാക്കണമെന്ന് ആർജെഡിയും ആവശ്യപ്പെട്ടിരുന്നു. ആർജെഡി നേതാവ് മുകേഷ് റോഷനാണ് […]
Read more

Recent News