അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; പ്രതികളുടെ വീടുകളിൽ റെയ്ഡ്
അയോധ്യ: അയോധ്യ രാമക്ഷേത്ര നിർമ്മാണ സംഭാവന ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി പൊലീസ്. കേസിലെ എട്ട് പ്രതികളുടെയും വീടുകളിൽ അയോധ്യ പൊലീസ് ഒരേസമയം റെയ്ഡ് നടത്തി. മജിസ്ട്രേറ്റുമാരുടെ സാന്നിധ്യത്തിൽ അവിനാഷ് ശുക്ല, ലവ് കുഷ് മിശ്ര, രാമശങ്കർ യാദവ് എന്നിവരുൾപ്പെടെയുള്ളവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ക്രമക്കേട് ആരോപിക്കപ്പെട്ട എട്ട് പേരും നിലവിൽ ജൂൺ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അതേസമയം തട്ടിപ്പ് വിവരം ട്രസ്റ്റ് നേരത്തെ അറിഞ്ഞിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നു. ക്ഷേത്രത്തിലെ ധനസമാഹരണത്തിൽ ക്രമക്കേട് നടന്ന […]
Read more

