Category: national

നീറ്റ് പുനഃപരീക്ഷ; രാജ്യവ്യാപക മോക്ക് ഡ്രിൽ നാളെ

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാളെ രാജ്യവ്യാപക മോക് ഡ്രിൽ നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ചു വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന മോക്ക് ഡ്രില്ലിൽ രണ്ടര ലക്ഷത്തിലധികം സുരക്ഷാ ഉദ്യോ​ഗസ്ഥ‍ർ ഭാ​ഗമാകും. തയ്യാറെടുപ്പ് വിലയിരുത്താനും സുഗമമായ പരീക്ഷാ നടത്തിപ്പ് ലക്ഷ്യമിട്ടുമാണ് മോക് ഡ്രിൽ നടത്താൻ തീരുമാനിച്ചത്. ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്ന് മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതോടെയാണ് ജൂൺ 21ന് പുനപരീക്ഷ നടക്കുന്നത്. പുനഃപരീക്ഷയ്ക്ക് മുന്നോടിയായി എല്ലാ മെഡിക്കൽ കോളജുകൾക്കും […]
Read more

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച നടത്തി അഭിഷേക് ബാനര്‍ജി

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പാര്‍ലമെന്റ് ചേമ്പറിലെത്തി സ്പീക്കറുമായി അഭിഷേക് ബാനര്‍ജി കൂടിക്കാഴ്ച നടത്തിയത്. വിമത എം പിമാരെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആവശ്യം ഉന്നയിച്ചാണ് ടിഎംസി നേതാക്കാള്‍ സ്പീക്കറെ സമീപിച്ചത്. അഭിഷേക് ബാനര്‍ജി, ഡെറിക് ഒബ്രിയാന്‍, മഹുവ മൊയ്ത്ര, സൗഗതാ റോയ്, കല്യാണ്‍ ബാനര്‍ജി എന്നിവരാണ് കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നത്.നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയുമായി ലയിച്ചതിന് ശേഷം തങ്ങളെ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്ന […]
Read more

നഷ്ടപരിഹാരം നൽകണം, പ്രധാനമന്ത്രിക്ക് കത്തയച്ച് സിജെപി സ്ഥാപകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോക്രോച്ച് ജനത ജനതാ പാര്‍ട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. ചോദ്യപേപ്പർ ചോർച്ചക്കിടെ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരാജയങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാനെ പുറത്താക്കണമെന്നും തുറന്ന കത്തിൽ സിജെപി സ്ഥാപകൻ ആവശ്യപ്പെട്ടു. പല മാതാപിതാക്കളും മക്കളുടെ വിദ്യാഭ്യാസത്തിനായി ലോണുകളെടുത്തിരുന്നതടക്കം കത്തില്‍ അഭിജീത്ത് പരാമര്‍ശിക്കുന്നുണ്ട്.‘ഭാരമേറിയ ഹൃദയവുമായാണ് ഈ കത്തെഴുതുന്നത്, നമ്മുടെ രാജ്യത്തിന്റെ […]
Read more

മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ പ്രമേയവുമായി തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. കാവേരി നദിക്ക് കുറുകെ ഡാം നിർമിക്കാനുള്ള കർണാടകത്തിന്‍റെ നീക്കത്തിന് എതിരെയാണ് പ്രമേയം അവതരിപ്പിച്ചത്. പാരിസ്ഥിതിക – സാങ്കേതിക അനുമതി നൽകരുതെന്ന് കേന്ദ്രത്തോട് തമിഴ്നാട് ആവശ്യപ്പെട്ടു. തമിഴ്‌നാടിൻ്റെ ജലാവകാശം സംരക്ഷിക്കുന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സി ജോസഫ് വിജയ് വ്യക്തമാക്കി. പ്രമേയത്തെ പിന്തുണച്ച് കോൺഗ്രസ് എംഎൽഎമാരും രംഗത്തെത്തി. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. കാവേരി തർക്ക പരിഹാര ട്രൈബ്യൂണലിൻ്റെയും […]
Read more

നീറ്റ്-യുജി പുനഃപരീക്ഷ : ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി

അഹമ്മദാബാദ്: നീറ്റ് യുജി പുനഃപരീക്ഷ നടക്കാനിരിക്കെ ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി. അഹമ്മദാബാദ് ന്യൂ റാണിപിലെ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. രഹാന്‍ പട്ടേല്‍ എന്ന 17കാരനാണ് ജീവനൊടുക്കിയത്. പുലര്‍ച്ചെ 2.30നാണ് സംഭവം. അമ്മയ്ക്കും ഇളയസഹോദരനുമൊപ്പം താമസിച്ച് വരികയായിരുന്നു വിദ്യാര്‍ത്ഥി. കിടപ്പുമുറിയോട് ചേര്‍ന്നുള്ള ബാല്‍ക്കണിയില്‍ കെട്ടിയ സുരക്ഷാവല മുറിച്ചാണ് വിദ്യാര്‍ത്ഥി 14 നില കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും താഴേക്ക് ചാടിയത്. അപ്പാര്‍ട്‌മെന്റിലെ സുരക്ഷാ ജീവനക്കാരനാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. ഉടന്‍ മുന്നറിയിപ്പ് അലാറം മുഴക്കുകയും […]
Read more

ഹൈക്കോടതികളുടെ ഹെഡ്മാസ്റ്ററല്ല സുപ്രീം കോടതിയെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: സുപ്രീം കോടതി ഹൈക്കോടതികളുടെ ഹെഡ് മാസ്റ്റർ അല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഹൈക്കോടതികളുടെ സ്വതന്ത്ര ഭരണഘടന അവകാശത്തെ ബഹുമാനിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതിയെക്കാൾ വിശാലമായ അധികാരപരിധി ചില കാര്യങ്ങളിൽ ഹൈക്കോടതികൾക്ക് വിനിയോഗിക്കാൻ കഴിയുമെന്നും സൂര്യകാന്ത് പറഞ്ഞു. ജാർഖണ്ഡ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് നിരീക്ഷണം. “ഹൈക്കോടതികളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ഹെഡ്മാസ്റ്റർമാരായിട്ടല്ല ഞങ്ങൾ ഇവിടെ ഇരിക്കുന്നത്. അവർ ഭരണഘടനാ സ്ഥാപനങ്ങളാണ്, ആർട്ടിക്കിൾ 226, 227 പ്രകാരമുള്ള അവരുടെ അധികാരങ്ങൾ ചിലപ്പോൾ ഈ കോടതിയേക്കാൾ […]
Read more

ദുര്‍മന്ത്രവാദം ചെയ്യുന്നു’ എന്ന സംശയം; വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തി ഡോക്ടര്‍

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കൈലാഷ് ഹില്‍സ് പ്രദേശത്ത് വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തി തൊഴിലുടമയായ ഡോക്ടര്‍. ഡോക്ടര്‍ മനീഷ് ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഡല്‍ഹിയിലെ പ്രമുഖ ത്വക്ക് രോഗ വിദഗ്ദ്ധനാണ് പ്രതിയായ മനീഷ്. വീട്ടുജോലിക്കാരിയായ മീന എന്ന സ്ത്രീയെ ഇവര്‍ കത്തിയും ബാറ്റും ഉപയോഗിച്ച് കൊലപ്പെടുത്തിയന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഒരു സ്ത്രീ രക്തക്കുളത്തില്‍ കിടക്കുന്നതായി സമീപവാസികളില്‍ ഒരാള്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം […]
Read more

രണ്ട് തവണ ദേശീയഗാനം ഉയർന്നതിൽ സന്തോഷമുണ്ടെന്ന് ഗവർണർ

ചെന്നൈ: ഇന്ന് തമിഴ്നാട് നിയമസഭയിൽ രണ്ട് തവണ ദേശീയഗാനം ഉയർന്നതിൽ സന്തോഷമുണ്ടെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗവർണർ ഇതിനെ പുതുയുഗപ്പിറവി എന്നാണ് വിശേഷിപ്പിച്ചത്. തുടക്കത്തിൽ തമിഴ് തായ് വാഴ്ത്തും അവസാനിക്കുമ്പോൾ ദേശീയഗാനവും ആയിരുന്നു തമിഴ്നാട്ടിലെ കീഴ്വഴക്കം. ഇന്ന് തുടക്കത്തിൽ തമിഴ് തായ് വാഴ്ത്തും ദേശീയഗാനവും പാടി. വീണ്ടും ദേശീയഗാനം ആലപിച്ചാണ് സഭ അവസാനിപ്പിച്ചത്. പിന്നാലെ ജനാധിപത്യത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്ന നിലപാടെന്ന് ലോക്ഭവൻ പ്രതികരിച്ചു. ലോക്ഭവനും സർക്കാരും തമ്മിലുള്ള സുന്ദര ബന്ധത്തിന്റെ തുടക്കമാണ് ഇതെന്നും ഗവർണർ പറഞ്ഞു. വന്ദേമാതരം […]
Read more

ടെലഗ്രാം താൽക്കാലികമായി നിരോധിച്ച സംഭവം; കമ്പനി ഡൽഹി ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ മറുപടി സമർപ്പിച്ച് കേന്ദ്രം

ഡൽഹി: നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിൽ ടെലഗ്രാം മെസ്സേജിങ് ആപ് താൽക്കാലികമായി നിരോധിച്ചതിനെതിരെ കമ്പനി ഡൽഹിഹൈക്കോടതിയിൽ നൽകിയ പരാതിയിൽ മറുപടി സമർപ്പിച്ച് കേന്ദ്രം. നിയമവിരുദ്ധ കാര്യങ്ങൾക്ക് ടെലഗ്രാം ഉപയോഗിക്കപ്പെടുന്നുവെന്നും കോപ്പിറൈറ്റ് ഉള്ള കണ്ടെന്റുകൾ പോലും പ്രചരിപ്പിക്കുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി. ഭീകരവാദത്തിന് വരെ ടെലഗ്രാം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, ഐടി ആക്ട് സെക്ഷൻ 69 എ പ്രകാരം ഈ നിരോധനം നിലനിൽക്കുമോ എന്നാണ് പരിശോധിക്കുന്നതെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഒരു സംഭവത്തിന്റെ പേരിൽ മുഴുവൻ ആപ്പും നിരോധിക്കണമോ എന്നതാണ് […]
Read more

Recent News