Category: national

17-ാം വയസ്സിൽ ചരിത്രനേട്ടം; ഏഷ്യൻ ഗെയിംസിൽ കുംകുമിന് അമ്പെയ്ത്തിൽ സ്വർണം

17കാരിയായ ഇന്ത്യൻ താരം കുംകും അനിൽ മോഹോദ് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വ്യക്തിഗത റികർവ് അമ്പെയ്ത്തിൽ സ്വർണം നേടി ചരിത്രം കുറിച്ചു. ദക്ഷിണ കൊറിയയുടെ ഒ യെജിനെതിരെ 5-5ന് മത്സരം സമനിലയായതിനെ തുടർന്ന് നടന്ന ഷൂട്ടൗട്ടിലാണ് കുംകും വിജയം സ്വന്തമാക്കിയത്. നിർണായക അമ്പിൽ കുംകും 10 പോയിന്റ് നേടിയപ്പോൾ കൊറിയൻ താരം 8 പോയിന്റിലാണ് ഒതുങ്ങിയത്. ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത റികർവ് ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി കുംകും മാറി. ഫൈനലിലേക്കുള്ള വഴിയിൽ ലോക […]
Read more

മുല്ലപ്പെരിയാറിൻ്റെ വൃഷ്ടിപ്രദേശത്ത് മഴ പെയ്യാന്‍ പ്രാര്‍ത്ഥനയുമായി തമിഴ്‌നാട്ടിലെ കർഷകർ

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും തേനി ജില്ലയിലും മഴ പെയ്യാന്‍ പ്രത്യേക പ്രാര്‍ത്ഥനയുമായി തമിഴ്‌നാട്ടിലെ കര്‍ഷകര്‍. തേനി ജില്ലയിലെ കര്‍ഷകര്‍ വെള്ളിയാഴ്ച വീരപാണ്ടി ഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ വരുണപൂജ നടത്തി. കമ്പം വാലി വാട്ടര്‍ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വതത്തില്‍ കര്‍ഷകരും പൊതുജനങ്ങളും ചേര്‍ന്നാണ് പൂജയും യാഗവും സംഘടിപ്പിച്ചത്. തേനി, മധുര, ഡിണ്ടിഗല്‍, ശിവഗംഗ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളുടെ പ്രധാന ജലസ്രോതസ്സായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴയ്ക്കായാണ് പ്രാർത്ഥിച്ചത്. നിലവിൽ 116.85 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ […]
Read more

ലോറി മറിഞ്ഞു, മദ്യക്കുപ്പികൾ റോഡിൽ; ബിഹാറിൽ ജനക്കൂട്ടത്തിന്റെ ‘കൊള്ള’

പട്ന: ബിഹാറിൽ മദ്യം കടത്തിയ ലോറി അപകടത്തിൽപ്പെട്ടതിന് പിന്നാലെ റോഡിൽ നാടകീയ രംഗങ്ങൾ. അപകടത്തിൽ ലോറിയിൽ ഉണ്ടായിരുന്ന മദ്യക്കുപ്പികൾ റോഡിലേക്ക് ചിതറുകയായിരുന്നു. ഇതോടെ സ്ഥലത്ത് എത്തിയ ജനക്കൂട്ടം കുപ്പികൾ വാരിയെടുക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. ലോറി അപകടത്തിൽപ്പെട്ടതോടെ റോഡിൽ ചിതറിക്കിടന്ന കുപ്പികൾ നാട്ടുകാർ കൂട്ടത്തോടെ ശേഖരിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. മദ്യനിരോധനം നിലനിൽക്കുന്ന ബിഹാറിലാണ് സംഭവം എന്നതാണ് ഇതിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. സംസ്ഥാനത്ത് മദ്യത്തിന്റെ വിൽപ്പനയും ഉപയോഗവും നിരോധിച്ചിട്ടുള്ള സാഹചര്യത്തിലാണ് മദ്യം കൊണ്ടുപോയ […]
Read more

രാജ്യത്തെ പ്രതിഷേധങ്ങൾ ഒരുമിപ്പിക്കാൻ ‘സത്യാഗ്രഹ’; ഡിജിറ്റൽ പ്ലാറ്റ്‌ഫോം പുറത്തിറക്കി രാഹുൽ ഗാന്ധി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളെയും ജനങ്ങളുടെ പരാതികളെയും ഒരുമിപ്പിക്കാൻ ‘സത്യാഗ്രഹ’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിഷേധങ്ങളുടെ വിവരങ്ങൾ ഒരിടത്ത് ലഭ്യമാക്കുകയും സമാന വിഷയങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയുമാണ് ലക്ഷ്യം വിദ്യാർഥികൾ, കർഷകർ, ആദിവാസികൾ, ദളിത് വിഭാഗങ്ങൾ, സ്ത്രീകൾ തുടങ്ങിയവർ നേരിടുന്ന വിവിധ വിഷയങ്ങളിലെ പ്രതിഷേധങ്ങൾ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാം. ഭൂമി, അവകാശങ്ങൾ, വിദ്യാഭ്യാസം, പരീക്ഷകൾ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട സമരങ്ങൾക്കും ഇവിടെ വിവരങ്ങൾ നൽകാനാകും. […]
Read more

ഇന്ത്യ–ബ്രസീൽ പോരാട്ടം ഇന്ന്! കൊൽക്കത്തയിൽ ഫുട്ബോൾ ആവേശം

കൊല്‍ക്കത്ത: കൊൽക്കത്തയിൽ ഇന്ന് ഫുട്ബോൾ ആവേശത്തിന്റെ രാത്രി. ഇന്ത്യയും ബ്രസീലും തമ്മിലുള്ള കാത്തിരുന്ന പോരാട്ടത്തിന് സോൾട്ട് ലേക്ക് സ്റ്റേഡിയം വേദിയാകും. രാത്രി ഏഴരയ്ക്കാണ് മത്സരം.ലോക ഫുട്ബോളിലെ വമ്പൻ ശക്തിയായ ബ്രസീൽ ഇന്ത്യൻ മണ്ണിൽ ഇറങ്ങുമ്പോൾ ആരാധകരുടെ ശ്രദ്ധ മുഴുവൻ മത്സരത്തിലേക്കാണ്. വിനീഷ്യസ് ജൂനിയർ, മാർക്വീഞ്ഞോസ്, മതിയാസ് കൂന്യ, ഡാനിലോ, എൻഡ്രിക്ക്, മഗാലയ്സ്, മാർട്ടിനെല്ലി തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെട്ട സംഘമാണ് ബ്രസീലിനായി കളത്തിലിറങ്ങുന്നത്. എതിരാളിയെ വിലകുറച്ച് കാണുന്നില്ലെന്നാണ് ബ്രസീൽ പരിശീലകൻ കാർലോ ആൻചലോട്ടിയുടെ പ്രതികരണം. അതേസമയം, ശക്തരായ […]
Read more

ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല; ദളിത് യുവതി റോഡരികിൽ പ്രസവച്ചു; ഡോക്ടറുടെ ജോലി പോയി

ഭദോഹി: ഉത്തർപ്രദേശിലെ ഭദോഹിയിൽ ജാതി വിവേചനത്തെത്തുടർന്ന് ആശുപത്രി അധികൃതർ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് 20 കാരിയായ ദളിത് യുവതി റോഡരികിൽ പ്രസവിച്ചു. ഭദോഹിയിലെ മഹാരാജ ചേത് സിങ് ഗവൺമെന്റ് ആശുപത്രിക്ക് പുറത്താണ് സംഭവം നടന്നത്. ദളിത് വിഭാഗമായ മുസഹർ സമുദായത്തിൽപ്പെട്ടതായതിനാൽ ആശുപത്രി ജീവനക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സും പ്രസവചികിത്സ നൽകാൻ വിസമ്മതിച്ചെന്ന് കുടുംബം ആരോപിച്ചു. കടുത്ത പ്രസവവേദനയോടെ ആശുപത്രിയിൽ എത്തിയ യുവതിയെ “മുസഹർ സമുദായക്കാരിയാണ്, പ്രസവമെടുക്കില്ല” എന്ന് പറഞ്ഞ് ജീവനക്കാർ അപമാനിക്കുകയും പുറത്താക്കുകയുമായിരുന്നു എന്നാണ് ആരോപണം. തുടർന്ന് ആശുപത്രിക്ക് […]
Read more

44 വർഷത്തിന് ശേഷം വീണ്ടും സുവർണനിറം

ഐച്ചി-നഗോയ (ജപ്പാൻ) : ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ. 44 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്വർണ മെഡൽ സ്വന്തമാക്കി ഇന്ത്യൻ വനിതാ ഹോക്കി ടീം. ഫൈനലിൽ ചൈനയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ അഭിമാന നേട്ടം.മത്സരത്തിന്റെ പത്താം മിനിറ്റിൽ ലാൽറെംസിയാമി നേടിയ ഗോളാണ് ഇന്ത്യയ്ക്ക് നിർണായക ലീഡ് സമ്മാനിച്ചത്. മികച്ച ടോമഹോക്ക് ഷോട്ടിലൂടെയായിരുന്നു താരത്തിന്റെ ഗോൾ. പിന്നീട് സമനിലയ്ക്കായി ചൈന ശക്തമായ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു […]
Read more

രാജ്യത്താകെ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു; വൻ പ്രതിസന്ധി

ഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിൽ രാജ്യത്തെ യഥാർത്ഥ വൈദ്യുതി ആവശ്യകത കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിച്ചെന്ന് റിപ്പോർട്ട്. മഴയുടെ കുറവും ഉയർന്ന താപനിലയുമാണ് പ്രതീക്ഷിച്ചതിലും അധികം വൈദ്യുതി ആവശ്യകതയിലേക്ക് രാജ്യത്തെ നയിച്ചത്. കേന്ദ്ര സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ഹ്രസ്വകാല പ്രവചനങ്ങളേക്കാൾ കുറവാണ് സാധാരണഗതിയിൽ യഥാർത്ഥ വൈദ്യുതി ഉപഭോഗം വരാറുള്ളതെങ്കിലും, ഇത്തവണ അത് പ്രവചിച്ചതിനേക്കാൾ 3.3 ശതമാനം ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരിക്ക് ശേഷം 2022-ലും (1.8%), 2023-ലും (0.75%) മാത്രമാണ് […]
Read more

സ്മിത്ത് മച്ചാറിന് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണം; പ്രധാനമന്ത്രിക്ക് കത്തെഴുതി ഇന്ത്യൻ പൈലറ്റുമാരുടെ സംഘടന

ഡൽഹി: രാജ്യത്തിന് അഭിമാനമായി മാറിയ ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണമെന്ന ആവശ്യവുമായി ഇന്ത്യയിലെ പൈലറ്റുമാരുടെ സംഘടനയായ ദ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്ഐപി). ആവശ്യം ഉന്നയിച്ച് എഫ്ഐപി, പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. സ്മിത്ത് മച്ചാറിൻ്റെ അസാമാന്യ ധീരത അടക്കം ചൂണ്ടിക്കാട്ടിയാണ് എഫ്ഐപിയുടെ ആവശ്യം. നേരത്തെ സമാന ആവശ്യം ഉന്നയിച്ച് മിലിന്ദ് ദിയോറ എംപിയും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ, സ്മിത്ത് മച്ചാറിനെ അശോക ചക്ര പുരസ്കാരത്തിന് പരിഗണിക്കണമെന്ന് മിലിന്ദ് […]
Read more

ഗാന്ധിജിയെ വധിച്ച ​ഗോഡ്സെയെ വാഴ്ത്തുന്ന ​ഗുണ്ടകൾ ഇവിടെ ഉണ്ടെന്ന് മറക്കരുത്’; പ്രകാശ് രാജ്

ചെന്നെെ: മഹാത്മാ​ ​ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുമ്പോൾ‍ അദ്ദേഹത്തെ വധിച്ച വ്യക്തിയെ വാഴ്ത്തുന്ന ചില ​ഗുണ്ടകൾ ഇവിടെയുണ്ടെന്ന് മറക്കരുതെന്ന് നടൻ പ്രകാശ് രാജ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ തുറന്ന സമരം പ്രഖ്യാപിച്ച കോക്രോച്ച് പാർട്ടിക്ക് പിന്തുണ അറിയിച്ച് പങ്കുവച്ച വിഡിയോയിലാണ് പ്രകാശ് രാജ് ഇക്കാര്യം പറഞ്ഞത്. അവകാശങ്ങൾക്ക് വേണ്ടിയുള്ള സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കാനും വിഡിയോയിലൂടെ പ്രകാശ് രാജ് പറഞ്ഞു. പ്രധാനമന്ത്രി ജെൻ സി തലമുറയെ അഭിസംബോധന ചെയ്യുന്നതിനെ അനുകരിച്ച് ‘ഹായ് ഫ്രണ്ട്സ്’ എന്നു പറഞ്ഞു കൊണ്ടാണ് പ്രകാശ് […]
Read more

Recent News