Category: national

സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസ് വിട്ടു

കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്റെ ചെറുമകനായ ചന്ദ്രകുമാര്‍ പാര്‍ട്ടി വിട്ടത്. ‘വ്യക്തിപരമായ കാരണങ്ങളാല്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുന്നു. പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു’ എന്നാണ് പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിക്ക് നല്‍കിയ രാജിക്കത്തില്‍ ചന്ദ്രകുമാര്‍ ബോസ് പറയുന്നത്. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെടുന്നതിന് ആഴ്ചകള്‍ മുന്‍പ് ഏപ്രില്‍ […]
Read more

പ്രശാന്ത് കിഷോറിന് ആശംസകളുമായി എം കെ സ്റ്റാലിൻ

ചെന്നൈ: ബിഹാറിലെ ബങ്കിപ്പൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോറിനെ അഭിനന്ദിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ. ബങ്കിപ്പൂരിലെ ജനങ്ങളെയും ബിഹാറിനെയും സേവിക്കുന്നതിൽ ആശംസകൾ നേരുന്നതായി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ എം കെ സ്റ്റാലിൻ പറഞ്ഞു. 2021ലെ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്കൊപ്പവും പിന്നീട് വിജയ്ക്കൊപ്പവും പ്രശാന്ത് കിഷോർ സഹകരിച്ചിട്ടുണ്ട്. ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ജൻ സുരാജിന്റെ ആദ്യ തെരഞ്ഞെടുപ്പ് വിജയം കുറിച്ച പ്രശാന്ത് കിഷോറിന് […]
Read more

ബാബറി മസ്ജിദ് അന്വേഷണ കമ്മീഷന്‍; ജസ്റ്റിസ് എംഎസ് ലിബര്‍ഹാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചതിനെ കുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് മന്‍മോഹന്‍ സിങ് ലിബര്‍ഹാന്‍ (87) അന്തരിച്ചു. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചനയും അയോധ്യയിലുണ്ടായ വ്യാപക അക്രമ സംഭവങ്ങളും അന്വേഷിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി പിവി നരസിംഹറാവുവാണ് ലിബര്‍ഹാനെ നിയോഗിച്ചത്. 1964ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലിബര്‍ഹാന്‍, 1970 മുതല്‍ 1987 വരെ പഞ്ചാബ്-ഹരിയാന ബാര്‍ കൗണ്‍സില്‍ അംഗമായിരുന്നു. 1976 മുതല്‍ 1983 വരെ […]
Read more

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി; നേതാക്കള്‍ ക്ഷമ കാണിക്കണം, അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍ നേതാക്കള്‍ക്ക് ഡികെ ശിവകുമാറിന്റെ അനുനയ സന്ദേശം. നേതാക്കള്‍ ക്ഷമ കാണിക്കണം എന്നാണ് ശിവകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിസഭയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് മറ്റു സ്ഥാനങ്ങള്‍ നല്‍കുമെന്ന വാഗ്ദാനവും അനുനയത്തിന്റെ ഭാഗമായി മുന്നോട്ട് വെച്ചിട്ടുണ്ട്. സിദ്ധരാമയ്യയെ അനുനയിപ്പിക്കാനും ഹൈക്കമാന്റ് ശ്രമം തുടരുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സിദ്ധരാമയ്യയുമായി സംസാരിക്കും. മന്ത്രിസഭാ പുനഃസംഘടനയിലെ അതൃപ്തി പരിഹരിക്കാനാണ് നീക്കം. പുനസംഘടിപ്പിച്ച മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് സിദ്ധരാമയ്യ വിട്ടു […]
Read more

ഷെയ്ഖ് ഹസീനയുടെ ഡല്‍ഹിയിലെ പൊതു പരിപാടി; ഉഭയകക്ഷി ബന്ധത്തിന് വിള്ളലുണ്ടാകും: മുന്നറിയിപ്പുമായി ബംഗ്ലാദേശ്

ന്യൂഡല്‍ഹി: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഡല്‍ഹിയിലെ പൊതു പരിപാടിയില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി ബംഗ്ലാദേശ്. ഇന്ത്യയില്‍ നിന്നുള്ള ഹസീനയുടെ രാഷ്ട്രീയ പ്രവര്‍ത്തനം ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നാണ് ബംഗ്ലാദേശ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി താരീക്ക് റഹ്‌മാന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഹുമയുന്‍ കൊബിര്‍ ആണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഫോറിന്‍ കറസ്‌പോണ്ടേഴ്‌സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ സംഘടിപ്പിക്കുന്ന പരിപാടിയെ ചൊല്ലിയാണ് വിവാദം. നാളെ നടക്കുന്ന പരിപാടിയില്‍ ഓണ്‍ലൈന്‍ ആയാണ് ഷെയ്ഖ് ഹസീന പങ്കെടുക്കുന്നത്. […]
Read more

ഡോ. വിഷ്ണുവർധൻ റെഡ്ഢി ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ

ദുബായ്: ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറലായി ഡോ. വിഷ്ണുവർധൻ റെഡ്ഡി നിയമിതനായി. യു.എ.ഇ. വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗിക പത്രങ്ങൾ സമർപ്പിക്കുന്നതോടെ അദ്ദേഹം ചുമതലയേൽക്കും. കാലാവധി പൂർത്തിയാക്കി മടങ്ങിയ സതീഷ് കുമാർ ശിവന് പകരമാണ് പുതിയ നിയമനം. തെലങ്കാനയിൽനിന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ഡോ. വിഷ്ണുവർധൻ റെഡ്ഡി. വറങ്കൽ സ്വദേശിയായ അദ്ദേഹം 2008 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എ.എഫ്.എസ്.) ഉദ്യോഗസ്ഥനാണ്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽനിന്നുള്ള […]
Read more

രാജ്യം മുഴുവൻ സഞ്ചരിക്കും; പ്രതിഷേധത്തിന് പിന്നാലെ സിജെപിയുടെ അടുത്ത നീക്കം

മുംബൈ: ഡൽഹി ജന്തർ മന്തറിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധങ്ങൾക്ക് ശേഷം, രാജ്യത്തെ യുവാക്കളെ സംഘടിപ്പിച്ച് അടുത്ത ഘട്ട മുന്നേറ്റത്തിന് രൂപം നൽകാനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 5, 6 തീയതികളിൽ മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗറിൽ വെച്ച് പാർട്ടി രണ്ടുദിവസത്തെ യോഗം ചേരുമെന്ന് പ്രഖ്യാപിച്ചു. പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ, വക്താക്കൾ, സംഘടനാ നേതാക്കൾ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.ജന്തർ മന്തർ പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്ത അമ്പതോളം പ്രധാന വോളന്റിയർമാരുമായും […]
Read more

പരസ്യമായി മാപ്പുപറയിച്ചതില്‍ വൈരാഗ്യം; അധ്യാപികയെ സ്‌കൂളില്‍ കയറി കുത്തിക്കൊലപ്പെടുത്തി

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ അധ്യാപികയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. സിക്കോണയിലെ സരസ്വതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക സന്ധ്യ(26)യാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകള്‍ക്കകം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ട് ഗ്രാമവാസിയായ അമിത് ( 21 ) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കിയെത്തിയ പ്രതി, സംസാരിക്കണമെന്ന് പറഞ്ഞ് അധ്യാപികയെ ക്ലാസില്‍ നിന്നും വിദ്യാലയത്തിന്റെ കവാടത്തിലേക്ക് വിളിച്ചു വരുത്തി. പുറത്തേക്ക് വന്ന സന്ധ്യയെ ഇയാള്‍ തുരുതുരാ കൂത്തുകയായിരുന്നു. […]
Read more

17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. കേരളത്തിന് പുറമെ തമിഴ്നാട്, ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ജമ്മു കശ്മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പ്രളയം രൂക്ഷമായ അസമിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 87 ആയി ഉയർന്നു. ഏഴ് ജില്ലകളിലായി 1.28 ലക്ഷം ജനങ്ങളെയാണ് ദുരന്തം ബാധിച്ചത്. നിരവധി […]
Read more

മന്ത്രിസഭാ വികസനത്തെ ചൊല്ലി തർക്കം; കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ മന്ത്രിസഭാ വികസനത്തെ ചൊല്ലി പാർട്ടിയിലുണ്ടായ അതൃപ്തി പരസ്യപ്രതിഷേധത്തിലേക്ക്. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഇൻഡി മണ്ഡലത്തിലെ എംഎൽഎ യശ്വന്ത്‍രായ ഗൗഡ പാട്ടീലും ഭദ്രാവതി എംഎൽഎ സംഗമേഷും സ്ഥാനം രാജി പ്രഖ്യാപിച്ചു. പിന്നാലെ മുതിർന്ന അംഗം ടി.ബി. ജയചന്ദ്രയും രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രിയ നേതാക്കൾക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് എംഎൽഎമാരുടെ അനുയായികൾ തെരുവിലിറങ്ങി. മണ്ഡ്യ, കൊപ്പള എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വിജയനഗരിയിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെ വലിയ ജനരോഷം ഉയർന്നു. രോഷാകുലരായ […]
Read more

Recent News