Category: national

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസ്; തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ കുറ്റക്കാരന്‍

മുംബൈ: ബലാത്സംഗക്കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ കുറ്റക്കാരനെന്ന് വിധി. കേസില്‍ തരുണിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ഗോവ സര്‍ക്കാരിന്റെ അപ്പീലിലാണ് ബോംബെ ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. 2013ലാണ് തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസ് ഗോവ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഗോവയില്‍ വെച്ച് നടന്ന ഒരു പരിപാടിക്കിടെ ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് ജൂനിയര്‍ ആയിരുന്ന സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. ഈ കേസില്‍ 2021 മെയ്യിലാണ് ഗോവയിലെ സെഷന്‍സ് കോടതി തരുണ്‍ […]
Read more

അമിത് ഷാ പാര്‍ലമെന്റില്‍ ഒളിച്ച് ഇരിക്കുന്നുവെന്ന് കെ.സി വേണുഗോപാല്‍

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് എതിരായ പൊലീസ് നടപടിക്ക് ഉത്തരവ് നല്‍കിയത് ആരെന്ന് പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ ഒളിച്ച് ഇരിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ഒട്ടും പിന്നോട്ടില്ലെന്നും അമിത് ഷാ പ്രസ്താവന നടത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയില്‍ വിശ്വാസികളുടെ പണം അടിച്ച് മാറ്റിയെന്നും കേന്ദ്രം മൗനം പാലിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. […]
Read more

രാജ്യത്ത് പ്ലാസ്റ്റിക് കറൻസി പുറത്തിറക്കും

ന്യൂഡൽഹി: രാജ്യത്ത് പ്ലാസ്റ്റിക് കറൻസി അടുത്ത സാമ്പത്തിക വർഷം ആദ്യത്തോടെ വിപണിയിലിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. 10,20 രൂപയുടെ പോളിമർ കറൻസികൾ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ആദ്യം പുറത്തിറക്കുക.ഇത് അച്ചടിക്കുന്നതിനുള്ള പോളിമർ ലഭ്യമാക്കുന്നതിന് ടെൻഡർ വിളിച്ചിട്ടുണ്ട്. ടെൻഡർ പാസാക്കി ലഭിക്കുന്ന വസ്തുക്കളുടെ ഗുണമേന്മയും സുരക്ഷാഫീച്ചറുകളും പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ എന്തെല്ലാം സുരക്ഷാ മുൻകരുതലുകൾ നോട്ടുകളിൽ ഉൾപ്പെടുത്താനാകുമെന്ന് അറിയാനാകൂ. ഇക്കാര്യങ്ങൾ തീരുമാനിക്കുന്ന മുറയ്ക്ക് വിവരങ്ങൾ പുറത്തുവിടുമെന്നും ഗവർണർ പറഞ്ഞു. നിലവിലെ കറൻസികളെ അപേക്ഷിച്ച് പോളിമർ കറൻസികൾ കൂടുതൽ […]
Read more

‘ബി.ജെ.പി. ബോധപൂർവം തോറ്റു;EVM ചർച്ചകളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കം’; അഖിലേഷ് യാദവ്

ലഖ്നൗ: കഴിഞ്ഞ രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. ബോധപൂർവം തോറ്റതാണെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള പ്രതിപക്ഷ വിമർശനത്തെ പ്രതിരോധിക്കാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ബി.ജെ.പി.യുടെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. ബിഹാറിലെ ബങ്കിപുർ, മധ്യപ്രദേശിലെ ദതിയ എന്നീ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ ബി.ജെ.പി.യുടെ പരാജയത്തെക്കുറിച്ചായിരുന്നു അഖിലേഷിന്റെ പരാമർശം. സോഷ്യലിസ്റ്റ് നേതാവ് ജനേശ്വർ മിശ്രയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഉത്തർപ്രദേശ്, പശ്ചിമബംഗാൾ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. ഉപയോഗിച്ച ‘മോഡൽ’ ഈ ഉപതിരഞ്ഞെടുപ്പുകളിൽ മനഃപൂർവം […]
Read more

ബജറ്റില്‍ പുതുമയില്ല; വിമർശനവുമായി ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: തമിഴ്നാട്ടിൽ വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതികരിച്ച് തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍. ബജറ്റില്‍ പുതുമയില്ലെന്നാണ് വിമര്‍ശനം. കാവേരി നദീജല പ്രശ്‌നത്തെ ഉയര്‍ത്തി കാണിച്ചാണ് ഉദയനിധി പ്രതികരിച്ചത്. കാവേരിയില്‍ വെള്ളമില്ലെന്നും സര്‍ക്കാര്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിഎംകെ പല പ്രാവശ്യം വിഷയം ഉന്നയിച്ചിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ലെന്നും വിമര്‍ശനമുണ്ട്. ജൂലൈ മാസം കാവേരി നദീജലത്തില്‍ ഗണ്യമായ കുറവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടക സര്‍ക്കാരിനോട് വിഷയം സംസാരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് ധൈര്യമില്ലെന്നും […]
Read more

സിജെപി രാഷ്ട്രീയ പാര്‍ട്ടിയാകില്ല, സമ്മര്‍ദ്ദ ശക്തിയായി തുടരാൻ തീരുമാനം

മുംബൈ: കോക്രോച്ച് ജനതാ പാര്‍ട്ടി രാഷ്ട്രീയ പാര്‍ട്ടിയാകില്ല. രാജ്യത്ത് ഒരു സമ്മര്‍ദ്ദ ശക്തിയായി തുടരാനാണ് സിജെപിയുടെ തീരുമാനം. മുംബൈയിലെ സിജെപി യോഗത്തിലാണ് സ്ഥാപകന്‍ അഭിജീത് ദീപ്‌കെ തീരുമാനം അറിയിച്ചത്. രാജ്യത്ത് ഇനിയും ജനകീയ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുമെന്നും സിജെപി പറഞ്ഞു. സോനം വാങ് ചൂക്കിനെ സിജെപിയുടെ മുഖ്യ ഉപദേശകനായി മുന്നോട്ട് കൊണ്ട് പോകാനാണ് തീരുമാനം. രാജ്യത്തെ രാഷ്ട്രീയം, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളില്‍ ഉത്തരവാദിത്തവും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിന് സമ്മര്‍ദ്ദ ശക്തിയായി തുടരുമെന്നാണ് സിജെപി വ്യക്തമാക്കിയിരിക്കുന്നത്. […]
Read more

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് സർക്കാരിന്റെ ബജറ്റിലാണ് ധനമന്ത്രി മാരി വില്‍സണിന്റെ പ്രഖ്യാപനം വന്നത്. കാവേരി നദീജല തര്‍ക്കത്തിലും പ്രഖ്യാപനമുണ്ടായി. അര്‍ഹതപ്പെട്ട ജലം നേടിയെടുക്കും. മേക്കേദാട്ട് അണക്കെട്ടിനെ എതിര്‍ക്കുമെന്നും ജലദൗര്‍ലഭ്യം ഇല്ലാതാക്കാന്‍ നടപടിയെടുക്കുമെന്നും മാരി വില്‍സണ്‍ അറിയിച്ചു. നിലവില്‍ 136 അടിയാണ് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ്. നേരത്തെ തന്നെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തമിഴ്നാട് നിയമസഭയിലെ നയപ്രഖ്യാപനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനാ […]
Read more

തൃഷയ്ക്കെതിരായ പരാമർശം; ഉദയനിധി സ്റ്റാലിനെ വിമർശിച്ച് ഖുശ്ബു

ന്യൂഡൽഹി: തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ നടി തൃഷയ്ക്കെതിരെ നടത്തിയ ‘സ്ത്രീവിരുദ്ധ’ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ. സ്വയം ഒരു നേതാവെന്ന് വിളിക്കാൻ അദ്ദേഹം ലജ്ജിക്കണമെന്ന് പറഞ്ഞ ഖുശ്ബു, താനും പലതവണ ലൈംഗികാധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ടെന്നും സ്ത്രീവിരുദ്ധതയും ലിംഗവിവേചനവും ഡിഎംകെയുടെ ‘പാരമ്പര്യത്തിന്റെ’ ഭാഗമാണെന്നും പരിഹസിച്ചു.‌ തിങ്കളാഴ്ച തഞ്ചാവൂരിൽ നടന്ന ഒരു പ്രതിഷേധ പരിപാടിക്കിടെ തൃഷക്കെതിരെ ഉദയനിധി നടത്തിയ ദ്വയാർഥ പ്രയോഗമാണ്‌ വിവാദങ്ങൾക്ക് തുടക്കമായത്. ജനക്കൂട്ടത്തിൽ നിന്ന് ‘തൃഷ-തൃഷ’ എന്ന […]
Read more

അനലോഗ് പനീറിന് വിലക്കേർപ്പെടുത്തി മഹാരാഷ്ട്ര

മുംബൈ: അനലോഗ് പനീർ നിർമിക്കുന്നതും സൂക്ഷിക്കുന്നതും വിൽക്കുന്നതും വിലക്കി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ. വിലക്ക് ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് ജയിൽശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ്. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് മരണം സംഭവിച്ചാൽ ശിക്ഷ ജീവപര്യന്തത്തിലേക്ക് നീളും. പകരക്കാരൻ എന്ന അർഥത്തിലാണ് അനലോഗ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. യഥാർഥ പനീർ പാലിൽനിന്ന് നിർമിക്കുമ്പോൾ അനലോഗ് പനീർ വിലകുറഞ്ഞ വസ്തുക്കളുപയോഗിച്ച് കൃത്രിമമായി നിർമിക്കപ്പെടുന്നു. ഇതിലെ പാലിലെ കൊഴുപ്പിന് പകരം വെജിറ്റബിൾ ഓയിലോ പാം ഓയിലോ ഉപയോഗിക്കുന്നു. പനീറിൽ […]
Read more

‘റോളക്സ്’ അപ്‌ഡേറ്റ് പങ്കുവച്ച് സൂര്യ

ചെന്നൈ: തെന്നിന്ത്യൻ സിനിമയിൽ ഒരിടയ്ക്ക് തരംഗമായി മാറിയ ഫ്രാഞ്ചൈസി ആയിരുന്നു എൽ.സി.യു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനായി എത്തിയ വിക്രം എന്ന സിനിമയിൽ തന്റെ മുൻ ചിത്രമായ കൈതിയിലെ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെട്ടതോടെയാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന ഫ്രാഞ്ചൈസി ചർച്ചകൾ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാവുന്നത്. ഇതിന് പിന്നാലെ എൽ.സി.യു സ്ഥിരീകരിച്ച് ലോകേഷും രംഗത്തുവന്നിരുന്നു. അത്തരത്തിൽ വിക്രം സിനിമയിൽ ടെയിൽ എൻഡിൽ പ്രത്യക്ഷപ്പെടുന്ന എൽ.സി.യുവിലെ പ്രധാന പ്രതിനായക കഥാപാത്രമായിരുന്നു സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രം. […]
Read more

Recent News