Category: national

നീറ്റ് പ്രക്ഷോഭത്തിനിടെ കേന്ദ്ര നടപടി: ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വിനീത് ജോഷിയെ മാറ്റി

ന്യൂഡല്‍ഹി: നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായിരിക്കെ, നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വിനീത് ജോഷിയെ മാറ്റി. പഞ്ചായത്ത് രാജ് സെക്രട്ടറിയായാണ് വിനീത് ജോഷിയെ മാറ്റി നിയമിച്ചത്. വിനീത് ജോഷിക്ക് പകരം നരേഷ് പാല്‍ ഗാംഗ്‌വറിനെ പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. പശ്ചിമ ബംഗാള്‍ കേഡറില്‍ നിന്നുള്ള 1994 ബാച്ച് ഉദ്യോഗസ്ഥനാണ് പുതിയ വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിതനായ നരേഷ് പാല്‍ ഗാംഗ്‌വാര്‍. നേരത്തെ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിലെ […]
Read more

‘പഴയ പെട്രോളിലേക്ക് ഇനി ഒരു തിരിച്ചു പോക്കില്ല’; കേന്ദ്ര നയം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ന്യൂഡൽഹി: രാജ്യത്ത് ഉപയോഗിക്കുന്ന ഇ20 പെട്രോൾ (20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ) പൂർണമായും സുരക്ഷിതവും പരിസ്ഥിതി സൗഹാർദപരവുമായ ഇന്ധനമാണെന്ന് കേന്ദ്ര സർക്കാർ. എഥനോൾ കലർത്താത്ത പഴയ പെട്രോളിലേക്ക് ഇനി ഒരു തിരിച്ചു പോക്കില്ലെന്നും പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ അറിയിച്ചു. അതേ സമയം 20 ശതമാനത്തിൽ കൂടുതൽ എഥനോൾ പെട്രോളിൽ കലർത്താൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താഴ്ന്ന ഗുണനിലവാരത്തിലേക്ക് ഇനിയും മടങ്ങുന്നതിന് പകരം അത്യാധുനിക സാങ്കേതിക വിദ്യകളിലേക്ക് മുന്നേറുക എന്നതാണ് സർക്കാരിന്റെ […]
Read more

പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ ​ഗാന്ധി; വിദ്യാഭ്യാസമേഖലയെ പാടേ തകർത്തുവെന്ന് സോണിയ ​ഗാന്ധി

ഡൽഹി: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ​ഗാന്ധിയും. സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിനാണെന്നും കർഷകർക്കും, സാമൂഹികപ്രവർത്തകർക്കും പിന്നാലെ വിദ്യാർത്ഥികളിലേക്കും ആ രീതി തുടരുന്നുവെന്നും സോണിയ ​ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസമേഖലയെ പാടേ തകർത്തു. വിദ്യാർത്ഥി പ്രതിഷേധം സർക്കാരിൻ്റെ യഥാർത്ഥ മുഖം തുറന്ന് കാട്ടിയെന്നും പ്രതിപക്ഷം വിദ്യാർത്ഥികൾക്കൊപ്പമെന്നും സോണിയ ​ഗാന്ധി പറഞ്ഞു. അതേസമയം, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉയർത്തി പിന്നോട്ടില്ലെന്ന് രാഹുൽഗാന്ധിയും വ്യക്തമാക്കി. പ്രധാനമന്ത്രി മാപ്പ് പറയണം. ധർമ്മേന്ദ്രപ്രധാനെ പുറത്താക്കണം. വിദ്യാർത്ഥികളെ തല്ലിച്ചച്ചവർക്കെതിരെ നടപടി വേണമെന്നും രാഹുൽ […]
Read more

‘വിദ്യാർത്ഥികളുടെ ആവശ്യം ന്യായം’; ഡൽഹി സമരത്തിൽ സർക്കാരിനെതിരെ ബിജെപി നേതാവ് മുരളീമനോഹർ ജോഷി

ഡൽഹി: നീറ്റ് ക്രമക്കേടിനെ തുടർന്ന് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ കേന്ദ്രസർക്കാരിനെതിരെ മുതിർന്ന ബിജെപി നേതാവ് മുരളീമനോഹർ ജോഷി രം​ഗത്ത്. വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണെന്നും ഇതിനോട് അനുഭാവ പൂർണമായ നിലപാട് സ്വീകരിക്കണമെന്നും മുരളീമനോഹർ ജോഷി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ നേരിട്ട രീതി വികസിത ഇന്ത്യ എന്ന ലക്ഷ്യത്തെ ബാധിക്കുമെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ഡൽഹിയിലെ തെരുവുകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവ വിദ്യാർഥികൾ ദിവസങ്ങളായി പ്രതിഷേധം തുടരുന്ന സാഹചര്യം ഏറെ വേദനാജനകമാണ്. പരീക്ഷാ രീതികളിലെ അപാകതകൾ […]
Read more

പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് ശിക്ഷ കൂട്ടാനുള്ള ബില്ലിന് മന്ത്രിസഭ അം​ഗീകാരം; തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടുവരും

ഡൽഹി: രാജ്യത്തെ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് ശിക്ഷ കൂട്ടാനുള്ള ബിൽ മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടുവരും. പത്ത് കോടി വരെ പിഴ ചുമത്താനും പത്തു വർഷം വരെ തടവിനുമാണ് ബില്ലിലെ വ്യവസ്ഥ. കേസുകളിലെ വിചാരണ 3 മാസത്തിൽ പൂർത്തിയാക്കാനും ബില്ലിൽ പറയുന്നുണ്ട്.
Read more

‘പേപ്പർ മാഫിയയുടെ വേര് അറുക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം എന്ന് മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ പേപ്പർ മാഫിയയുടെ വേര് അറുക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പുതിയ നിയമം കൊണ്ടുവരും. 10 വർഷം ശിക്ഷയും പത്തുകോടി രൂപ പിഴയും ചുമത്തും. പുതിയ നിയമത്തിൻ്റെ കരടിൽ കടുത്ത നടപടികൾ നിർദേശിച്ച് കേന്ദ്രം. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടുവരും. പത്ത് കോടി വരെ പിഴ ചുമത്താനും പത്തു വർഷം വരെ തടവിനുമാണ് ബില്ലിലെ വ്യവസ്ഥ. കേസുകളിലെ വിചാരണ 3 […]
Read more

ജന്തർ മന്തർ പ്രതിഷേധം: ഡൽഹി പൊലീസിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥരുടെ പതിവ് അവധികൾ റദ്ദാക്കി. തലസ്ഥാനത്തെ നിലവിലെ ക്രമസമാധാന സാഹചര്യം കണക്കിലെടുത്താണ് നടപടി. വ്യാഴാഴ്ച പൊലീസ് ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ ഉത്തരവ് എല്ലാ ജില്ലാ ഡി.സി.പിമാർക്കും എഫ്.ആർ.ആർ.ഒ., ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള ഉദ്യോഗസ്ഥർക്കും മറ്റു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ബാധകമാണ്. ഈ ഉത്തരവുപ്രകാരം, മറ്റൊരു നിർദേശം ഉണ്ടാകുന്നതുവരെ കാഷ്വൽ ലീവ്, ഏൺഡ് ലീവ് ഉൾപ്പെടെയുള്ള യാതൊരു പതിവ് അവധികളും അനുവദിക്കില്ല. അടിയന്തര സാഹചര്യങ്ങളിലെ അവധി അപേക്ഷകൾ […]
Read more

‘സമയംവരുമ്പോൾ നിങ്ങൾ ഇതിന് മറുപടി പറയേണ്ടിവരും’;വിദ്യാർഥികളോടുള്ള യൂണിവേഴ്സിറ്റികളുടെ ഭീഷണിക്കെതിരേ രാഹുൽ ഗാന്ധി

ന്യൂഡൽഹി: വിദ്യാർഥികൾ പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കാൻ പാടില്ലെന്ന ഡൽഹി, ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റികളുടെ നിർദേശത്തിനെതിരേ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ നടക്കുന്ന സിജെപി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, നിയമവിരുദ്ധമായ കൂടിച്ചേരലുകളുടെ ഭാഗമാകരുതെന്ന് കഴിഞ്ഞദിവസമാണ് ഡൽഹി യൂണിവേഴ്‌സിറ്റിയും ജെഎൻയുവും വിദ്യാർഥികളോട് നിർദേശിച്ചത്. വെള്ളിയാഴ്ച എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് ഡൽഹി യൂണിവേഴ്‌സിറ്റികളുടെ നടപടിക്കെതിരേ രാഹുൽ ഗാന്ധി ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. എന്തു ധൈര്യത്തിലാണ് വിദ്യാർഥികൾ അവരുടെ ജനാധിപത്യാവകാശങ്ങൾ വിനിയോഗിക്കുന്നതിനെതിരേ ഭീഷണി മുഴക്കിയതെന്ന് രാഹുൽ ചോദിച്ചു. സമയംവരുമ്പോൾ നിങ്ങൾ ഇതിന് […]
Read more

കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി

ഡൽഹി: ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. സ്വന്തം വീഴ്ചകളിൽ നിന്ന് ഒളിച്ചോടുന്ന സർക്കാരിന്‍റെ ധാർഷ്ട്യവും നിരുത്തരവാദ സമീപനവുമാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. പാർലമെന്‍റിൽ ചർച്ച ചെയ്യാതെയാണ് ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയത്.രാഷ്ട്രീയ താല്പര്യത്തോടെയുള്ള വിസി നിയമനങ്ങൾ വിദ്യാഭ്യാസ നിലവാരം തകർത്തു. നീതിക്കായി പോരാടുന്ന വിദ്യാർഥികൾക്കൊപ്പം നിൽക്കുന്നത് തങ്ങളുടെ ധാർമ്മികവും രാഷ്ട്രീയവുമായ കടമയാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. ‘ദ ഹിന്ദു’ ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി […]
Read more

വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച ഭേദഗതി ബില്ല് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും. വന്ദേമാതരം പാടുന്നത് ആരെങ്കിലും തടസ്സപ്പെടുത്തിയാൽ മൂന്ന് കൊല്ലം വരെ തടവ് ശിക്ഷ നൽകാനാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. നിലവിൽ ദേശീയഗാനമായ ജനഗണമന ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതിനോ അവഹേളിക്കുന്നതിനോ എതിരെയുള്ള നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. വന്ദേമാതരത്തെയും കൂടി ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരികയാണ് […]
Read more

Recent News