പൈലറ്റുമാർക്ക് ഭക്ഷ്യവിഷബാധ; അന്വേഷണം ആരംഭിച്ച് ബ്രിട്ടീഷ് എയർവെയ്‌സ്
ഹൈദരാബാദ്: ഹൈദരാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തിലെ മൂന്ന് പൈലറ്റുമാർക്ക് ആകാശത്തുവെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ബ്രിട്ടീഷ് എയർവെയ്‌സ്. ഇവർക്ക് ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹൈദരാബാദിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബിഎ276 വിമാനത്തിലാണ് സംഭവം നടന്നത്. ഹൈദരാബാദിൽ താമസിച്ച ശേഷം യാത്രതിരിച്ച പൈലറ്റുമാർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. വിമാനം ഏകദേശം 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് പൈലറ്റുമാരിൽ ഒരാൾക്ക് ഗുരുതരമായ അസ്വസ്ഥത അനുഭവപ്പെട്ടത്. ഇദ്ദേഹത്തിന് വിമാനത്തിനുള്ളിൽ വെച്ച് ഓക്സിജൻ നൽകേണ്ടി […]
Read more

