Category: national

പ്രഗ്നാനന്ദയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി; പാരിതോഷികമായി 50 ലക്ഷം രൂപ കൈമാറി

ചെന്നൈ: നോർവേ ചെസ്സ് ടൂർണമെന്റിൽ ചരിത്ര കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയെ നേരിട്ട് അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഈ അഭിമാന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്ര​ഗ്നാനന്ദ. വിമാനത്താവളത്തിൽ നിന്നും പ്ര​ഗ്നാനന്ദ നേരെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി വിജയ്‌യുടെ അഭ്യർത്ഥന പ്രകാരം ഇരുവരും ഒന്നിച്ച് ചെസ്സ് കളിക്കുകയും കളിയിൽ പ്രഗ്നാനന്ദ മുഖ്യമന്ത്രിയെ തോൽപ്പിക്കുകയും ചെയ്തു. ചതുരംഗ കളത്തിൽ പ്രഗ്നാനന്ദക്ക് മുന്നിലെ പരാജയം കൈയ്യടിച്ച് ആഘോഷിക്കാനും […]
Read more

സുഖേന്ദു ശേഖര്‍ റോയി തൃണമൂൽ കോൺ​ഗ്രസ് വിട്ടു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും കടുത്ത പ്രതിരോധത്തിലാകുന്നു. മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയി എംപി പാര്‍ട്ടി വിട്ടു. രാജ്യസഭാംഗത്വവും അദ്ദേഹം രാജി വെച്ചു. മമത ബാനര്‍ജി ഡൽഹിയിൽ തുടരുമ്പോഴാണ് വിമത ക്യാമ്പിന് ശക്തി പകര്‍ന്നുള്ള സുഖേന്ദു ശേഖര്‍ റോയിയുടെ രാജി. ഇതിനിടെ ലോക്സഭ സ്പീക്കറെ ഈയാഴ്ച കണ്ട് പ്രത്യേക ബ്ലോക്കായിരിക്കാന്‍ വിമത എംപിമാര്‍ അനുമതി തേടും. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും മമത ക്യാമ്പ് ഉപേക്ഷിക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
Read more

മമതയ്ക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ നീക്കം

കൊൽക്കത്ത: തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ പ്രതിസന്ധികളോരോന്ന് വിടാതെ പിന്തുടരുകയാണ്. എംഎൽഎമാരിൽ ഭൂരിഭാഗം പേരും വിമതസഖ്യത്തിലേക്ക് പോയതിന് പിന്നാലെ എംപിമാരുടെ കാര്യത്തിൽ ആശങ്ക ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടിയിരിക്കുകയാണ് കെട്ടിട ഉടമ. ഇപ്പോൾ പാർട്ടിയുടെ ദേശീയ ആസ്ഥാനമായി നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടം ഒഴിയണമെന്നാണാവശ്യം. 2022ലാണ് പാർട്ടി ആസ്ഥാനം പ്രവർത്തിക്കുന്ന കെട്ടിടം ടിഎംസി വാടകയ്ക്ക് എടുക്കുന്നത്. ഇതിന് മുമ്പ് ഈ കെട്ടിടം കൊൽക്കത്തയിലെ പ്രശസ്തമായ ഒരു […]
Read more

ഇന്ത്യ സഖ്യത്തിന്റെ ഭാവി ഇന്നറിയാം; യോഗം ഇന്ന് ഉച്ചക്ക്

ഡൽഹി: ഇന്ത്യ സഖ്യ യോഗം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഡൽഹിയിൽ ചേരും. കോൺഗ്രസിനെതിരെ വലിയ അതൃപ്തി സഖ്യ കക്ഷികൾക്കിടയിൽ ഉടലെടുത്ത പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം ശ്രദ്ധേയമാകുന്നത്. ഇരുപത്തിമൂന്ന് പാർട്ടികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ നിലനിൽപ്പിനും യോഗം നിർണായകമാണ്. ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക , രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുക എന്നതാണ് യോഗത്തിൻ്റെ പൊതുവായ അജണ്ട. കോൺഗ്രസിൻ്റെ നിലപാടിനെതിരെയുള്ള പ്രതിഷേധം അറിയിക്കാനും സഖ്യ കക്ഷികൾ ഒരുങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിലെ സാഹചര്യം കണക്കിലെടുത്ത് ഡിഎംകെ യോഗത്തിൽ […]
Read more

മമതയ്ക്ക് വീണ്ടും തിരിച്ചടി; പ്രത്യേക ബ്ലോക്കായിരിക്കാൻ എംപിമാർ അനുമതി തേടും

കൊല്‍ക്കത്ത: വീണ്ടും മമത ബാനർജിക്ക് തിരിച്ചടി. വിമത എംപിമാർ ഈ ആഴ്ച തന്നെ ലോക്സഭ സ്പീക്കറെ കണ്ടേക്കും. പ്രത്യേക ബ്ലോക്കായിരിക്കാൻ അനുമതി തേടും. ഇരുസഭകളിലുമായി 30 എം പിമാർ ഉണ്ടാകുമെന്ന് വിമത ക്യാമ്പ് ഏവകാശപ്പെടുന്നു. മുൻസിപ്പൽ കൗൺസിലർമാരും മമത ക്യാമ്പ് വിടുന്നുവെന്ന് സൂചനയുണ്ട്. ഡൽഹി യാത്രയ്ക്ക് മുൻപ് കൗൺസിലർമാരുടെ അടിയന്തര യോഗം മമത വിളിച്ചു ചേർക്കുകയും വിമതർക്കും,ബിജെപിക്കുമൊപ്പം നീങ്ങരുതെന്ന് മമത അഭ്യർത്ഥിച്ചു അതേസമയം, ബിജെപിയുമായി സഹകരിച്ച് പാര്‍ലമെന്‍റില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് എംപിമാരുടെ നീക്കം. ഭരണഘടന ബില്ലുകളിലടക്കം […]
Read more

ഇന്ത്യ സഖ്യ യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കും

ഡൽഹി: ഇന്ത്യ സഖ്യത്തിന്റെ നിർണായകയോഗം നാളെ. ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് യോഗം ചേരുക. യോഗത്തിൽ നിന്ന് ഡിഎംകെ വിട്ടു നിൽക്കും. കോൺഗ്രസിനെതിരെയുള്ള അതൃപ്തി സിപിഐഎം നേരിട്ട് അറിയിക്കും. 23 പാർട്ടികൾ പങ്കെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഇന്ത്യ സഖ്യം എന്നും ഐക്യത്തോടെ നിലകൊള്ളുന്നു എന്ന് ജയറാം രമേശ് പറഞ്ഞു. ചിലർ തിരക്കുകൾ മൂലം അസൗകര്യം അറിയിച്ചു. എന്നാൽ എല്ലാവരും NDA സർക്കാരിന്റെ നയങ്ങളോടും നടപടികളോടും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു. കടുത്ത ഭിന്നതകൾക്കിടയിലാണ് […]
Read more

‘ലര്‍ക്കി’ലെ ആദ്യ ഗാനം പുറത്തിറങ്ങി

പുതിയ ചിത്രം ‘ലര്‍ക്കി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. പതിയിരിക്കുക എന്നര്‍ത്ഥമുള്ള ‘ലര്‍ക്ക്’ എന്ന പേരില്‍ തന്നെ കൗതുകമുണര്‍ത്തുന്ന സിനിമ എം.എ നിഷാദാണ് സംവിധാനം ചെയ്യുന്നത്. കേരളാ ടാക്കീസിന്റെ ബാനറില്‍ ആര്‍. ഹരികുമാര്‍ അവതരിപ്പിക്കുന്ന ചിത്രം അടുത്ത മാസം തിയേറ്ററുകളിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പ്രചാരണഗാനം പുറത്തിറക്കുന്നത്. ഈ ഗാനത്തിലെ ദൃശ്യങ്ങള്‍ പൂര്‍ണ്ണമായും എഐ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ജാസ്സി ഗിഫ്റ്റ് ആലപിച്ചിരിക്കുന്ന ‘Eyes on the prey’ എന്ന ഈ ഇംഗ്ലീഷ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ […]
Read more

സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒഴിവാക്കണം’; കേന്ദ്രത്തിന് കത്തുനല്‍കി അണ്ണാമലൈ

ചെന്നൈ: സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തുനല്‍കി തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. 36 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയാണ് നിലവില്‍ അണ്ണാമലൈക്ക് ലഭിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയപ്പോഴാണ് കേന്ദ്രം സുരക്ഷ അനുവദിച്ചത്. ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ അണ്ണാമലൈ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചിരുന്നു. 15 ലക്ഷത്തോളം ആളുകൾ പുതിയ പാർട്ടിയിൽ അംഗത്വമെടുത്തെന്നാണ് അണ്ണാമലൈയുടെ അവകാശവാദം. അണ്ണാമലൈയ്ക്കൊപ്പം വലിയൊരു വിഭാഗം പാർട്ടി വിട്ടേക്കുമെന്നും വിവരം വന്നിരുന്നു. ഐപിഎസ് ഓഫീസർ പദവി ഉപേക്ഷിച്ച് […]
Read more

‘ഗോഡ്സില്ല എൽ നിനോ’ സാധ്യത; രാജ്യത്ത് കടുത്ത വരൾച്ച ഉണ്ടായേക്കാമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: പതിവുതെറ്റിക്കാതെ തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയേക്കാൾ മൂന്ന് ദിവസം വൈകി കേരള തീരത്ത് എത്തിച്ചേരുകയും ഇപ്പോൾ വടക്കോട്ട് നീങ്ങുകയും ചെയ്യുകയാണ്. എന്നാൽ, ഈ മഴക്കാലത്തിനൊപ്പം വന്നെത്തിയിരിക്കുന്ന പുതിയൊരു കാലാവസ്ഥാ പ്രവചനം രാജ്യത്തെയാകെ ആശങ്കയിലാഴ്ത്തുന്നു. പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന ‘എൽ നിനോ’ പ്രതിഭാസം ചരിത്രത്തിലെ ഏറ്റവും ശക്തമായ ഒന്നായി മാറിയേക്കാമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ഗോഡ്സില്ല എൽ നിനോ’ എന്നാണ് ശാസ്ത്രലോകം ഇതിന് പേരിട്ടിരിക്കുന്നത്. പസഫിക് സമുദ്രത്തിലെ കാറ്റിന്‍റെ ഗതി മാറുന്നതോടെ ചൂടുവെള്ളം കിഴക്കോട്ട് നീങ്ങുന്ന പ്രതിഭാസമാണ് എൽ […]
Read more

തമിഴ്നാട്ടിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ അച്ഛനമ്മമാർ എത്തേണ്ടതില്ല

ചെന്നൈ: തമിഴ്നാട്ടിലെ വിവാഹ രജിസ്ട്രേഷനിൽ വ്യക്തത വരുത്തി സർക്കാർ. വിവാഹം രജിസ്റ്റർ ചെയ്യാൻ അച്ഛനമ്മമാർ എത്തേണ്ടതില്ലെന്ന് സബ് രജിസ്ട്രാർമാർക്ക് കർശന നിർദേശം നൽകി ‌രജിസ്ട്രേഷൻ മന്ത്രി ലോകേഷ് തമിഴ്സെൽവൻ. ദമ്പതികളുടെ അച്ഛനമ്മമാർ നേരിട്ടെത്തണം, സമ്മതപത്രം നൽകണം തുടങ്ങിയ ആവശ്യങ്ങൾ നിയമവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. ചില സബ് രജിസ്ട്രാർമാർ മിശ്രവിവാഹങ്ങളിലും പ്രണയവിവാഹങ്ങളിലും തടസവാദങ്ങൾ ഉയർത്തുന്നു എന്ന പരാതി ഉയർന്നതോടെയാണ് മന്ത്രിയുടെ ഇടപെടൽ.
Read more

Recent News