Category: national

പ്രതിപക്ഷ പ്രതിഷേധത്തിനിടെ മോദിയെ കണ്ട് ശരദ് പവാറും സുപ്രിയയും; മഹാരാഷ്ട്രയിൽ അഭ്യൂഹങ്ങൾ പുകയുന്നു

ഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ പാർലമെൻ്റിന് അകത്തും പുറത്തും പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറും മകളും എംപിയുമായ സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ഇടയാക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഇരുവരും മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പവാറിനെ വാതിൽപടിയിൽ എത്തി മോദി സ്വീകരിക്കുന്നതും നേതാക്കൾ ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും ചില പേപ്പറുകൾ കൈമാറുന്നതും ചിത്രങ്ങളിൽ കാണാം. പാർലമെൻ്റിൻ്റെ […]
Read more

സാരി വാങ്ങി നൽകിയില്ല, ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന് ഭാര്യ

മുംബൈ: സാരി വാങ്ങി നൽകാത്തതിനെ ചൊല്ലിയുള്ള വഴക്കിനൊടുവിൽ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന് ഭാര്യ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പ്രഷർ കുക്കറിന്‍റെ അടപ്പു കൊണ്ട് തലയ്ക്കടിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. സംഭവത്തിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിറാം കിഷുൻജി സിംഗ് (35) ആണ് കൊല്ലപ്പെട്ടത്. ബിഹാറിലെ റോഹ്താസ് സ്വദേശിയായ സുനിതാദേവിയെ (30) പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് വരുത്തിത്തീർത്ത് അന്വേഷണത്തെ വഴിതെറ്റിക്കാൻ പ്രതി ആദ്യ ഘട്ടത്തിൽ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. […]
Read more

നീറ്റിനെ തുടക്കം മുതൽ എതിർത്തത് തമിഴ്നാടാണ്; എം.കെ സ്റ്റാലിൻ

ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ ശ്രദ്ധ നീറ്റ് വിഷയത്തിലേയ്ക്ക് വീണ്ടും കൊണ്ടുവന്നു. നീറ്റിനെ തുടക്കം മുതൽ എതിർത്തത് തമിഴ്നാടാണ്. പരീക്ഷയിൽ ക്രമക്കേടുണ്ടാകുമെന്ന് നേരത്തെ തമിഴ്നാട് മനസിലാക്കി. ഇതിനാലാണ് നീറ്റിനെതിരെ പോരാട്ടം നടത്തിയത്. നീറ്റ് റദ്ദാക്കുക മാത്രമാണ് ഏക പോംവഴിയെന്നും എം കെ സ്റ്റാലിൻ എക്സിൽ കുറിച്ചു.നീറ്റ് പരീക്ഷയുടെ അപകടങ്ങളെക്കുറിച്ച് തമിഴ്‌നാടും ഡിഎംകെയുമാണ് ആദ്യം മുന്നറിയിപ്പ് നൽകിയതെന്ന് അദ്ദേഹം കുറിച്ചു.നീറ്റ് പരീക്ഷ പൂർണ്ണമായി റദ്ദാക്കണമെന്ന പ്രധാന ആവശ്യം സമരത്തിന്റെ […]
Read more

കെപിസിസി അധ്യക്ഷ പദവി തീരുമാനം വേഗത്തിലുണ്ടാകുമെന്ന് സൂചന

ന്യൂഡൽഹി: കെപിസിസി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്താനൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. വി. എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം. എം ഹസൻ, പി. ജെ കുര്യൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ആശയവിനിമയം നടത്തും. അധ്യക്ഷ സ്ഥാനത്തേക്ക് ജോസഫ് വാഴക്കൻ, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടുമാത്രം തീരുമാനത്തിൽ എത്തിയാൽ മതിയെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. അതേസമയം പാർലമെൻ്ററി പദവി വഹിക്കുന്നവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല. ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾക്കും യുഡിഎഫ് […]
Read more

വിളിച്ചത് ജന്മദിനാഘോഷത്തിന്;രാഹുൽ ഡൽഹിയിലെ മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസിന്റെ നരനായാട്ടുണ്ടായതിന് പിന്നാലെയാണ് ഇന്നലെ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. വൈകുന്നേരം മൂന്നരയോടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രതിഷേധവും സംഘര്‍ഷത്തില്‍ കലാശിച്ചു. ഡല്‍ഹി പൊലീസ് ബലംപ്രയോഗിച്ച് വലിച്ചിഴച്ചാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കെ സി വേണുഗോപാലും ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്. പിടിവലിക്കിടെ രാഹുല്‍ ഗാന്ധി നിലത്തുവീഴുകയും അദ്ദേഹത്തിന്റെ മുഖത്ത് പരിക്കേല്‍ക്കുകയും […]
Read more

ഡൽഹിയിലെ പ്രതിഷേധം; രാഹുലിന്റെ അറസ്റ്റിനെ അപലപിച്ച് ടിവികെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത നടപടിയെ അപലപിച്ച് ടിവികെ. രാജ്യതലസ്ഥാനത്ത് ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നതിനെ ശക്തമായി അപലപിക്കുന്നതായി ടിവികെ അറിയിച്ചു. ഡല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന യുവജനതയെ പിന്തുണച്ചെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് വലിച്ചിഴച്ചത് പൗരാവകാശത്തിന്റെ കടുത്ത ലംഘനമാണെന്നും ടിവികെ രൂക്ഷമായി വിമര്‍ശിച്ചു. അത് അപലപനീയമാണെന്നും ടിവികെ ആവര്‍ത്തിച്ചു. നീറ്റ് പരീക്ഷയോടുള്ള അഭിപ്രായ വ്യത്യാസവും ടിവികെ തുറന്നുപറഞ്ഞു. നീറ്റ് പരീക്ഷ ആരംഭിച്ച കാലം മുതല്‍ അതിന്റെ വിശ്വാസ്യത […]
Read more

രാഹുൽ ഗാന്ധി വിദ്യാർഥികളെ ചൂഷണം ചെയ്യുന്നു; പ്രതികരണവുമായി ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ സന്നദ്ധത അറിയിച്ചിട്ടും രാഹുൽ ​ഗാന്ധി രാഷ്ട്രീയ നാടകം കളിക്കുന്നു. വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന് ധർമേന്ദ്ര പ്രധാൻ വിമർശിച്ചു. പാർലമെന്റിൽ മനഃപൂർവം തടസം സൃഷ്ടിക്കുന്നു. പൊതുജനത്തെ ബുദ്ധിമുട്ടിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധമെന്നും ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി. വിദ്യാർഥികളുടെ പ്രശ്നത്തിന് പരിഹാരം കാണാനല്ല, തലക്കെട്ടിൽ ഇടംപിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. സഭയിൽ […]
Read more

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ റെയിൽവേ

കൊച്ചി: രാജ്യത്തെ പൈതൃക റെയിൽപ്പാതകളിൽ മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നത് റെയിൽവേ പരിഗണിക്കുന്നു. ഊട്ടി, ഡാർജലിങ്, കാൽക്ക-ഷിംല എന്നിവ ഉൾപ്പെടെ 30 ലേറെ ഇടങ്ങൾ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇവിടങ്ങളിൽ ഭൂപ്രകൃതിയുടെ സവിശേഷത മൂലം ട്രാക്ക് വികസനം നടക്കില്ല. വൈദ്യുത പോസ്റ്റുകൾ സ്ഥാപിക്കുന്നതും ലൈനുകൾ വലിക്കുന്നതും പ്രകൃതിഭംഗി നശിപ്പിക്കും. നിരവധി തുരങ്കങ്ങളും കൊടുംവളവുകളും ഉള്ളതിനാൽ നിർമാണവും ദുഷ്‌കരമാണ്. നിലവിൽ ഇവിടെ ഓടുന്ന ട്രെയിനുകൾ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നു. ഇതിന് പരിഹാരമായാണ് നീരാവി മാത്രം പുറന്തള്ളുന്ന ഹൈഡ്രജൻ ട്രെയിനുകൾ […]
Read more

പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കാതെ സിന്ധു നദീജല കരാറിൽ ആലോചനയില്ല

ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ നിലപാട് ശക്തമാക്കി ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാൻ അവസാനിപ്പിച്ചാൽ മാത്രമേ കരാർ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ആലോചിക്കുകയുള്ളൂവെന്നാണ് ഇന്ത്യയുടെ നിലപാട്. മാത്രമല്ല, നിലവിലെ രൂപത്തിൽ കരാർ ഒരിക്കലും തുടരാനാകില്ലെന്നും 65 വർഷം പഴക്കമുള്ള കരാറിന് സമ​ഗ്രമായ മാറ്റം ആവശ്യമാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിന്ധു നദീജല കരാറിൽ ഭേദ​ഗതി വേണമെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ, ഇതെല്ലാം ഇന്ത്യക്കെതിരേയുള്ള ഭീകരവാദത്തിന് പാകിസ്ഥാൻ […]
Read more

സിക്കിം തുരങ്കത്തിലെ മണ്ണിടിച്ചില്‍: മരണം ഏഴ് ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാംചി: സിക്കിം തുരങ്കനിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് മരണം. തുരങ്കത്തില്‍ കുടുങ്ങിയ മറ്റ് തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും, സംസ്ഥാന ദുരന്ത നിവാരണ സേനയും, ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. മീഥെയ്ൻ ചോർച്ച രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ സിക്കിമില്‍ നാംസി ജില്ലയിലെ സമര്‍ദുങ് തുരങ്കത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ മീഥെയ്ന്‍ വാതകചോര്‍ച്ചയും അപകടത്തിന്റെ വ്യാപ്തി കൂട്ടി.സുരക്ഷാ ഉപകരണങ്ങളില്ലാതെ തുരങ്കത്തിനുള്ളില്‍ […]
Read more

Recent News