‘രാജ്യത്തിന് സോനം വാങ്ചുക്കിനെ വേണം’, നിരാഹാരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് അഭിജിത് ദീപ്കെ

ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിക്കും വിദ്യാർഥികളുടെ അവകാശങ്ങൾക്കുമായി സമരം ചെയ്യുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് സിജെപി നേതൃത്വം. ആരോഗ്യം മോശമാകുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന അദ്ദേഹത്തിന്റെ ജീവൻ പരമപ്രധാനമാണെന്നും, ഈ പോരാട്ടത്തിൽ രാജ്യത്തിന് അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്നും സി ജെ പി നേതാവ് അഭിജിത് ദീപ്കെ പ്രതികരിച്ചു. വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച നേതാക്കൾ, ധർമ്മേന്ദ്ര പ്രധാന്‍റെ രാജി കേന്ദ്രം ചോദിച്ച് വാങ്ങണമെന്നും ആവശ്യപ്പെട്ടു. ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്നും അഭിജിത് ദീപ്കെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *