Category: NEWS

മക്കയിൽ വൻ മയക്കുമരുന്ന് വേട്ട

റിയാദ്: സൗദി അറേബ്യയിൽ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം ശക്തമാക്കി സുരക്ഷാ സേന. മക്ക മേഖലയിൽ നടത്തിയ പരിശോധനയിൽ 1200 മയക്കുമരുന്ന് ഗുളികകളുമായി സ്വദേശി പൗരനെ റോഡ് സുരക്ഷാ സേന പിടികൂടി. വിപണത്തിനായി എത്തിച്ച മയക്കുമരുന്നുകൾ വാഹനത്തിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു. റോഡ് സുരക്ഷാ സേന നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. മെഡിക്കൽ വിപണിയിൽ കർശന നിയന്ത്രണമുള്ളതും ലഹരിക്ക് ഉപയോഗിക്കുന്നതുമായ ഗുളികകളാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. അറസ്റ്റിലായ പ്രതിക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചു. തുടർന്നുള്ള അന്വേഷണങ്ങൾക്കായി കേസ് ബന്ധപ്പെട്ട […]
Read more

ചരിത്രനേട്ടം, ധോണിയുടെ ഐപിഎല്‍ റെക്കോർഡ് തകർത്ത് റിങ്കു സിംഗ്

ലക്നൗ: ഐപിഎല്ലിൽ ഇതിഹാസ താരം എം.എസ് ധോണിയുടെ 15 വർഷം പഴക്കമുള്ള ചരിത്ര റെക്കോർഡ് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിംഗ്. ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിലെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തോടെയാണ് ഐപിഎൽ ചരിത്രത്തിലെ അപൂർവ്വ നേട്ടം റിങ്കു സിം​ഗ് സ്വന്തം പേരിലാക്കിയത്. ഐപിഎല്ലിൽ ആറാം നമ്പറിൽ ബാറ്റിംഗിനിറങ്ങി ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡാണ് റിങ്കു സിംഗ് ലക്നൗവിനെതിരെ തിരുത്തിക്കുറിച്ചത്. 2011-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈക്ക് […]
Read more

നിതിന്‍ രാജിന്റെ മരണം: സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താല്‍ നാളെ. 52 ദളിത് സംഘടനകള്‍ ചേര്‍ന്നാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ സ്വകാര്യ ബസ് സര്‍വീസ് മുടങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ […]
Read more

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതികളാക്കണമെന്ന ഹർജി കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിന് പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകര്യ ഹർജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം പോക്സോ കോടതിയാണ് സ്റ്റേ ചെയ്തത്. കൂടാതെ, പ്രായപൂർത്തി ആയിട്ടില്ലെന്ന കേസിൽ മധ്യപ്രദേശ് പോലീസിനോട് വിശദീകരണവും തേടി. വിവാഹം കഴിഞ്ഞ സമയം പെൺകുട്ടിക്ക് 18 വയസ്സ് കഴിഞ്ഞിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കൂടാതെ, പെൺകുട്ടിയുടെ സഹോദരന്റെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബാഹ്യസമ്മർദ്ദത്തിൽ വീട്ടുകാർ വ്യാജരേഖയുണ്ടാക്കിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിവാഹത്തിൽ പങ്കെടുത്ത സിപിഎമ്മിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, എ […]
Read more

ബുധനാഴ്ച മുതല്‍ ശക്തമായ മഴ, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത 5 ദിവസം കേരളത്തില്‍ ശക്തമായ മഴ സാധ്യതയാണ് പ്രവചിക്കുന്നത്. ബുധന്‍,വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണുള്ളത്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. വെള്ളിയാഴ്ച […]
Read more

മൂർഖൻ പാമ്പിനെ വീട്ടുമുറ്റത്ത് ചത്തനിലയിൽ കണ്ടെത്തി

എറണാകുളം: തിരുമാറാടി ഒലിയപ്പുറത്ത് ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു. മുറ്റത്തിന് സമീപം നാല് ചക്കകൾ വീണുകിടന്നിരുന്നു. അത് എടുക്കാൻ വീട്ടുകാർ ചെന്നപ്പോളാണ് പാമ്പ് ചത്തുകിടക്കുന്നത് കണ്ടത്. അതേസമയം കനത്ത ചൂടിനിടെ സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നത് വർധിച്ചുവരികയാണ്. ഇന്ന് ഏഴ് പേർക്കാണ് പാമ്പിന്റെ കടിയേറ്റത്. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിൽ നിന്നും 5 ശംഖുവരയൻ പാമ്പുകളെ ആണ് കണ്ടെത്തിയത്.പേരാമ്പ്ര കണ്ണാടിപ്പൊയിലിൽ സ്വദേശി അഞ്ജലിയ്ക്കും , പൂനൂർ സ്വദേശി അൻസാറിനും കിടപ്പുമുറിയിൽ നിന്ന് പാമ്പു കടിയേറ്റിരുന്നു. ബെഡിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് […]
Read more

ചെഗുവേര ലുക്കിൽ ഹിപ്സ്റ്റർ; ‘കാട്ടാളനി’ൽ അലോകയായി ഞെട്ടിക്കാൻ താരം

സൂപ്പർഹിറ്റ് ചിത്രം മാർക്കോ യ്ക്ക് ശേഷം ക്യൂബ്സ് എൻ്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിക്കുന്ന ‘കാട്ടാളൻ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ഹിപ്സ്റ്റർ പ്രണവ് രാജിന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയത്. അലോക എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഹിപ്സ്റ്റർ എത്തുന്നത്. നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് മാസം വേൾഡ് വൈഡായി റിലീസിനെത്തും. ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഹനാൻ ഷാ, […]
Read more

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; കോടതി മധ്യപ്രദേശ് പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ മധ്യപ്രദേശ് പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി. തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതിയുടേതാണ് നടപടി. മെയ് ഇരുപതിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മധ്യപ്രദേശിലെ മഹേശ്വര്‍ സ്‌റ്റേഷന്‍ എസ്എച്ച്ഒയ്ക്ക് കോടതി നിര്‍ദേശം നല്‍കി. എം വി ഗോവിന്ദന്‍ അടക്കമുളളവര്‍ക്കെതിരെ പോക്‌സോ കേസ് എടുക്കണമെന്ന ഹര്‍ജിയിലാണ് നടപടി. അഭിഭാഷകനായ പി. നാഗരാജിന്റെ ഹര്‍ജിയിലാണ് കോടതി മധ്യപ്രദേശ് പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്. എം വി ഗോവിന്ദന്‍, വി ശിവന്‍കുട്ടി, എ എ റഹീം തുടങ്ങി […]
Read more

സെൻസറിങ് പൂർത്തിയാക്കി ‘പേട്രിയറ്റ്’; മെയ് 1 ന് തിയേറ്ററുകളിൽ എത്തും

സെൻസറിങ് പൂർത്തിയാക്കി ‌’പേട്രിയറ്റ്’. യു. എ 16+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മെയ് 1 ന് ചിത്രം തിയേറ്ററുകളിൽ എത്തും. 18 വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് നായകന്മാരായി എത്തുന്ന ചിത്രം കൂടിയാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ […]
Read more

കളിക്കുന്നതിനിടെ നാലര വയസുകാരിക്ക് പാമ്പ് കടിയേറ്റു; നില ഗുരുതരം

കാസർ​ഗോഡ്: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പാമ്പ്‌ കടിയേൽക്കുന്നതും വർദ്ധിക്കുന്നു. കാസർ​ഗോഡ് എളേരിത്തട്ട് നാലര വയസുകാരിയെ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. കുട്ടി ഐസിയുവിൽ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമാണ് എന്നാണ് വിവരം. വിവിധ ജില്ലകളിലായി ഇന്ന് 8 പേർക്കാണ് പാമ്പ് കടിയേറ്റത്. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിൽ നിന്നും 5 ഉഗ്ര വിഷ പാമ്പുകളെയാണ് പിടികൂടിയത്. രമേശിന്റെ വീടിനകത്തു നിന്നാണ് ഉഗ്ര വിഷമുള്ള ശംഖുവരയൻ പാമ്പുകളെ […]
Read more

Recent News