Category: NEWS

കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ പരാജയപ്പെടുത്തി ആലപ്പി റിപ്പിള്‍സ്

കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ അനായാസ വിജയവുമായി ആലപ്പി റിപ്പിള്‍സ്. റോയല്‍സ് ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം റിപ്പിള്‍സ് 12.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ടിഎസ് വിനിലിന്റെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും തകര്‍പ്പന്‍ പ്രകടനമാണ് റിപ്പിള്‍സിന് ഉജ്ജ്വല വിജയം ഒരുക്കിയത്. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടിഎസ് വിനിലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. സ്‌കോര്‍: ട്രിവാന്‍ഡ്രം റോയല്‍സ് 20 ഓവറില്‍ 126/8, ആലപ്പി റിപ്പിള്‍സ് 12.5 […]
Read more

അഭിമന്യു വധക്കേസ്: ഡിസംബർ 6 നകം വിചാരണ പൂർത്തിയാക്കണമെന്ന് നിർദേശം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിൽ സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും. ഡിസംബർ 6 നകം വിചാരണ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദേശം. ഒക്ടോബർ 15 മുതൽ 17 ദിവസം സാക്ഷി വിസ്‌താരം നടക്കും. 8 വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിൽ വിചാരണ നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർ‌ന്ന് എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതി ഇന്ന് വിചാരണയുമായി ബന്ധപ്പെട്ട സാക്ഷി വിസ്താരം ഒക്ടോബർ 15ന് ആരംഭിക്കാൻ നിർദേശം നൽകുകയായിരുന്നു.26 പ്രതികളാണ് […]
Read more

ഓന്തുകള്‍ നിറം മാറ്റുന്നതിന് പിന്നിൽ

ചുറ്റുപാടിനനുസരിച്ച് വേഷം മാറുന്ന പ്രകൃതിയുടെ സ്വന്തം ‘മാന്ത്രികന്‍’ എന്നുവേണമെങ്കില്‍ ഓന്തിനെ വിളിക്കാം. എന്നാല്‍ ഓന്തിന്റെ ഈ നിറംമാറ്റം വെറും ഒളിച്ചിരിക്കാനുള്ള തന്ത്രം മാത്രമല്ല. ഇതിന് പിന്നില്‍ ശരീരത്തിനുള്ളില്‍ നടക്കുന്ന ഒരു അതിശയകരമായ ശാസ്ത്രം കൂടിയുണ്ട്. ഓന്തിന്റെ ത്വക്കിനടിയില്‍ നിറം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രത്യേക കോശങ്ങളുണ്ട്. ഇവയെ ‘ക്രോമാറ്റോഫോറുകള്‍’ എന്നാണ് വിളിക്കുന്നത്. ഇവയ്‌ക്കൊപ്പം പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ‘ഇറിഡോഫോറുകള്‍’ പോലുള്ള കോശങ്ങളും കാണപ്പെടുന്നു. ഈ കോശങ്ങളിലെ പിഗ്മെന്റുകളുടെയും പ്രകാശപ്രതിഫലനത്തിന്റെയും മാറ്റങ്ങളാണ് ഓന്തിന്റെ ശരീരത്തില്‍ വ്യത്യസ്ത നിറങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ കാരണം. ഓന്തുകള്‍ […]
Read more

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ച് 11 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് സര്‍പ്രൈസ് തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ് താരം. ഇറ്റാലിയന്‍ മൂന്നാം ഡിവിഷന്‍ (സീരി സി) ക്ലബ്ബായ റാവെന്ന എഫ്.സിയില്‍ ചേരുന്നതിനായി താരം ഇറ്റലിയില്‍ എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.46-കാരനായ മുന്‍ ബ്രസീലിയന്‍ അന്താരാഷ്ട്ര താരം, ഇറ്റാലിയന്‍ ക്ലബ്ബിനായി കളക്കളത്തിലേക്ക് തിരിച്ചെത്താന്‍ സമ്മതിച്ചിട്ടുണ്ട്. 2015-ല്‍ ഫ്‌ലുമിനെന്‍സ് ക്ലബ്ബിനായാണ് അദ്ദേഹം അവസാനമായി കളിച്ചത്. 2004, 2005 വര്‍ഷങ്ങളില്‍ ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി […]
Read more

ആറന്മുള വള്ളസദ്യയിൽ പണം തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

പത്തനംതിട്ട: ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരനെന്ന വിശ്വസിപ്പിച്ചാണ് ഓൺലൈൻ വഴി പണം വാങ്ങിയത്. പല ജില്ലകളിൽ നിന്നായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് എന്ന് ആളുകൾ തിരിച്ചറിഞ്ഞത്. 5000 മുതൽ പതിനായിരം രൂപ വരെയാണ് പലരും നിന്നായി തട്ടിയെടുത്തത്. കൊല്ലം സ്വദേശികൾ ഉൾപ്പെട്ട സംഘമാണ് ഇന്ന് ക്ഷേത്രത്തിലെത്തി കബളിപ്പിക്കപ്പെട്ടത്. ദിവസം ബോർഡ് ജീവനക്കാരനെ സ്വയം പരിചയപ്പെടുത്തിയ വിപിൻ ദാസ് എന്ന ആൾ സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകും. താല്പര്യ […]
Read more

തുറവൂരിൽ ക‍ഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാല് കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പൊലീസ് പിടികൂടി. പത്തനംതിട്ട ആറന്മുള സ്വദേശി സുരേഷ് (24), ആറന്മുള കിഴക്കാട്ട് സ്വദേശി അച്ചു ശശി (20), ആറന്മുള കഴി ഉതുകയിൽ ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചേർത്തല ഡിവൈഎസ്‌പി മഞ്ജുനാഥിന്‍റെ നിർദേശപ്രകാരമായിരുന്നു പരിശോധന. തുറവൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് […]
Read more

ക്രിമിനല്‍ കേസിൽ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിനെ വെറുതെ വിട്ടു

22 വര്‍ഷം പഴക്കമുള്ള ക്രിമിനല്‍ കേസില്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും വഡോദര സ്വദേശിയുമായ ജേക്കബ് മാര്‍ട്ടിനെ പട്യാല ഹൗസ് കോടതി എല്ലാ കുറ്റങ്ങളില്‍ നിന്നും വെറുതെ വിട്ടു. 2004-ലാണ് താരത്തിനെതിരെ കേസെടുത്തിരുന്നത്. വ്യാജ യുകെ ഇമിഗ്രേഷന്‍ സ്റ്റാമ്പ്, യാത്രാ ക്രമീകരണങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജേക്കബ് മാര്‍ട്ടിനെതിരെയുണ്ടായിരുന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ ‘അജ്വ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ’ ഉടമസ്ഥതയെക്കുറിച്ചോ തെളിവുകളൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. പല സാക്ഷികള്‍ക്കും ആരോപണങ്ങള്‍ തെളിയിക്കാനും കഴിഞ്ഞില്ല. 2004-ല്‍ […]
Read more

ഹൈഡ്രജൻ ട്രെയിൻ വിജയം; 35 ട്രെയിനുകൾ കൂടി ട്രാക്കിലിറക്കാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ വൻ വിജയമായതിന് പിന്നാലെ കൂടുതൽ ഹൈഡ്രജൻ തീവണ്ടികൾ ട്രാക്കിലിറക്കാൻ കേന്ദ്രസർക്കാർ. ആദ്യഘട്ടമായി മുപ്പത്തിയഞ്ചോളം ട്രെയിനുകൾ ട്രാക്കിലിറക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇലക്ട്രിഫിക്കേഷൻ അത്ര കണ്ട് സാധ്യമല്ലാത്ത വനമേഖലയടക്കമുള്ള പ്രദേശങ്ങളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. ഹെറിറ്റേജ് റൂട്ടുകളിലും ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലിറക്കാൻ പദ്ധതിയുണ്ട്. കണക്കുകൾ പ്രകാരം ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ നിലവിൽ 2500 കിലോമീറ്റർ സർവീസ് നടത്തിക്കഴിഞ്ഞു.നിലവിൽ ജിന്ദ്-സോനിപത് റൂട്ടിലാണ് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തുന്നത്. 12 […]
Read more

നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ അവധി

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി, ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി. ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും. ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ഇത് സംബന്ധിച്ച് ജില്ലാ കലക്ടർ ഷാജി വി. നായർ ഉത്തരവിറക്കി. ജലോത്സവദിനമായ ആഗസ്റ്റ് 22ന് ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ആലപ്പുഴയുടെ ഏറ്റവും വലിയ ജനകീയ ആഘോഷങ്ങളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായാണ് ജില്ലാ ഭരണകൂടത്തിന്റെ […]
Read more

ഒടുവിൽ രാഹുൽ ഗാന്ധിക്ക് മുന്നിൽ മുട്ടുമടക്കി; പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ എഫ്‌ഐആര്‍ ഇട്ട് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ഡൽഹി ജന്തര്‍ മന്തറില്‍ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ പെല്ലറ്റ് ഗണ്‍ ആക്രമത്തിനിരയായ നസാഹില്‍ ലോച്ചാബിന്റെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് ഡല്‍ഹി പൊലീസ്. പ്രതികളുടെ പേര് ചേര്‍ക്കാതെയാണ് പൊലീസ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. ഇതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി നടത്തിയ അഞ്ച് മണിക്കൂര്‍ നീണ്ട സമരം അവസാനിപ്പിച്ചു. നസാഹില്‍ ലോച്ചാബിനെ സ്റ്റേഷനിലേക്ക് വിളിച്ചാണ് പൊലീസ് ചര്‍ച്ച നടത്തിയത്. ഡിസിപിയുമായി പ്രിയങ്ക ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിദ്യാര്‍ത്ഥിക്കും […]
Read more

Recent News