Category: NEWS

കുവൈത്തിൽ വിസ നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ; സന്ദർശന വിസ

കുവൈത്ത് സിറ്റി: യുഎസ്-ഇറാൻ സംഘർഷത്തിന്‍റെയും വ്യോമഗതാഗത തടസ്സങ്ങളുടെയും പശ്ചാത്തലത്തിൽ വിസിറ്റ് വിസകൾക്കും വിദേശത്ത് കഴിയുന്ന പ്രവാസികളുടെ അബ്സൻസ് പെർമിറ്റുകൾക്കും അനുവദിച്ചിരുന്ന താൽക്കാലിക ആനുകൂല്യങ്ങൾ സെപ്റ്റംബർ 1 മുതൽ അവസാനിപ്പിക്കാൻ കുവൈത്ത്. സെപ്റ്റംബർ ഒന്നു മുതൽ സംഘർഷത്തിന് മുമ്പുള്ള പഴയ നിയമങ്ങളും നടപടിക്രമങ്ങളും പൂർണ്ണമായും പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഫെബ്രുവരി അവസാനം മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങുകയും വ്യോമാതിർത്തി അടച്ചിടുകയും ചെയ്ത സാഹചര്യത്തിലാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിസിറ്റ് വിസകളുടെ […]
Read more

‘കുടുംബശ്രീ അംഗങ്ങളെ പരിപാടികളിൽ നിർബന്ധിച്ച് പങ്കെടുപ്പിക്കേണ്ടതില്ല’; മന്ത്രി കെ.എം ഷാജി

ആലപ്പുഴ: സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളിൽ കുടുംബശ്രീ അംഗങ്ങളെയും ഹരിതകർമസേനാംഗങ്ങളെയും നിർബന്ധിച്ചു പങ്കെടുപ്പിക്കേണ്ടതില്ലെന്ന് മന്ത്രി കെ.എം ഷാജി. അംഗങ്ങൾക്കു താത്പര്യമുണ്ടെങ്കിൽ മാത്രം പങ്കെടുത്താൽ മതി. ‘ഓണം കുടുംബശ്രീക്കൊപ്പം’ ഓണം വിപണനമേളയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ബീച്ചിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തിനനുസരിച്ച് കുടുംബശ്രീയിലും മാറ്റം വേണം. മികവുറ്റ പ്രവർത്തനങ്ങളുമായി കുടുംബശ്രീ 2.0-യിലേക്കു കടക്കുകയാണ്. അതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. വ്യക്തിത്വം തിരിച്ചറിയാൻ സ്ത്രീകളെ പ്രാപ്തമാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീ. ലിംഗതുല്യതയല്ല, ലിംഗനീതിയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. നൂതനാശയങ്ങളിൽ […]
Read more

തദ്ദേശ സ്ഥാപനങ്ങളിലെ മുഴുവൻ അംഗങ്ങൾക്കും 2000 രൂപ ഉത്സവബത്ത

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷർ അടക്കമുള്ള മുഴുവൻ അംഗങ്ങൾക്കും ഓണത്തോടനുബന്ധിച്ച് 2,000 രൂപ ഉത്സവബത്തയായി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. അതത് തദ്ദേശസ്ഥാപനങ്ങളുടെ സ്വന്തം ഫണ്ടിൽനിന്നോ ജനറൽ പർപ്പസ് ഫണ്ടിൽനിന്നോ ആണ് ഈ തുക നൽകുക. ഓഗസ്റ്റിലെ ഓണറേറിയം മുൻകൂറായി നൽകാനും സർക്കാർ ഉത്തരവിട്ടു.
Read more

ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് പൊലീസ്

മസ്‌കറ്റ്: ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. റീമ മേഖലയിൽ സുൽത്താൻ സഈദ് ബിൻ തൈമൂർ സ്ട്രീറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്വദേശി പൗരനെ റോയൽ ഒമാൻ പൊലീസ് എയർ വിംഗ് വിഭാഗം ആശുപത്രിയിലെത്തിച്ചു. ഹൈമ ഹോസ്പിറ്റലിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി നിസ്വാ ഹോസ്പിറ്റലിലേക്കാണ് ഇയാളെ ഹെലികോപ്റ്ററിൽ മാറ്റിയത്. രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ മറ്റ് അഞ്ച് പേരെ ആംബുലൻസ് മാർഗ്ഗം സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അടിയന്തര സാഹചര്യങ്ങളിൽ കൃത്യസമയത്ത് […]
Read more

കുവൈത്തിൽ രണ്ടിടങ്ങളിൽ ദാരുണ അപകടങ്ങൾ; രണ്ട് ഏഷ്യൻ പ്രവാസികൾ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ഖുസൂർ, സെവന്ത് റിംഗ് റോഡ് എന്നിവിടങ്ങളിലുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ട് പ്രവാസികൾ മരിച്ചു. സംഭവങ്ങളിൽ സുരക്ഷാ വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അൽ-ഖുസൂറിൽ നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ ഉയരത്തിൽ നിന്ന് വീണ് ഈജിപ്ഷ്യൻ സ്വദേശിയായ നിർമ്മാണ തൊഴിലാളി മരണപ്പെട്ടു. സുരക്ഷാ വീഴ്ചയോ അശ്രദ്ധയോ അപകടത്തിന് കാരണമായിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഫോറൻസിക് സംഘവും പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഫിന്റാസ് ലക്ഷ്യമാക്കി പോയ സെവന്ത് റിംഗ് റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് നേപ്പാൾ സ്വദേശി […]
Read more

രഹസ്യവിവരം, റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധന

പത്തനംതിട്ട: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പൊലീസ് പിടികൂടി. പത്തനംതിട്ട ആറന്മുള സ്വദേശി സുരേഷ് (24), ആറന്മുള കിഴക്കാട്ട് മോഡിയിൽ ശശി പി വി മകൻ അച്ചു ശശി (20), ആറന്മുള കഴി ഉതുകയിൽ ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല ഡിവൈഎസ്‌പി മഞ്ജുനാഥിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. തുറവൂർ റെയിൽവേ […]
Read more

‘കൊച്ചി മെട്രോ’ പേരുമാറ്റം ആലോചനയിലില്ല: മുഖ്യമന്ത്രി വി ഡി സതീശന്‍

കൊച്ചി: കൊച്ചി മെട്രോ പേരുമാറ്റം ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അതേപ്പറ്റി നമുക്കൊന്നും അറിയില്ല. അത് സര്‍ക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായി പറയുന്ന കാര്യങ്ങളാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ഇതുവരെ ആലോചന നടന്നിട്ടില്ല. സര്‍ക്കാരിന്റെ പരിഗണനയിലും ഈ വിഷയമില്ല. സര്‍ക്കാരുമായി ആലോചിക്കാതെ പത്രവാര്‍ത്ത നല്‍കിയതിനോട് പ്രതികരിക്കാനില്ല. സര്‍ക്കാരിന്റെ പരിഗണനയില്‍ അങ്ങനെയൊരു വിഷയമേ ഇല്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഭാവിയിലേക്ക് മാറ്റുമോയെന്ന ചോദ്യങ്ങളോട്, എന്തിനാണ് അങ്ങനെ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിന്റെ പരിഗണനയില്‍ ഇപ്പോള്‍ പേരുമാറ്റം പരിഗണനയിലില്ല. അത് കെഎംആര്‍എല്‍ […]
Read more

കേന്ദ്രവിഹിതം 209 കോടി അനുവദിച്ചുവെന്ന് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. രണ്ടാംവിള നെല്ലെടുപ്പില്‍ സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്‍ണതോതില്‍ സംസ്ഥാനം സപ്ലൈകോയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണിപ്പോള്‍ നെല്ലുവില നല്‍കുന്നത്. ഇതോടൊപ്പം കേന്ദ്രവിഹിതവും ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ കര്‍ഷകര്‍ക്കും നെല്ലുവില മുഴുവനും കൊടുത്തുതീര്‍ക്കാനാകും. 209 കോടി രൂപ ഇന്ന് റിലീസ് ചെയ്യുമെന്ന് കേന്ദ്രത്തില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചു. മന്ത്രിയെന്ന നിലയില്‍, ഡല്‍ഹിയില്‍ കേന്ദ്രഭക്ഷ്യമന്ത്രിയെ സന്ദര്‍ശിച്ചു നിവേദനം നല്‍കുകയും നിരന്തരം കത്തുകള്‍ […]
Read more

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ എന്ന നാടകത്തിലെ അഭിനേത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനത്തെ അപലപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ എ മുഹമ്മദ് ഹാഷിം. കോൺഗ്രസിനെതിരെ എല്ലാ രാഷ്ട്രീയ എതിരാളികളുടെയും ഏക്കാലത്തെയും വലിയ ആയുധം നമ്മുടെ സമുന്നതരായ വനിതാ നേതാക്കൾക്കെതിരെ നുണകളാൽ സദാചാര ആക്രമണം അഴിച്ചു വിടുക എന്നതായിരുന്നു. ആ വൈകാരികത ഉൾക്കൊള്ളുന്ന ഓരോ കോൺഗ്രസുകാരനും സദാചാര ഭീരുക്കളാൽ ആക്രമിക്കപ്പെടുന്ന സ്ത്രീകളെ കണ്ടില്ലെന്ന് വെക്കാനാകില്ല. അവരോടുള്ള എല്ലാ രാഷ്ട്രീയ […]
Read more

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

ബം​ഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ അധികൃതർ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 36 റെയിൽവേ സ്റ്റേഷനുകളിലെ കാന്റീനുകളിലും ഫുഡ് സ്‌റ്റാളുകളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയതും വൃത്തിഹീനവുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. പാചകത്തിനായി പൂപ്പൽ ബാധിച്ച പച്ചക്കറികളും കാലാവധി കഴിഞ്ഞ തൈരുമാണ് പല കേന്ദ്രങ്ങളിലും ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി. ഇഡ്ഡലി, സമൂസ തുടങ്ങിയ പലഹാരങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിച്ചിരുന്നത്. കെ.ആർ പുരത്തെ ഫുഡ് സ്റ്റാളിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകവും വിതരണവുമെന്നും അധികൃതർ […]
Read more

Recent News