തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷർ അടക്കമുള്ള മുഴുവൻ അംഗങ്ങൾക്കും ഓണത്തോടനുബന്ധിച്ച് 2,000 രൂപ ഉത്സവബത്തയായി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.
അതത് തദ്ദേശസ്ഥാപനങ്ങളുടെ സ്വന്തം ഫണ്ടിൽനിന്നോ ജനറൽ പർപ്പസ് ഫണ്ടിൽനിന്നോ ആണ് ഈ തുക നൽകുക. ഓഗസ്റ്റിലെ ഓണറേറിയം മുൻകൂറായി നൽകാനും സർക്കാർ ഉത്തരവിട്ടു.
Post Views: 36



