Category: NEWS

വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പെരുവയലിൽ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് പെരുവയൽ സ്വദേശി സുഹൈൽ ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് യുവാവ് അപകടത്തിൽപ്പെട്ടത്. വീടിന് സമീപത്തെ വെള്ളക്കെട്ട് കാണാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.
Read more

കനത്ത മഴ: റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ വൈകീട്ട് സൈറൺ മുഴങ്ങുമെന്ന് അറിയിപ്പ്

തിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട് വിവിധ അലർട്ടുകൾ പുറപ്പെടുവിച്ച ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് ചൊവ്വാഴ്ച വൈകീട്ട് സൈറണുകൾ മുഴങ്ങുക. മഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് 03.00 നും 03.30 നും ഇടയിലും ഓറഞ്ച് […]
Read more

ഇടുക്കിയിൽ മലമ്പനി ബാധിതർ വർധിക്കുന്നു

ഇടുക്കി: ഇടുക്കിയിൽ അതിഥി തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് നിന്നും തുടച്ചു നീക്കിയ മലമ്പനിയാണ് വീണ്ടും ഇടുക്കിയിൽ വർധിച്ചു കൊണ്ടിരിക്കുന്നത്. ഈ വർഷം തദ്ദേശീയരായ രണ്ട് പേർക്കാണ് ഇടുക്കിയിൽ മലമ്പനി സ്ഥിരീകരിച്ചത്. ഝാർഖണ്ഡിൽ നിന്നും ഇടുക്കിയിലെ തോട്ടം മേഖലയിൽ പണിക്കെത്തുന്ന അതിഥി തൊഴിലാളികളാണ് മലമ്പനി സ്ഥിരീകരിച്ചവരിൽ എൺപത് ശമാനത്തിലധികവും. സിംഗ്ബും ഗോഡ ജില്ലകളിൽ നിന്നുള്ളവരാണ് കൂടുതലും. കഴിഞ്ഞ ദിവസം കാഞ്ചിയാറിൽ മരിച്ച ജാർഖണ്ഡ് സ്വദേശിനിക്കൊപ്പം താമസിച്ചിരുന്നയാൾക്കും മലമ്പനി സ്ഥിരീകരിച്ചിരുന്നു. ഇയാൾ […]
Read more

24കാരിയെ പിതാവ് കൊലപ്പെടുത്തി; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ലക്ക്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ കുടുംബത്തിന്‍റെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ച 24-കാരിയായ മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അങ്കിത (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിമൽ ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിലെ ഉദ്യോഗസ്ഥനായ അമിത് പച്ചൗരിയുമായി നാല് മാസം മുൻപാണ് അങ്കിത വിവാഹിതയായത്. കുടുംബത്തിന്‍റെ ശക്തമായ എതിർപ്പ് അവഗണിച്ചായിരുന്നു ഈ വിവാഹം. വിവാഹശേഷം ഭർത്താവ് അമിത് ജോലിസ്ഥലത്തേക്ക് മടങ്ങിയെങ്കിലും അങ്കിത സ്വന്തം […]
Read more

സര്‍ക്കാര്‍ നല്‍കിയ അവകാശമാണ് സൗജന്യയാത്ര; സി. പി ജോണിനെ തള്ളി കെ. മുരളീധരന്‍

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി സി. പി ജോണിനെ തള്ളി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. ബസില്‍ സര്‍ക്കാര്‍ നല്‍കിയ അവകാശമാണ് സൗജന്യയാത്രയെന്ന് കെ. മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്തെ ആശുപത്രികളില്‍ വരാന്തയില്‍ കിടത്തി ചികിത്സിക്കാറില്ലെന്നും അത്തരം രീതി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.’ചികിത്സ അവരുടെ അവകാശമാണ് സൗജന്യമല്ല. വരാന്തയില്‍ കിടക്കുന്ന സാഹചര്യം ഞങ്ങള്‍ ഒഴിവാക്കി കൊണ്ടിരിക്കുന്നു. രണ്ട് മെഡിക്കല്‍ കോളേജുകളില്‍ പൂര്‍ണ്ണമായും നിലത്ത് കിടക്കുന്നത് ഒഴിവാക്കി. അടുത്ത സ്റ്റെപ്പ് തൃശൂരാണ്’, കെ മുരളീധരന്‍ പറഞ്ഞു. ബസിന് കാശില്ലാത്ത […]
Read more

ഹെലികോപ്റ്റർ യാത്രയും പൊന്നാനിയിലെ വിരുന്നും; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എം.ബി. രാജേഷിന്റെ വിമർശനം ശക്തം

കൊച്ചി: ഹെലികോപ്റ്റർ യാത്രയും പ്രളയദിവസം മലപ്പുറം പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തതും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുൻ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഹെലികോപ്റ്റർ യാത്ര ഔദ്യോഗിക ആവശ്യത്തിനായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം അംഗീകരിക്കാമെങ്കിലും, ആരുമായാണ് ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയതെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറാകാത്തത് സുതാര്യതയുടെ അഭാവമാണെന്ന് എം.ബി. രാജേഷ് ആരോപിച്ചു. മുഖ്യമന്ത്രി ഉച്ചഭക്ഷണം കഴിച്ചതല്ല ആരുടെയും വിമർശന വിഷയമെന്നും, പ്രളയദുരിതം രൂക്ഷമായ സാഹചര്യത്തിൽ വിരുന്നിലും സൽക്കാരത്തിലും പങ്കെടുത്തതാണ് പൊതുചർച്ചയായതെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു […]
Read more

കേരളത്തിലേക്കും സർവീസ് ആരംഭിക്കാനൊരുങ്ങി റിയാദ് എയർ

റിയാദ്: കേരളത്തിലേക്കും സർവീസ് ആരംഭിക്കൊനൊരുങ്ങി റിയാദ് എയർ. നിലവിൽ ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളിലായി പതിമൂന്ന് നഗരങ്ങളിലേക്ക് എയർലൈൻ സേവനം നൽകുന്നുണ്ട്. അതേസമയം, ഇസ്‌ലാമാബാദ്, ലാഹോർ, ഫിലിപ്പീൻസ് തലസ്ഥാനമായ മനില എന്നിവിടങ്ങളിലേക്ക് പുതിയ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കാനൊരുങ്ങുകയാണ് റിയാദ് എയർ. മൂന്നിടങ്ങളിലേക്കുമുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഇസ്‌ലാമാബാദിലേക്കുള്ള ആദ്യ സർവീസ് ആഗസ്റ്റ് 14 നും, ലാഹോറിലേക്കുള്ള സർവീസ് ആഗസ്റ്റ് 18 നും, മനിലയിലേക്കുള്ള സർവീസ് സെപ്റ്റംബർ 9നും ആരംഭിക്കും. ടിക്കറ്റുകൾ റിയാദ് എയർ മൊബൈൽ ആപ്പ്, ഔദ്യോഗിക […]
Read more

‘സ്ത്രീ സമൂഹത്തെ ആക്ഷേപിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ല’; പി.രാജീവ്

തിരുവനന്തപുരം: ഗതാഗത മന്ത്രി സി. പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രി പി. രാജീവ്. ഉറങ്ങിക്കിടക്കുന്ന ആളെ വിളിച്ചുണര്‍ത്തി മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്നതാണ് മന്ത്രി സി.പി ജോണ്‍ കാണിച്ചതെന്ന് വിമര്‍ശിച്ച് കൊണ്ടാണ് പി രാജീവ് പ്രതികരിച്ചത്. കേരള സ്ത്രീ സമൂഹത്തെ ഇതുപോലെ ആക്ഷേപിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. സ്ത്രീകളോട് അഭിമാനത്തോടെ യാത്ര ചെയ്യാന്‍ പറഞ്ഞിട്ട് ഇന്ന് സ്ത്രീകളെ അധിക്ഷേപിക്കുകയാണെന്നും പ്രിയദര്‍ശിനി പദ്ധതി അവസാനിപ്പിക്കാനുള്ള ആസൂത്രണ നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. […]
Read more

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി; നേതാക്കള്‍ ക്ഷമ കാണിക്കണം, അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍ നേതാക്കള്‍ക്ക് ഡികെ ശിവകുമാറിന്റെ അനുനയ സന്ദേശം. നേതാക്കള്‍ ക്ഷമ കാണിക്കണം എന്നാണ് ശിവകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിസഭയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് മറ്റു സ്ഥാനങ്ങള്‍ നല്‍കുമെന്ന വാഗ്ദാനവും അനുനയത്തിന്റെ ഭാഗമായി മുന്നോട്ട് വെച്ചിട്ടുണ്ട്. സിദ്ധരാമയ്യയെ അനുനയിപ്പിക്കാനും ഹൈക്കമാന്റ് ശ്രമം തുടരുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സിദ്ധരാമയ്യയുമായി സംസാരിക്കും. മന്ത്രിസഭാ പുനഃസംഘടനയിലെ അതൃപ്തി പരിഹരിക്കാനാണ് നീക്കം. പുനസംഘടിപ്പിച്ച മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് സിദ്ധരാമയ്യ വിട്ടു […]
Read more

ബ്രസീലിനെതിരെ ഇന്ത്യ കളിക്കാൻ പോകുന്നത് ചരിത്രമാകുമെന്ന് എഐഎഫ്എഫ് പ്രസിഡന്റ്

ബ്രസീലിനെതിരെ ഇന്ത്യന്‍ ദേശീയ ടീം കളിക്കാന്‍ പോകുന്ന സൗഹൃദ മത്സരം ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ സുപ്രധാന നാഴികക്കല്ലാകുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ. മത്സരത്തിന്റെ സുഗമമായ സംഘാടനത്തിനായി പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം സ്ഥിരീകരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ശക്തികളിലൊന്നായ ബ്രസീലിനെ നേരിടാന്‍ ലഭിക്കുന്ന അവസരം ഇന്ത്യന്‍ താരങ്ങള്‍ക്ക് വലിയ അനുഭവസമ്പത്താകും നല്‍കുകയെന്ന് ചൗബേ വ്യക്തമാക്കി. കായിക പ്രേമികളുടെയും ഫുട്‌ബോള്‍ ആരാധകരുടെയും വലിയ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കൊല്‍ക്കത്തയിലെ […]
Read more

Recent News