Category: NEWS

പി.വി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു. എസ്ഒജിയിലെ മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്‌റ്റ്യൻ എന്നിവരെയാണ് തിരിച്ചെടുത്തത്. മാവോയിസ്റ്റ് ഫോൺ ചോർത്തൽ വിവരങ്ങൾ വരെ ചോർത്തി നൽകിയെന്നായിരുന്നു കണ്ടെത്തൽ. രണ്ട് പൊലീസുകാർക്കുമെതിരെ ഔദ്യോഗിക രഹസ്യം ചോർത്തിയതിന് കേസെടുത്തിരുന്നു. മാത്രമല്ല പിരിച്ചുവിടൽ നടപടിയും തുടങ്ങിയിരുന്നു. ആ സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിച്ച് ഉത്തരവായിരിക്കുന്നത്.
Read more

മുൻ ഗവർണറും ഡിവൈ പാട്ടീൽ ഗ്രൂപ്പ് സ്ഥാപകനുമായ ഡി.വൈ പാട്ടീൽ അന്തരിച്ചു

മുംബൈ: ‘ഡിവൈ പാട്ടീൽ’​ ​ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയും മുൻ ​ഗവർണറുമായ ഡി.വൈ. പാട്ടീൽ(ധ്യാൻദേവ് യശ്വന്ത്റാവു പാട്ടീൽ) അന്തരിച്ചു. 90 വയസ്സായിരുന്നു. മഹാരാഷ്ട്രയിലെ കോലാപൂരിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വി​ദ്യാഭ്യാസ​ ​ഗ്രൂപ്പുകളിലൊന്നായ ഡിവൈ പാട്ടീൽ ​ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മഹാരാഷ്ട്രയിൽ എംഎൽഎയായും ത്രിപുര, ബിഹാർ, പശ്ചിമബം​ഗാൾ സംസ്ഥാനങ്ങളിൽ ​ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക-വിദ്യാഭ്യാസ രം​ഗങ്ങളിലെ പ്രവർത്തനത്തിന് 1991-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. നേരത്തേ മഹാരാഷ്ട്രയിലെ കോൺ​ഗ്രസിന്റെ മുതിർന്ന നേതാവായിരുന്നു. 2018-ൽ അദ്ദേഹം കോൺ​ഗ്രസ് വിട്ട് […]
Read more

‘കാട്ടാളന്‍’ ഒടിടിയിലേക്ക്; ഓ​ഗസ്റ്റ് 13 ന് സ്ട്രീമിം​ഗ് ആരംഭിക്കും

ആന്‍റണി വര്‍ഗീസിനെ നായകനായി എത്തിയ ചിത്രം കാട്ടാളന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ പോള്‍ ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്തത്. മെയ് 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റിലീസ് തീയതി ഇപ്പോഴാണ് പ്രഖ്യാപിച്ചത്. ചിത്രം ഓ​ഗസ്റ്റ് 13 ന് സ്ട്രീമിം​ഗ് ആരംഭിക്കും. ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച ചിത്രമാണ് ഇത്. ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരാണ് […]
Read more

സ്‌പൈഡർമാൻ അഞ്ചാംഭാഗം വരും; സ്ഥിരീകരിച്ച് മാർവൽ സ്റ്റുഡിയോസ്

സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’യുടെ വിജയത്തിന് പിന്നാലെ അഞ്ചാം ഭാഗം പുറത്തിറങ്ങുമെന്ന സ്ഥിരീകരണവുമായി നിർമാതാക്കൾ. മാർവൽ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിൻ ഫൈഗിയാണ് ‘സ്‌പൈഡർമാൻ 5’ ഉണ്ടാകുമെന്ന് സൂചന നൽകിയത്. ‘ബ്രാൻഡ് ന്യൂ ഡേ’ സംവിധായകൻ ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടൺ തന്നെ അടുത്ത ഭാഗം ഒരുക്കുമെന്ന് നിർമാതാവ് ആമി പാസ്‌കലും പ്രതീക്ഷ പ്രകടിപ്പിച്ചു. ‘ബ്രാൻഡ് ന്യൂ ഡേ’യുടെ തുടർച്ചയെക്കുറിച്ച് ‘വെറൈറ്റി’ക്ക് നൽകിയ അഭിമുഖത്തിലാണ് ഫൈഗി സ്ഥിരീകരണം നൽകിയത്. അടുത്ത ഭാഗത്തിനായുള്ള പ്ലാൻ എപ്പോഴും തങ്ങൾക്കുണ്ട് എന്നായിരുന്നു കെവിൻ ഫൈഗിയുടെ […]
Read more

എന്ത് ഡീലാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയി നടത്തിയതെന്ന് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയി നടത്തിയത് പുറത്ത് പറയാൻ പറ്റാത്ത എന്ത് ഡീലാണെന്ന ചോദ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. ഒരു ഔദ്യോഗിക രേഖയിലും മുഖ്യമന്ത്രി ആരേയും കണ്ട വിവരം ഇല്ലെന്നും ​ഗോവിന്ദൻ പറഞ്ഞു. ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്ടറിൽ പോയത്. ഓരോരോ കളവ് പറഞ്ഞ് യഥാർഥ വസ്തുത മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപി ജോണിന്റെ പ്രസ്താവനക്കെതിരെയും എം.വി. ​ഗോവിന്ദൻ രം​ഗത്തെത്തിയിരുന്നു. സി.പി. ജോൺ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു. ശാക്തീകരിക്കപ്പെട്ട സ്ത്രീകളാണ് സംസ്ഥാനത്തുള്ളത്. സ്ത്രീകളുടെ […]
Read more

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട റപ്പലിങ് ഇൻസ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: ചെറുപുഴ മീന്‍തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട് കാണാതായ നീന്തല്‍ പരിശീലകന്‍ ആര്‍. രാജേഷിന്റെ മൃതദേഹം കണ്ടെത്തി. നാല് ദിവസത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച ചെറുപുഴ കാര്യങ്കോട് പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് രാജേഷ് ഒഴുക്കില്‍പ്പെട്ടത്. മീന്തുള്ളി തുരുത്തില്‍ കുടുങ്ങിയ ബെന്നിയെ രക്ഷിക്കാനായി പുറപ്പെട്ട അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്കൊപ്പം പുറപ്പെട്ടതായിരുന്നു അഡ്വഞ്ചര്‍ ഡിസാസ്റ്റര്‍ സൊസൈറ്റി അംഗമായ രാജേഷ്. കരയില്‍ നിന്നും ഏകദേശം 50 മീറ്റര്‍ ദൂരത്താണ് വെള്ളക്കെട്ടില്‍ ബെന്നി ഉണ്ടായിരുന്നത്.രാജേഷ് ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ചിരുന്നു. ബെന്നിയെ […]
Read more

നിർമ്മല സീതാരാമന്റെ പേരിലുള്ള വീഡിയോ വ്യാജം

ഡൽഹി : പ്രാരംഭ നിക്ഷേപമായി 22,000 രൂപ നടത്തിയാൽ പ്രതിമാസം 30 ലക്ഷം രൂപ വരുമാനം നേടാമെന്ന അവകാശവാദത്തോടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വസ്തുതാ പരിശോധനാ വിഭാഗമായ പിഐബി ഫാക്ട് ചെക്ക്. ഫേസ്ബുക്കിൽ സ്പോൺസേർഡ് പരസ്യമായാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. നിർമ്മല സീതാരാമൻ നിക്ഷേപ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പിഐബി സ്ഥിരീകരിച്ചു. കേന്ദ്ര ധനമന്ത്രി നിർമ്മല […]
Read more

ഓണക്കാലത്തെ യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെഎസ്ആർടിസി; അന്തർസംസ്ഥാന സ്പെഷ്യൽ സർവീസുകൾക്ക് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: ഓണക്കാലമടുക്കുന്നതോടെ കേരളത്തിൽ വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെഎസ്ആർടിസിയുടെ ദീർഘ ദൂര സർവ്വീസുകൾ. കെ എസ് ആർ ടി സിയുടെ അന്തർസംസ്ഥാന സർവീസുകൾക്ക് ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. ഓണക്കാലം പ്രമാണിച്ചുള്ള അധിക സർവ്വീസുകളാണ് ആരംഭിച്ചത്. 2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും അധിക സർവീസുകൾ നടത്തും. മാത്രമല്ല, എല്ലാ പ്രത്യേക സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണെന്നും കെഎസ്ആർടിസി […]
Read more

ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വംശീയ അധിക്ഷേപം: ഹിന്ദു ഐക്യവേദി നേതാവിനെ പൊലീസ് ചോദ്യം ചെയ്തു

മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വംശീയ അധിക്ഷേപം നടത്തിയ സംഭവത്തിൽ ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിനെ തൃക്കാക്കര പൊലീസ് ചോദ്യം ചെയ്തു. കൊച്ചിയിലെ തൃക്കാക്കര എസ്എച്ച്ഒയുടെ മുന്നിൽ ഹാജരായ ആര്‍.വി ബാബുവിനെ വിശദമായി ചോദ്യം ചെയ്ത ശേഷം പൊലീസ് നോട്ടീസ് നൽകി വിട്ടയച്ചു. ഓപ്പറേഷൻ തൂഫാൻ പരിപാടിക്കിടെ ജിഫ്രി മുത്തുകോയ തങ്ങൾക്ക് ബാഡ്ജ് അണിയിച്ച ചടങ്ങിന് പിന്നാലെയായിരുന്നു ആര്‍.വി ബാബുവിന്റെ വിവാദ സമൂഹമാധ്യമ പോസ്റ്റ്. ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവരാണ് ഇത്തരം […]
Read more

സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസ് വിട്ടു

കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്റെ ചെറുമകനായ ചന്ദ്രകുമാര്‍ പാര്‍ട്ടി വിട്ടത്. ‘വ്യക്തിപരമായ കാരണങ്ങളാല്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുന്നു. പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു’ എന്നാണ് പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിക്ക് നല്‍കിയ രാജിക്കത്തില്‍ ചന്ദ്രകുമാര്‍ ബോസ് പറയുന്നത്. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെടുന്നതിന് ആഴ്ചകള്‍ മുന്‍പ് ഏപ്രില്‍ […]
Read more

Recent News