‘കാട്ടാളന്‍’ ഒടിടിയിലേക്ക്; ഓ​ഗസ്റ്റ് 13 ന് സ്ട്രീമിം​ഗ് ആരംഭിക്കും

ന്‍റണി വര്‍ഗീസിനെ നായകനായി എത്തിയ ചിത്രം കാട്ടാളന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ പോള്‍ ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്തത്. മെയ് 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റിലീസ് തീയതി ഇപ്പോഴാണ് പ്രഖ്യാപിച്ചത്. ചിത്രം ഓ​ഗസ്റ്റ് 13 ന് സ്ട്രീമിം​ഗ് ആരംഭിക്കും. ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച ചിത്രമാണ് ഇത്. ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

രവി ബസ്രൂർ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ക്യൂബ്സ് എൻ്റർടൈൻമെൻ്റുമായുള്ള രവി ബസ്രൂറിൻ്റെ രണ്ടാമത്തെ സഹകരണമായിരുന്നു കാട്ടാളന്‍. ആനയുമായുള്ള സംഘട്ടന രംഗങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റുകളില്‍ ഒന്ന്. ഇത് വിഎഫ്എക്സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാർത്ഥ ആനയെ തന്നെ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ്, ബേബി ജീന്‍, ഹനാൻ ഷാ, പാർത്ഥ് തിവാരി, ഷിബിൻ എസ് രാഘവ്, ഹിപ്സ്റ്റർ‍ പ്രണവ് രാജ്, കോൾ മീ വെനം തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷന്‍ ഒരുക്കിയത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്‍റെ ഭാഗമായിരുന്നു. സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ഡിഒപി: ചന്ദ്രു സെൽവരാജ്, രെണദേവ്, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്.

Leave a Reply

Your email address will not be published. Required fields are marked *