Tag: Streaming

കാത്തിരിപ്പിനൊടുവിൽ ‘ജനനായകൻ’ ഒടിടിയിൽ എത്തി

2026ലെ തമിഴ് ചിത്രങ്ങളിൽ ആഗോളതലത്തിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രമായി ദളപതി വിജയ് നായകനായ ‘ജനനായകൻ’. 325 കോടിയിലധികം രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ജനനായകൻ ഒടിടിയിലും എത്തിയിരിക്കുകയാണ്. സീ5ലാണ് ജനനായകന്റെ സ്‍ട്രീമിംഗ് നടക്കുന്നത്. ദളപതി വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന വൈകാരികതയോടെയാണ് ആരാധകർ ചിത്രത്തെ ഹൃദയത്തോട് ചേർത്തുപിടിച്ചത്. സിനിമയുടെ വിവിധ രംഗങ്ങൾക്കൊപ്പം ‘ചീഫ് മിനിസ്റ്റർ ജോസഫ് വിജയ്’ എന്ന ടൈറ്റിൽ കാർഡിനും തിയേറ്ററുകളിൽ വലിയ […]
Read more

‘കാട്ടാളന്‍’ ഒടിടിയിലേക്ക്; ഓ​ഗസ്റ്റ് 13 ന് സ്ട്രീമിം​ഗ് ആരംഭിക്കും

ആന്‍റണി വര്‍ഗീസിനെ നായകനായി എത്തിയ ചിത്രം കാട്ടാളന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ പോള്‍ ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്തത്. മെയ് 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റിലീസ് തീയതി ഇപ്പോഴാണ് പ്രഖ്യാപിച്ചത്. ചിത്രം ഓ​ഗസ്റ്റ് 13 ന് സ്ട്രീമിം​ഗ് ആരംഭിക്കും. ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച ചിത്രമാണ് ഇത്. ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരാണ് […]
Read more

ബാലന്‍: ദി ബോയ് ഒടിടിയിൽ

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം ‘ബാലന്‍: ദി ബോയ്’ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചു. സീ 5 ലൂടെ ആണ് സ്ട്രീമിംഗ്. ജൂണ്‍ 19 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു നേടിയിരുന്നത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ജിത്തു മാധവന്‍ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയത്. ചിത്രം കളക്ഷനിലും മികച്ച നേട്ടം കൈവരിച്ചിരുന്നു. നേരത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാര്‍ഷേ ഡു ഫിലിമില്‍ പ്രദര്‍ശിപ്പിച്ച ചിത്രം […]
Read more

ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ച് അനോമി

ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഒടിടിയിലേക്ക് എത്തി. ഫെബ്രുവരി 6 നാണ് ചിത്രം തിയേറ്ററിൽ എത്തിയത്. കാത്തിരിപ്പിനൊടുവിലാണ് ചിത്രം ഒടിടിയിലേക്കെത്തുന്നത്. വൈകാരികമായി ഏറെ ആഴമുള്ള ‘സാറ’ എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തുന്നത്. സി ജെ റോയ്‌ നിർമിച്ച അവസാന ചിത്രം കൂടെയാണ് അനോമി. ആമസോൺ പ്രൈമിലൂടെ ചിത്രം ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. സാക്നിൽക്കിൻ്റെ റിപ്പോർട്ട് പ്രകാരം ഒൻപത് ദിവസം കൊണ്ട് 1.7 കോടിയാണ് അനോമിയുടെ ആഗോള കളക്ഷൻ. ‘മരണത്തിന്റെ സമവാക്യം’ […]
Read more

രണ്ട് ദിവസത്തിനുള്ളിൽ സ്ട്രീമിങ് നിർത്തി ‘സത്‌ലജ്’

സിഖ് മനുഷ്യാവകാശ പ്രവർത്തകനായിരുന്ന ജസ്വന്ത് സിങ് ഖൽറയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ സിനിമയാണ് സത്‌ലജ്. ദിൽജിത് ദോസഞ്ച് ആണ് ചിത്രത്തിൽ നായകനായി എത്തിയത്. സിനിമ സെൻസർ ബോർഡുമായുള്ള പോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം സീ 5 വിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ നിന്ന് സിനിമ പിൻവലിച്ചിരിക്കുകയാണ്. ചിത്രത്തിലെ ചിലഭാഗങ്ങൾ ദേശവിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് സിനിമ നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോർട്ട്. ചിത്രം […]
Read more

‘പെദ്ധി’ ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

രാം ചരൺ നായകനായി അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കൊണ്ട് കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ പെദ്ധിയുടെ ഒടിടി റിലീസും പ്രഖ്യാപിച്ചതാണ് പുതിയ വാര്‍ത്ത. നെറ്റ്ഫ്ലിക്സിലൂടെ ജൂലൈ ഒമ്പത് മുതല്‍ ചിത്രത്തിന്റെ സ്‍ട്രീമിംഗ് നടക്കും. റിലീസ് ചെയ്ത് 13 ദിനം പിന്നിട്ടപ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 400 കോടി കടന്നു എന്നാണ് നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്ത് വിട്ട കണക്കുകൾ പറയുന്നത്. അതോടൊപ്പം ഈ വർഷം ഒരു തെന്നിന്ത്യൻ സിനിമ […]
Read more

ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ച് ‘ഡർബി’

യുവതാരങ്ങളെ അണിനിരത്തി സജില്‍ മമ്പാട് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഡര്‍ബി. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്‌സ് എന്നിവയിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് നടക്കുന്നത്. പ്രകമ്പനം, വാഴ 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവതാരം അല്‍ അമീന്‍, പണി സിനിമയിലൂടെ ശ്രദ്ധേയനായ സാഗര്‍ സൂര്യ, ഓസ്ലര്‍ സിനിമയില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്ത ശിവരാജ്, ആലപ്പുഴ ജിംഖാനയും തണ്ണീര്‍ മത്തന്‍ ദിനങ്ങളും ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫ്രാങ്കോ ഫ്രാന്‍സിസ്, അഞ്ചക്കള്ള കൊക്കാനിലെ […]
Read more

Recent News