നെറ്റ്ഫ്ലിക്സിലും ഫഹദ് തരംഗം; ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനം

തിയേറ്ററിലെ വിജയത്തിന് പിന്നാലെ ഒടിടിയിലും തിളങ്ങി ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രം ട്രെൻഡിങ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.എസ്.എസ്. രാജമൗലി അവതരിപ്പിച്ച ഫാന്റസി ഫാമിലി എന്റർടെയ്‌നറിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ കഥാപാത്രാവതരണവും ബാലതാരം സാറയുടെ പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ.കാലഭൈരവ ഒരുക്കിയ സംഗീതവും പശ്ചാത്തലസംഗീതവും ചിത്രത്തിന് കൂടുതൽ മികവ് നൽകുന്നു. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്.ആർക്ക മീഡിയ […]

തിയേറ്റർ മിസ് ചെയ്തോ? കീർത്തി സുരേഷിന്റെ ‘ദൊറോത്തി’ ഒടിടിയിലേക്ക്; റിലീസ് ഒക്ടോബർ 23ന്

കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തിയ കാർത്തിക് സുബ്ബരാജ് ചിത്രം ‘ദൊറോത്തി’ ഒടിടി റിലീസിന് ഒരുങ്ങുന്നു. സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒക്ടോബർ 23 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. തമിഴിനൊപ്പം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ചിത്രം ലഭ്യമാകുമെന്നാണ് വിവരം. കാർത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ സനന്ത്, റിഷികാന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. 1990-കളിലെ മധുരയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ കഥ കാർത്തി, സുബ്ബു എന്നീ […]

‘ദി ഒഡീസി’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

‘ഓപ്പൺഹൈമർ’ എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന ‘ദി ഒഡീസി’ എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തിൽ നിന്നും വലിയ കളക്ഷൻ ആണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ജൂലൈ 17 ന് തിയറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ ഇതിനകം നേടിയത് 1.78 ബില്യണ്‍ ഡോളര്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ സിനിമാപ്രേമികള്‍ ആഴ്ചകളായി കാത്തിരുന്ന ഒന്നിന്‍റെ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ഡിജിറ്റല്‍ റിലീസ് സംബന്ധിച്ചാണ് അത്. പ്രൈം വീഡിയോ, ആപ്പിള്‍ ടിവി അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ റെന്‍റിനും […]

‘മണ്ടാടി’ ഒക്ടോബർ 8 മുതൽ ഒടിടിയിൽ

സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്‍ത ‘മണ്ടാടി’ ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ വമ്പൻ നേട്ടമാണ് കൈവരിച്ചത്. തമിഴ്‌നാട് ബോക്സ്ഓഫീസിൽ നിന്ന് മാത്രം ചിത്രം 100 കോടി സ്വന്തമാക്കിയിരുന്നു. ആഗോള കളക്ഷനായി ചിത്രം 150 കോടി നേട്ടവും സ്വന്തമാക്കി. സൂരിയുടെയും സുഹാസിന്റെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണു പ്രേക്ഷക പ്രതികരണം. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അപ്‌ഡേറ്റ് ആണ് പുറത്തുവന്നിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലൂടെയായിരിക്കും ചിത്രം സ്ട്രീം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 8 […]

രാജ്യത്തെ ഒടിടി ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്

ഇന്ത്യയിലെ ഡിജിറ്റൽ വിനോദ വിപണിയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ട്. രാജ്യത്തെ ഒടിടി ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വലിയ വർദ്ധനവ് ഇന്ത്യ ഒരു വലിയ ഡിജിറ്റൽ വിപ്ലവത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് അടിവരയിടുന്നു. നിലവിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ആകെ ഒടിടി ഉപഭോക്താക്കളുടെ എണ്ണം 66.49 കോടിയായി ഉയർന്നിരിക്കുകയാണ്. ഇത് രാജ്യത്തെ ആകെ ജനസംഖ്യയുടെ ഏകദേശം 45 ശതമാനത്തോളം വരുമെന്നത് വിപണിയുടെ പടുകൂറ്റൻ വ്യാപ്തിയെയാണ് കാണിക്കുന്നത്. 2025-ൽ ഒടിടി ഉപയോഗിച്ചിരുന്ന 60.12 കോടി ആളുകളിൽ നിന്ന് 11 ശതമാനത്തിന്റെ […]

കാത്തിരിപ്പിനൊടുവിൽ ‘ജനനായകൻ’ ഒടിടിയിൽ എത്തി

2026ലെ തമിഴ് ചിത്രങ്ങളിൽ ആഗോളതലത്തിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രമായി ദളപതി വിജയ് നായകനായ ‘ജനനായകൻ’. 325 കോടിയിലധികം രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ജനനായകൻ ഒടിടിയിലും എത്തിയിരിക്കുകയാണ്. സീ5ലാണ് ജനനായകന്റെ സ്‍ട്രീമിംഗ് നടക്കുന്നത്. ദളപതി വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന വൈകാരികതയോടെയാണ് ആരാധകർ ചിത്രത്തെ ഹൃദയത്തോട് ചേർത്തുപിടിച്ചത്. സിനിമയുടെ വിവിധ രംഗങ്ങൾക്കൊപ്പം ‘ചീഫ് മിനിസ്റ്റർ ജോസഫ് വിജയ്’ എന്ന ടൈറ്റിൽ കാർഡിനും തിയേറ്ററുകളിൽ വലിയ […]

‘കാട്ടാളന്‍’ ഒടിടിയിലേക്ക്; ഓ​ഗസ്റ്റ് 13 ന് സ്ട്രീമിം​ഗ് ആരംഭിക്കും

ആന്‍റണി വര്‍ഗീസിനെ നായകനായി എത്തിയ ചിത്രം കാട്ടാളന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ പോള്‍ ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്തത്. മെയ് 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റിലീസ് തീയതി ഇപ്പോഴാണ് പ്രഖ്യാപിച്ചത്. ചിത്രം ഓ​ഗസ്റ്റ് 13 ന് സ്ട്രീമിം​ഗ് ആരംഭിക്കും. ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച ചിത്രമാണ് ഇത്. ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരാണ് […]

ബാലന്‍: ദി ബോയ് ഒടിടിയിൽ

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം ‘ബാലന്‍: ദി ബോയ്’ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചു. സീ 5 ലൂടെ ആണ് സ്ട്രീമിംഗ്. ജൂണ്‍ 19 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു നേടിയിരുന്നത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ജിത്തു മാധവന്‍ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയത്. ചിത്രം കളക്ഷനിലും മികച്ച നേട്ടം കൈവരിച്ചിരുന്നു. നേരത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാര്‍ഷേ ഡു ഫിലിമില്‍ പ്രദര്‍ശിപ്പിച്ച ചിത്രം […]

‘ഉയിർ’ ഒടിടിയിലേക്ക് എത്തുന്നു

റോഷന്‍ മാത്യു പ്രധാന വേഷത്തിലെത്തിലെത്തുന്ന ചിത്രം ഉയിരിന്റെ ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഓഗസ്റ്റ് നാലിനാണ് ഒടിടിയില്‍ ‘ഉയിര്‍’ എത്തുക. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഓഗസ്റ്റ് നാലിനാണ് ഒടിടിയില്‍ ‘ഉയിര്‍’ എത്തുക. മലയാളത്തിന് പുറമേ കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം കാണാനാകും. കണ്ണൂര്‍ ജില്ലയിലെ ധര്‍മടം പൊലീസ് സ്റ്റേഷനില്‍ പ്രൊബേഷന്‍ കാലയളവില്‍ ജോലി ചെയ്യുന്ന സബ് ഇന്‍സ്‌പെക്ടര്‍ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷന്‍ മാത്യു അവതരിപ്പിക്കുന്നത്. വൗ […]

ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ച് അനോമി

ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഒടിടിയിലേക്ക് എത്തി. ഫെബ്രുവരി 6 നാണ് ചിത്രം തിയേറ്ററിൽ എത്തിയത്. കാത്തിരിപ്പിനൊടുവിലാണ് ചിത്രം ഒടിടിയിലേക്കെത്തുന്നത്. വൈകാരികമായി ഏറെ ആഴമുള്ള ‘സാറ’ എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തുന്നത്. സി ജെ റോയ്‌ നിർമിച്ച അവസാന ചിത്രം കൂടെയാണ് അനോമി. ആമസോൺ പ്രൈമിലൂടെ ചിത്രം ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. സാക്നിൽക്കിൻ്റെ റിപ്പോർട്ട് പ്രകാരം ഒൻപത് ദിവസം കൊണ്ട് 1.7 കോടിയാണ് അനോമിയുടെ ആഗോള കളക്ഷൻ. ‘മരണത്തിന്റെ സമവാക്യം’ […]